ജെ കെ ടയര്‍ രണ്ടാം പാദത്തിലെ റിപ്പോര്‍ട്ട്: വളര്‍ച്ച 55%
<തിയതി> <ഉടമയുടെപേര് > പ്രകാരം പ്രസിദ്ധീകരിച്ചു
- 19 Views
- ഒരു അഭിപ്രായം എഴുതുക
വര്‍ഷത്തിന്‍റ്റെ രണ്ടാം പാദത്തില്‍ അതായത് സെപ്‌റ്റംബര്‍ 30 വരെ ജെ കെ ടയര്‍ നേടിയത് 118 കോടിയുടെ ലാഭം . ആദ്യപാദത്തിലെ വരുമാനമായ 76 കോടിയുടെ ലാഭത്തില്‍ നിന്ന് 55% വളര്‍ച്ചയാണ് കമ്പനി കൈവരിച്ചുരിക്കുന്നത്. കമ്പനിയുടെ എകീകൃത വിറ്റുവരവ് 1986 കോടിയാണ് എന്നാല്‍ ഒറ്റയ്ക്കുള്ള വിറ്റുവരവ് 1682 കോടിയാണ്.
കമ്പനിയുടെ പ്രവര്‍ത്തന ലാഭം കഴിഞ്ഞ വര്‍ഷത്തിലെ ഇതേ പാദത്തിനേക്കാള്‍ 41% കൂടി ഇപ്പോള്‍ 267 കോടിയില്‍ എത്തി നില്‍ക്കുന്നു.
ജെ കെ ടയര്‍ ആന്‍ഡ് ഇന്‍ഡസ്‌ട്രീസ് ലിമിറ്റഡിന്‍റ്റെ ചെയര്‍മാനും മാനേജിങ്ങ് ഡയറക്ടറുമായ ഡോ. രഘുപതി സിംഘാനിയ പറഞ്ഞു, " അനിയന്ത്രിതമായ ചൈനീസ് ഇറക്കുമതികള്‍ക്കും ഓട്ടൊ മേഖലയിലെ മാന്ദ്യത്തിനും ഇടയിലാണെങ്കില്‍പ്പോലും കമ്പനി അതിന്‍റ്റെ പ്രകടനം മെച്ചപ്പെടുത്തിക്കൊണ്ടിരിക്കയാണ്. ടയര്‍ വിപണിയില്‍ സമീപ കാലത്ത് പ്രതീക്ഷിക്കാവുന്ന ഉണര്‍വ്വും കമ്പനിക്ക്` ഗുണകരമാകും. കേസോറാം ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്‍റ്റെ ലക്സര്‍ യൂണിറ്റ് കൈവശപ്പെടുത്താനുള്ള കമ്പനിയുടെ ശ്രമം തുടങ്ങിക്കഴിഞ്ഞെന്നും, ഏതാണ്ട് രണ്ട് മസത്തിനകം നടപടികള്‍ പൂര്‍ത്തിയാകും എന്നും അദ്ധേഹം കൂട്ടിച്ചേര്‍ത്തു. ഇത് കമ്പനിയുടെ നേതൃത്വ സ്ഥാനം വീണ്ടും ഉറപ്പിക്കുന്നതിനോടൊപ്പം വേഗത്തില്‍ വളരുന്ന 2,3 വീലര്‍ ടയര്‍ സെഗ്‌മെന്‍റ്റിലേക്കുള്ള കമ്പനിയുടെ വരവിനെയും ശക്തിപ്പെടുത്തുന്നു. വേള്‍ഡ് ബ്രാഡിങ്ങ് ഫോറത്തിന്‍റ്റെ ഈ വര്‍ഷത്തെ മികച്ച ടയര്‍ ബ്രാന്‍ഡിനുള്ള അവാര്‍ഡും ജെ കെ ടയറിനാണ് ലഭിച്ചത്. കൂടാതെ ഒക്‌ടോബര്‍ 6, 2015 ല്‍ നടന്ന ടാറ്റ മോട്ടോഴ്‌സ് വെന്‍ഡേഴ്‌സ് കോണ്‍ഫറന്‍സില്‍ വച്ച് ടാറ്റ മോട്ടോഴ്‌സിന്‍റ്റെ ഏറ്റവും മികച്ച സപ്ളയര്‍ക്കുള്ള അവാര്‍ഡും കരസ്ഥമാക്കി. 2015 ലെ ക്വാളിറ്റി എക്‌സലന്‍സിന്‍റ്റെ സില്‍വര്‍ ലെവല്‍ സര്‍ട്ടിഫിക്കേഷനും കാറ്റര്‍പില്ലറില്‍ നിന്ന് ജെ കെ ടയറിന് ലഭിച്ചിട്ടുണ്ട്.
0 out of 0 found this helpful