ലംബോർഗിനി ഹൂറാക്കാൻ എൽ പി 580 - 2 ആർ ഡബ്ല്യൂ ഡി 2.99 കോടി രൂപയ്‌ക്ക് ലോഞ്ച് ചെയ്‌തു.
<തിയതി> <ഉടമയുടെപേര് > പ്രകാരം പ്രസിദ്ധീകരിച്ചു
- ഒരു അഭിപ്രായം എഴുതുക
ലംബോർഗിനി ആർ ഡബ്ല്യൂ ഡി ലോഞ്ച് ചെയ്തു, 2015 ലോസ് ഏഞ്ചൽസ് ഓട്ടോ ഷോയിലൂടെ ലോകത്തിനു മുൻപിൽ അരങ്ങേറിയതിനു ശേഷമാണ് ഹൂറാക്കാൻ എൽ പി 580 -2 യുടെ വരവ്. 2.99 കോടി രൂപയ്‌ക്കാണ് ( ഡൽഹി എക്‌സ് ഷോറൂം) ലംബോർഗിനി ഹൂറക്കാൻ എൽ പി 580-2 ലോഞ്ച് ചെയ്‌തത്.സ്റ്റാൻഡേർഡ് ഹൂറക്കാനിലെ എ ഡബ്ല്യൂ സംവിധാനം മൂലം ഉണ്ടാകുന്ന ഡ്രൈവിങ്ങിലെ പോരായ്‌മകളെക്കുറിച്ചുള്ള പരാതികൾക്ക് മറുപടിയായിട്ടാണ് രണ്ട് ദിവസങ്ങൾക്ക് മുൻപ് വാഹനം അവതരിപ്പിച്ചത്.
540 എൻ എം ടോർക്കിൽ 580 പി എസ് പവർ തരാൻ കഴിയുന്ന 5.2 ലിറ്റർ വി 10 പെട്രോൾ എഞ്ചിനാണ് വാഹനത്തിന് ഘടിപ്പിച്ചിരിക്കുന്നത്, 560 എൻ ടോർക്കിൽ 610 പി എസ് പവർ തരാൻ കഴിയുന്ന ഹൂറക്കാൻ എൽ പി 610-4 നേക്കാൾ 30 പി എസ് പവർ കുറവാണിതിന്. പവറിലുള്ള ഈ പോരായ്മ കാറിന്റെ ത്വരണത്തിലും പ്രതിഫലിക്കുന്നുണ്ട്, പൂജ്യത്തിൽ നിന്ന് മണിക്കൂറിൽ 100 കി മി വേഗതയിലെത്താൻ വാഹനത്തിന് 3.2 സെക്കൻഡ് ആവശ്യമാണ്, എൽ പി 610-4 നേക്കാൾ .2 സെക്കൻഡ് കുറവാണിത്. മണിക്കൂറിൽ 320 കിമി പരമാവധി വേഗത വാഗ്‌ദാനം ചെയ്യുന്ന ആർ ഡബ്ല്യൂ ഡി ഹൂറക്കാൻ സ്റ്റാൻഡേർഡ് യൂണിറ്റിനേക്കാൾ പരിസ്ഥിതിക്കനുയോജ്യമാണ്, കൂടാതെ 5 സിലിണ്ടറുകൾ നിറുത്തി വച്ച് ലിറ്ററിന് 8.4 കി മി മൈലേജ് തരാൻ കഴിയുന്ന സംവിധാനവും വാഹനത്തിനുണ്ട്.