ഹുണ്ടായി ഐ10 ന്റെ വെരിയന്റുകൾ - നിങ്ങൾക്ക്‌ വാങ്ങാൻ ഏറ്റവും നല്ലത്‌ ഏതെന്ന്‌ അറിയുക

published on dec 16, 2015 06:24 pm by sumit വേണ്ടി

 • 4 കാഴ്ചകൾ
 • ഒരു അഭിപ്രായം എഴുതുക

ജയ്പൂർ : ഹുണ്ടായി ഐ 10 അതിന്റെ സെഗ്മെന്റിൽ കഴിവു തെളിയിച്ച്‌ കാറായി മാറിക്കഴിഞ്ഞിരിക്കുന്നു. നിങ്ങൾ ഒരു ബി-സെഗ്മെന്റ്‌ ഹച്ച്‌ ബാക്ക്‌ വാങ്ങാനുള്ള ആലോചനയിൽ ആണെങ്കിൽ, അവസാനം നിങ്ങൾ ഐ10 വാങ്ങാനുള്ള സാധ്യയുണ്ട്‌. ഐ 10 വാങ്ങാനുള്ള നിഗമനത്തിൽ എത്തിച്ചേരാൻ വളരെ എളുപ്പമാണ്‌ ഒരു എക്കണോമിക്ക്‌ വിലയിൽ നവീകരിച്ച ഇതിന്റെ ഫീച്ചേഴ്സ്‌ ഈ തീരുമാനത്തെ സാധൂകരിക്കുന്നു. എങ്കിലും നിങ്ങൾക്കായി ഒരു പ്രിത്യേക ഐ 10 ന്റെ വെരിയന്റ്‌ തിരഞ്ഞെടുക്കുകയെന്നത്‌ കുറച്ച്‌ ആശയക്കുഴപ്പമുണ്ടാക്കുന്ന ഒന്നാണ്‌. അതിനാൽ നിങ്ങളെ സഹായിക്കുന്നതിനായി ഹുണ്ടായി ഐ 10 ന്റെ വെരിയന്റുകളെക്കുറിച്ച്‌ ഞങ്ങൾ ഒരു ലഘുവായ വിശകലനം നടത്തി.

എറ, മാഗ്ന, സ്പോർട്ട്സ്‌ എന്നിങ്ങനെ 3 വെരിയന്റുകളുമായാണ്‌ ഹുണ്ടായി വന്നിരിക്കുന്നത്‌

1. എറ വെരിയന്റ്‌: വില 4.3 ലക്ഷം

ഐ 10 ന്റെ ബേസ്‌ വെരിയന്റ്‌ സെന്ററൽ ലോക്കിങ്ങ്‌, പവർ വിൻഡോ എന്നീ ഫീച്ചേഴ്സ്‌ നഷ്ടപ്പെടുത്തിയിരിക്കുന്നു. എന്നിരിന്നാലും ഉപഭോക്താക്കൾക്ക്‌ കാണാൻ ഉറപ്പായും കഴിയുന്ന ചില പ്രത്യേക ഫീച്ചേഴ്സുണ്ട്‌.

കീ ഫീച്ചേഴ്സ്‌ ഇവയാണ്‌ :

 • എഞ്ചിൻ ഇംമൊബലൈസർ
 • റൂഫ്‌ ആന്റിന
 • സെന്റർ കൺസോൾ ട്രേ
 • ഫ്രണ്ട്‌ റൂം ലാമ്പ്‌
 • ഗിയർ ഷിഫ്റ്റ്‌ ഇൻഡിക്കേറ്റർ
 • ഐ- റിലാക്സ്‌ ഫ്രണ്ട്‌ സീറ്റ്‌
 • ഐ -റിലാക്സ്‌ ഗിയർ കൺസോൾ
 • ഹീറ്ററോടുകൂടിയ എയർ കണ്ടീഷണർ
 • പവർ സ്റ്റിയറിംങ്ങ്‌
 • അകത്തു നിന്ന്‌ അഡ്ജസ്റ്റ്‌ ചെയ്യാവുന്ന പുറത്തെ മിറർ

കുറഞ്ഞ ബഡ്ജറ്റും,സെഗ്മെന്റിലെ തുടക്കത്തിന്റെ നിലവാരത്തിൽ നിന്നുയർന്ന കാറും നോക്കുന്നവർ തീർച്ചയായും എറ വെരിയന്റ്‌ എടുക്കണം. അപ്ഗ്രേഡ്‌ ചെയ്ത ഫീച്ചേഴ്സുള്ള ഈ ഐ 10 തീർച്ചയായും നിങ്ങളിൽ മതിപ്പുളവാക്കും.

മാഗ്ന വെരിയന്റ്‌: വില 4.6 ലക്ഷം - 4.7 ലക്ഷം

മാഗ്ന വെരിയന്റ്‌ ബേസ്‌ വെരിയന്റിൽ ഡേ/നൈറ്റ്‌ ഇൻസൈഡ്‌ റിയർ വ്യൂ മിറർ,യാത്രക്കാർക്കുള്ള വാനിറ്റി മിറർ എന്നീ ഫീച്ചേഴ്സ്‌ കൂട്ടിച്ചേർത്തിട്ടുണ്ട്‌.

ഇതാ കുറച്ചു ഗുണങ്ങൾ:

 • സെന്ററൽ ലോക്കിങ്ങ്‌
 • ഓട്ടോ ഡൗൺ ഫീച്ചേഴ്സിനൊപ്പം ഫ്രണ്ട്‌ ആന്റ്‌ റിയർ പവർ വിൻഡോ
 • മെറ്റൽ ഫിനിഷ്‌ സെന്റർ ഫസ്കിയ
 • ബോഡി കളറിലുള്ള ബമ്പർ
 • വെയ്സ്ന്റ്‌ ലൈൻ മോൾഡിങ്ങ്‌
 • ഫ്രണ്ട്‌ ഡോർ മാപ്‌ പോക്കറ്റിങ്ങ്‌
 • ഡീലക്സ്‌ ഫ്ലോർ കൺസോൾ
 • ഫ്രണ്ട്‌ ആന്റ്‌ റിയർ ഡോർ ഫുൾ സൈസ്‌ ആം റെസ്റ്റ്‌

സുഖസൗകര്യങ്ങൾക്ക്‌ വില കല്പിക്കുന്നവർക്കും , വിലയിൽ വിട്ടു വീഴ്ച്ചക്ക്‌ തയ്യാറാകത്തവർക്കൂമുള്ളതാണ്‌ ഈ വെരിയന്റ്‌. പവർ വിൻഡോയും, യാത്രക്കാർക്കുള്ള വാനിറ്റി മിററും ഡ്രൈവ്‌ വളരെ സൗകര്യപ്രദമാക്കുന്നു.

സ്പോർട്ട്സ്‌ വെരിയന്റ്‌ : വില 4.6 ലക്ഷം- 5.2 ലക്ഷം

ഐ 10 ന്റെ ഏറ്റവും ഉയർന്ന മോഡൽ, ഉപഭോക്താക്കൾക്ക്‌ എൽ പി ജി ഉപയോഗിച്ച്‌ ഓടിക്കാനുള്ള സൗകര്യവും നല്കുന്നു.

ചില കീ ഫീച്ചേഴ്സുകൾ:

 • ഫ്രണ്ട്‌ ഫോഗ്‌ ലാമ്പ്‌
 • ഫോൾഡബിൾ കീ
 • ബർഗ്ലർ അലാമിനോടു കൂടിയ കീ ലെസ്‌ എൻട്രി
 • ഫുൾ വീൽ കവർ
 • റിയർ പാർസൽ ട്രേ
 • ഓഡീയോ ഡിസ്പ്ലേ യിലെ ഡിജിറ്റൽ ക്ലോക്ക്‌
 • റ്റില്റ്റ്‌ സ്റ്റീയറിങ്ങ്‌
 • യു എസ്‌ ബി പോർട്ടോടു കൂടിയ എം പി 3 പ്ലെയർ
 • ബോഡി കളോറോടു കൂടിയ പുറത്തെ മിറർ

ആരെല്ലാമാണോ സംഗീതം ഇഷ്ടപ്പെടുന്നത്, ആർക്കാണോ ആഡംബര പൂർണ്ണമായ ഫീച്ചേഴ്സുള്ള ഒരു കാർ വേണ്ടത് അവർക്കുള്ളതാണ്‌ സ്പോർട്ട്സ് വെരിയന്റ്.

കാണുക ഹുണ്ടായി ഐ10 ന്റെ വിദ്ഗദമായ വിശകലന വീഡിയോ.

പ്രസിദ്ധീകരിച്ചത്
was this article helpful ?

0 out of 0 found this helpful

Write your Comment ഓൺ ഹുണ്ടായി ഐ10

Read Full News
 • ട്രെൻഡിംഗ്
 • സമീപകാലത്തെ

trendingഹാച്ച്ബാക്ക്

 • ലേറ്റസ്റ്റ്
 • ഉപകമിങ്
 • പോപ്പുലർ
ഏകദേശ വില ന്യൂ ഡെൽഹി
×
We need your നഗരം to customize your experience