'ലാമ്പോര്‍ഗിനി ഹുറാകാന്‍' വോര്‍സ്റ്റീനര്‍ നൊവാറാ പ്രദര്‍ശിപ്പിച്ചു
<തിയതി> <ഉടമയുടെപേര്> <മോഡലിന്റെപേര്> ന് പ്രസിദ്ധീകരിച്ചത്
- 13 Views
- ഒരു അഭിപ്രായം എഴുതുക
ജയ്പൂര്‍:
ഇറ്റാലിയന്‍ നിര്‍മ്മാതാക്കളുടെ പരമ്പരാഗത ശൈലിക്ക് വിരുദ്ധമായ സങ്കീര്‍ണ്ണമായ ഡിസൈന്‍ മൂലം വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയ വാഹനമാണ് ലാമ്പോര്‍ഗിനി ഹുറാകാന്‍. എന്നാല്‍, ഹുറാകാന് വേണ്ടി വോര്‍സ്റ്റീനര്‍ അവതരിപ്പിച്ച നൊവാറാ എയറോ പ്രോഗ്രാം, വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കാന്‍ 'റേജിങ് ബുള്‍' ബ്രാന്‍ഡിനെ സഹായിക്കും. കാര്‍ബൺ ബേസ്ഡ് എയറോഡൈനാമിക്‌സ് ആന്‍ഡ് ലക്ഷ്യുറി വീല്‍ മാനുഫാക്ചറിങ് ആന്‍ഡ് ട്യൂണിങ് കമ്പനിയായ വോര്‍സ്റ്റീനര്‍ എലൈറ്റ് ലക്ഷ്യുറി വാഹനങ്ങളില്‍ വിദഗ്ദ്ധരാണ്. മക്‌ലാറന്‍, ബിഎംഡബ്ല്യൂ, ഫെറാറി, ബെന്റ്‌ലി തുടങ്ങിയ അനേകം യൂറോപിയന്‍ ആഡംബര കാര്‍ നിര്‍മ്മാതാക്കള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കു കമ്പനിയാണ് കാലിഫോര്‍ണിയയില്‍ വേരുകളുള്ള വോര്‍സ്റ്റീനര്‍. ലാസ് വേഗാസ്, നെവാഡ യില്‍ നടക്കാനിരിക്കുന്ന 2015 സെമ (എസ്ഇഎംഎ) മോട്ടോര്‍ ഷോയില്‍, വോര്‍സ്റ്റീനറുടെ ഈ മാസ്റ്റര്‍പീസ് പ്രദര്‍ശിപ്പിക്കും.
എയറോഡൈനാമിക് പ്രഭാവം വര്‍ദ്ധിപ്പിക്കുന്ന ഒട്ടനവധി ഫീച്ചറുകള്‍ പുതിയ ലാമ്പോര്‍ഗിനി ഹുറാകാനില്‍ കാണുവാന്‍ കഴിയും. ഈ പുത്തന്‍ ഫീച്ചറുകള്‍ നല്‍കുന്ന അഗ്രെസ്സീവ് സ്റ്റൈലിങ് കാറിനെ ഏറെ ആകര്‍ഷകവുമാക്കുന്നു. പുതുതായി ഉള്‍പ്പെടുത്തിയ എയറോഡൈനാമിക് ഫീച്ചറുകളില്‍ കാര്‍ബൺ ഫൈബര്‍ ഫ്രണ്ട് സ്പ്ലിറ്റര്‍, കാര്‍ബൺ ഫൈബര്‍ വെന്റിലേറ്റഡ് ഫ്രണ്ട് ഫെന്‍ഡറുകള്‍, കാര്‍ബൺ ഫൈബര്‍ സൈഡ് സ്‌കേര്‍ ട്ടുകള്‍, ഡിഫ്യൂസര്‍, എയറോസ്‌പേസ് ഗ്രേഡ് അലുമിനിയം ഉള്ള റിയര്‍ വിങ്, സ്റ്റെയിന്‍ലെസ് സ്റ്റീല്‍ എക്‌സ്‌ഹോസ്റ്റ് സിസ്റ്റം എിവ ഉള്‍പ്പെടും. കമ്പനിയുടെ പുതിയ വി-എഫ്എഫ് 105 ഫ്‌ളോ ഫോര്‍ജ്ഡ് വീലുകളില്‍ പിറേലി പി സീറോ ടയറുകളോട് കൂടിയാകും 2015 സെമ (എസ്ഇഎംഎ) യില്‍ കാര്‍ പ്രദര്‍ശിപ്പിക്കുക. ഒരു സ്റ്റാന്‍ഡേര്‍ഡ് ലാമ്പോര്‍ഗിനി ഹുറാകാന് 3.43 കോടിയോട് അടുത്താണ് ന്യൂ ഡെല്‍ഹിയിലെ എക്‌സ്‌ഷോറൂം വില.
0 out of 0 found this helpful