ഓട്ടോ എക്‌സ്പോ 2016 ലേക്ക് ജീപ് വ്രാംഗ്ലർ എത്തുന്നു
<തിയതി> <ഉടമയുടെപേര്> <മോഡലിന്റെപേര്> ന് പ്രസിദ്ധീകരിച്ചത്
- 13 Views
- ഒരു അഭിപ്രായം എഴുതുക
തങ്ങളുടെ ഇന്ത്യൻ നിരയുമായി 2016 ഓട്ടോ എക്`സ്പോയിൽ പങ്കെടുക്കാൻ ജീപ് തയാറായി കഴിഞ്ഞു. അടുത്തിടെ അവർ ഇന്ത്യയിൽ ഇറങ്ങാനിരിക്കുന്ന വാഹനങ്ങളുമായി ഒരു വെബ്സൈറ്റ് പുറത്തിറക്കിയിരുന്നു. ഗ്രാൻഡ് ഷെരോകീ, ഗ്രാൻഡ് ഷെരോകീ എസ് ആർ ടി, വ്രാംഗ്ലർ അൺലിമിറ്റഡ് എന്നിവയടങ്ങുന്ന നിര ഓഫ് റോഡു വാഹന പ്രേമികളുടെ മനം കവരുന്നതാണ്.
ഫ്രണ്ടിലെ വൺ ടച്ച് പവർ വിൻഡോകൾ പുറത്തുള്ള താപനില കാണിക്കുന്ന ഡിസ്പ്ലേ ഒപ്പം ക്രൂയിസ് കൺട്രോൾ എന്നീ സവിശേഷതകളുമായിട്ടായിരിക്കും ജീപ് വ്രാംഗ്ലർ എത്തുക. സുരക്ഷാ സംവിധാനങ്ങളായ എ ബി എസ്, റിമോട്ട് ആന്റി തെഫ്റ്റ് അലാറം സിസ്റ്റം, സ്റ്റബിലിറ്റി കൺട്രോൾ, എഞ്ചിൻ ഇമ്മോബിലൈസർ, പോസ്റ്റ് കോളിഷൻ സിസ്റ്റം എന്നിവയുമായിട്ടായിരിക്കും അതിർത്തികൾ കീഴടക്കാൻ ഈ ഓഫ് റോഡ് വാഹനം എത്തുകയെന്ന് പ്രതീക്ഷിക്കാം
352 എൻ എം പരമാവധി ടോർക്കിൽ 285 എച്ച് പി പരമാവധി പവർ പുറന്തള്ളാൻ ശേഷിയുള്ള 3.6 ലിറ്റർ വി 6 പെട്രോൾ എഞ്ചിനായിരിക്കും ഈ എസ് യു വിക്ക് ശക്തി നൽകുക. 451 എൻ എം പരമാവധി ടോർക്കിൽ 197 എച്ച് പി പരമാവധി പവർ പുറന്തള്ളാൻ ശേഷിയുള്ള 2.8 ലിറ്റർ ടർബൊ ഡീസൽ എഞ്ചിൻ കൂടി വാഹനത്തിനൊപ്പം വാഗ്‌ദാനം ചെയ്യാൻ സാധ്യതയുണ്ട്. 6 - സ്പീഡ് മാനുവൽ ട്രാൻസ്മിഷനോടൊപ്പം 5 - സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ കൂടി വാഹനത്തിന് വാഗ്‌ദാനം ചെയ്യാൻ സാധ്യതയുണ്ട്.
. ഫിയറ്റ് ക്രിസ്ലർ ഓട്ടോമൊബൈൽസുമായി (എഫ് സി എ) ചേർന്നാണ് ഈ അമേരിക്കൻ വാഹന നിർമ്മാതാക്കൾ ഇന്ത്യയിലേക്കെത്തുന്നത്. ഈ അവസരത്തിൽ എഫ് സി എ ഇന്ത്യയുടെ പ്രസിഡന്റും മനേജിങ്ങ് ഡയറക്‌ടറുമായ കെവിൻ ഫ്ളിൻ പറഞ്ഞു “ ജനപ്രീതിയുള്ള ജീപ് ബ്രാൻഡ് ഇന്ത്യയിൽ അവതരിപ്പിക്കാൻ കഴിഞ്ഞതിൽ ഞങ്ങൾക്ക് അത്യധികം ആഹ്ലാദമുണ്ട്. ഇതോടെ എഫ് സി എ ഇന്ത്യയിൽ പുതിയ ഒരു ശൈലി കോണ്ട് വരികയാണ്, ഇത് ജീപിൻ` തുടക്കം മുതൽ ഇന്ത്യയിൽ വേരുറപ്പിക്കാൻ സഹായിക്കുമെന്നും ഞങ്ങൾ പ്രതീക്ഷിക്കുന്നു.”