മഹിന്ദ്ര എസ് 101 ഔദ്യോഗീയമായി പ്രഖ്യാപിച്ചു പേര് കെ യു വി 100
<തിയതി> <ഉടമയുടെപേര്> <മോഡലിന്റെപേര്> ന് പ്രസിദ്ധീകരിച്ചത്
- 13 Views
- 5 അഭിപ്രായങ്ങൾ
- ഒരു അഭിപ്രായം എഴുതുക
ജയ്‌പൂർ:
ഇന്ത്യൻ വിപണിയിലേക്കുള്ള മഹിന്ദ്രയുടെ ഏറ്റവും പുതിയ വാഹനം ഔദ്യോഗീയമായി പ്രഖ്യാപിച്ചു പേര് കെ യു വി 100. പുതിയ കുടുംബമായ എം ഫാല്ക്കണിലെ എഞ്ചിനാണ് വാഹാനത്തിന് കരുത്തു നൽകുന്നത്. 5,500 ആർ പി എമ്മിൽ 82 ബി എച്ച് പി പവർ തരാൻ കഴിയുന്ന എം ഫാൽക്കൺ (ബി എസ്) ജി 80 എഞ്ചിനാണ് പെട്രോൾ വേർഷനിൽ. എം ഫാൽക്കൺ ഡി 75 എന്ന് പേരുള്ള ഡീസൽ എഞ്ചിൻ 3,750 ആർ പി എമ്മിൽ 77 ബി എച്ച് പി പവറും 1,750 ആർ പി എമ്മിൽ 190 എൻ എം ടോർക്കും പുറന്തള്ളും. വികസിപ്പിച്ചെടുത്തത് മാഗ്നെറ്റി മെറെല്ലിയുമായി ചേർന്നാണ്, അതിനർത്ഥം ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ കൂടി ഉണ്ടാകുമെന്നാണ്. മുഴുവനായും പുതിയ പ്ലാറ്റ്ഫോമിൽ വികസിപ്പിച്ചെടുത്ത കെ യു വി 100 ണ് 4 വേരിയന്റുകളും അതിൽ ഓപ്‌ഷണൽ എയർ ബാഗും എ ബി എസ്സും സ്റ്റാൻഡേർഡ് സവിശേഷതകളായിട്ടുണ്ട്.
- ബേസ് വേരിയന്റുകൾ
കെ 2 ഉം കെ 2 + ( എയർ ബാഗുകളോടൊപ്പം)
- ഇടത്തരം വേരിയന്റുകൾ
കെ 4 ഉം കെ 4 + ( എയർ ബാഗുകളോടൊപ്പം)
- കൂടിയ വേരിയന്റുകൾ
കെ 6 ഉം ക്6 + ( എയർ ബാഗുകളോടൊപ്പം)
- ടോപ് എൻഡ് വേരിയന്റുകൾ
കെ 8 ( എയർ ബാഗുകളോടൊപ്പം)
ഏഴ് കളർ ഓപ്‌ഷനുകളിലായിരിക്കും കെ യു വി 100 എത്തുക പേര്: ഡാസ്ലിങ്ങ് സിൽവർ, അക്വാ മറീൻ, പേൾ വൈറ്റ്, ഡിസൈനെർ ഗ്രേ, ഫിയറി ഓരഞ്ച്, ഫ്ലംബോയന്റ് റെഡ്, മിഡ് നിഘ്റ്റ് ബ്ലാക്ക് എന്നിവ. നാളെ അതായത് ഡിസംബർ 19, 2015 മുതൽ വാഹനത്തിന്റെ ബൂക്കിങ്ങ് തുടങ്ങും.
ഏതാണ്ട് 4 ലക്ഷത്തിനും 7 ലക്ഷത്തിനും ഇടയിൽ വില വരുന്ന വാഹനം അടുത്ത മാസം ലോഞ്ച് ചെയ്യും. മൈക്രൊ എസ് യു വി എന്ന ഒരു പുതിയ സെഗ്‌മെന്റും വാഹനം ലോഞ്ച് ചെയ്യുന്നതോടെ ഉണ്ടാകാൻ സാധ്യതയുണ്ട്. ( സുബ് 4 എം എസ് യു വി സ്പേസിന് താഴെ വരുന്ന സെഗ്‌മെന്റ്). ഇതിന്റെ തുടർച്ചയെന്നോണം മാരുതി ഇഗ്‌നൈസും ഉടനെയെത്തും.