ജാഗ്വർ ലാൻഡ് റോവർ 2015 ൽ റെക്കോർഡ് വിൽപ്പന പോസ്റ്റ് ചെയ്‌തു

published on ജനുവരി 11, 2016 03:51 pm by akshit

  • 11 Views
  • ഒരു അഭിപ്രായം എഴുതുക

കഴിഞ്ഞ വർഷത്തേക്കാൾ 5 % വർദ്ധനവിൽ 4,87,065 വാഹനങ്ങൾ വിറ്റഴിച്ചുകൊണ്ട് ജാഗ്വർ ലാൻഡ് റോവർ 2015 ൽ അവരുടെ എക്കാലത്തെയും മികച്ച വിൽപ്പന റെക്കോർഡ് നേടി. ഇത് ഈ കാർ നിർമ്മാതാക്കൾ തുടർച്ചയായി വിജയം നേടുന്ന അഞ്ചാം വർഷമാണ്‌, 2015 ലെ വിൽപ്പന 2009 ലെ വിൽപ്പനയുടെ ഇരട്ടിയിലധികം വരും.

83,986 ജാഗ്വറുകളാണ്‌ മൊത്തം വിറ്റഴിച്ചത് - ബ്രാൻഡിന്റെ ഈ പതിറ്റാണ്ടിലെ ഏറ്റവും വലിയ പെർഫോമൻസ്. കൂടാതെ ലാൻഡ് റോവറുകളുടെ വില്പ്പനയും 4,00,000 മാർക്ക് കടന്നു, 2014 നെ അപേക്ഷിച്ച് 6 % വളർച്ച.

ഈ വർഷത്തെ പെർഫോമൻസിനെപ്പറ്റി സംസാരിക്കുകയായിരുന്ന ജാഗ്വർ ലാൻഡ് റോവർ ഗ്രൂപ് സേൽസ് ഒപറേഷൻസ് ഡയറക്‌ടർ ആൻഡി ഗോസ്സ് പറഞ്ഞു “ ഒരുപാട് നവീകരിച്ച മോഡലുകൾ അവതരിപ്പിച്ച പ്രധാനപ്പെട്ട വർഷമായിരുന്നു ഇത്, കൂടാതെ പുതിയ ജാഗ്വർ എക്‌ ഇ, ലാൻഡ് റോവർ ഡിസ്കവറി സ്പോർട്ട് എന്നിവ അവതരിപ്പിച്ച വർഷം കൂടിയായിരുന്നു ഇത്. ”

ഉപഭോഗ്‌താക്കളുടെ പ്രതികരണം മികച്ചതായിരുന്നു തൽഫലം യു കെ, നോർത്ത് അമേരിക്ക യൂറോപ് തുടങ്ങിയവിടങ്ങളിലൊക്കെ മികച്ച കിൽപ്പന നടന്നു. ഞങ്ങളുടെ ജാഗ്വറുകളുടെയും ലാൻഡ് റോവറുകളുടെയും മികവ് 5015 ലെ 95 ഗ്ലോബൽ അവാർഡുകൾ നേടിയതിലൂടെയും മനസ്സിലാക്കാം. അതിൽ തന്നെ 15 എണ്ണം ലാൻഡ് റോവ ഡിസ്കവറി സ്പോർട്ടിനും 19 എണ്ണം ജാഗ്വർ എക്‌സ് ഇ യ്ക്കും മാത്രം ലഭിച്ചു. റെഞ്ച് റോവർ ഇവോക്ക് കൺവേർട്ടബിൾ, ജാഗ്വർ എഫ് - പേസ് തുടങ്ങിയവയോടൊപ്പം മറ്റനവധി വാഹനങ്ങളും എത്തുന്നതോടെ 2016 ഇതിനേക്കാൾ മികച്ച വർഷമാകുമെന്ന്‌ പ്രതീക്ഷിക്കാം.“

ചൈനയിലെ മാന്ദ്യത്തിനു പുറമെ റെക്കോർഡുകൾ തകർത്തെറിഞ്ഞ വിൽപ്പന കണക്കുകൾ പുറത്തായപ്പോൾ ബെയ്‌ജിങ്ങിനു പകരം ബ്രിട്ടനായി ഈ ലഖ്വറി കാർ ബ്രാൻഡിന്റെ പ്രധാന വിപണി.

2015 ലെ ജെ എൽ ആറിന്റെ ഏറ്റവും വലിയ വിൽപ്പന നടന്നത് യൂറോപ്പിലാണ്‌, കഴിഞ്ഞ വർഷത്തേക്കാൾ 28 ശതമാനം വർദ്ധനവിൽ 1,10,298 യൂണിറ്റുകളാണ്‌ വിറ്റഴിച്ചത്. 2014 നെ അപേക്ഷിച്ച് 21 ശതമാനം വളർച്ചയിൽ 1,00,636 ജാഗ്വറുകളും ലാൻഡ് റോവറുകളുമാണ്‌ യു കെ യിൽ ഉപഭോഗ്‌താക്കളിലേക്കെത്തിച്ചത്.

കഴിഞ്ഞ 5 വർഷത്തിനിടയിൽ ജാഗ്വർ ലാൻഡ് റോവർ വിൽപ്പന ഇരട്ടിയാക്കി, വിറ്റുവരവ് മൂന്നിരട്ടിയിലധികമാക്കി ഉയർത്തി, കൂടാതെ പുതിയ ഉൽപ്പന്നങ്ങളുടെ നിർമ്മിതിക്ക് വേണ്ടി £11 നിക്ഷേപിച്ചു. 

പ്രസിദ്ധീകരിച്ചത്
was this article helpful ?

0 out of 0 found this helpful

Write your അഭിപ്രായം

Read Full News

കാർ വാർത്തകൾ

  • ട്രെൻഡിംഗ് വാർത്ത
  • സമീപകാലത്തെ വാർത്ത

trendingകാറുകൾ

  • ഏറ്റവും പുതിയത്
  • വരാനിരിക്കുന്നവ
  • ജനപ്രിയമായത്
×
We need your നഗരം to customize your experience