സ്ലോവാക്യയിൽ പ്ലാന്റ് വരുമെന്ന് ജാഗ്വർ ലാൻഡ് റോവർ സ്ഥിരീകരിച്ചു
<തിയതി> <ഉടമയുടെപേര് > പ്രകാരം പ്രസിദ്ധീകരിച്ചു
- 17 Views
- ഒരു അഭിപ്രായം എഴുതുക
ഡെൽഹി: സ്ലോവാക്യയിൽ വാഹന നിർമ്മാണ ശാല നിർമ്മിക്കുമെന്ന് ടാറ്റയുടെ ഉടമസ്ഥതയിലുള്ള ലാൻഡ് റോവർ ഔദ്യോഗീയമായി സ്ഥിരീകരിച്ചു. അതോററ്റികളുമായി അനവധി മാസങ്ങളായി നടക്കുന്ന ചർച്ചകൾക്കൊടുവിലാണ് തീരുമാനം. നിത്രാ നഗരത്തിണ്ടെ പടിഞ്ഞാറ് ഭാഗത്തായി നിർമ്മിക്കുന്ന പ്ലാന്റിന്റെ പ്രവർത്തനം 2018 ൽ തുടങ്ങും.
2,800 പേർക്ക് തൊഴിൽ നൽകിക്കൊണ്ട് യു എസ് ഡോളർ 1.5 ബില്ല്യണിന്റെ നിക്ഷേപമായിരിക്കും പ്ലാന്റിൽ നടത്തുക. തുടക്കം 1,50,000 യൂണിറ്റ് ശേഷിയുണ്ടാകുന്ന പ്ലാന്റിനെ പതിയെ ഈ ബ്രിട്ടിഷ് നിർമ്മാതാക്കൾ 3,00,000 യൂണിറ്റിലേക്കെത്തിക്കും. നിലവിൽ ജെ എൽ ആർ ബ്രസിൽ, ചൈന, ഇന്ത്യ പിന്നെ യുണൈറ്റഡ് കിങ്ങ്ഡം എന്നിവിടങ്ങളിലാണ് വാഹനം നിർമ്മിക്കുന്നത്.
ജാഗ്വർ ലാൻഡ് റോവറിന്റെ ചീഫ് എക്‌സിക്യൂട്ടിവെ ഓഫീസർ ഡൊ. റാൽഫ് സ്പെത് പറഞ്ഞു, സ്ലോവാക്യ ഞങ്ങളുടെ കുടുംബത്തിലേക്ക് ക്ഷണിക്കാൻ ജാഗ്വറും ലാൻഡ് റോവറും അത്യധികം സന്തോഷവാൻമാരാണ്. യു കെ, ചൈന, ഇന്ത്യ ബ്രസിൽ എന്നിവിടങ്ങളിലുള്ള നിർമ്മാണ ശാലകൾക്ക് പുറമെ പുതിയ നിർമ്മാണശാല കൂടി ചേരുന്നതോടെ അന്തരാഷ്ട്ര ബിസിനസ് എന്ന ലക്ഷ്യം കുറേക്കൂടി അടുത്താകും.“
മുഴുവനായും പുത്തൻ അലൂമിനിയത്തിലുള്ള വാഹങ്ങളായിരിക്കും ഇവിടെ നിർമ്മിക്കുക എന്ന് ജാഗ്വർ ലാൻഡ് റോവർ പറഞ്ഞു, എന്നാൽ ഏതൊക്കെ വാഹങ്ങളായിരിക്കും നിർമ്മിക്കുകയെന്ന് വെളിപ്പെടുത്തിയില്ല. അടുത്ത തലമുറ ലാൻഡ് റോവർ ഡിഫൻഡർ കുടുംബത്തിലെ വാഹങ്ങളാണ് 2018 ൽ ഇവിടെ നിന്ന് പ്രതീക്ഷിക്കുന്നത്.
സ്ലോവാക്യയുടെ പ്രധാനമന്ത്രി റോബർട്ട് ഫിക്കൊ പറഞ്ഞു “ അവരുടെ ലോക്കനിലവാരത്തിലുള്ള നിർമ്മാണ ശാലയ്‌ക്കുവേണ്ടി ജാഗ്വർ ലാൻഡ് റോവർ സ്ലോവാക്യ തിരഞ്ഞെടുത്തതിൽ ഞങ്ങൾക്ക്ക്ക് അത്യധികം സന്തോഷമുണ്ട്. സ്ഥിരതയു ബിസിനസിന് പറ്റിയ സാഹചര്യമാണ് സ്ലോവാക്യയിലുള്ളതെന്നാണ് ഈ തീരുമാനം സൂചിപ്പിക്കുന്നത്. ബ്രിട്ടിഷ് എഞ്ചിനീയർമാരുടെയും സ്ലോവാക്യൻ കലാകരൻമാരുടെയും ഒന്നു ചേരൽ ഒരുപാട് പ്രതീക്ഷകളും നൽകുന്നു.