• English
  • Login / Register

ചെന്നൈയിലെ വെള്ളപ്പൊക്കത്തിൽ കഷ്‌ട്ടപ്പെടുന്ന തങ്ങളുടെ ഉപഭോഗ്‌താക്കൾക്ക് സാഹായം എത്തിക്കുന്നതിനായി ഹോണ്ട മുൻകൈ എടുക്കുന്നു

<തിയതി> <ഉടമയുടെപേര് > പ്രകാരം പ്രസിദ്ധീകരിച്ചു

  • 21 Views
  • ഒരു അഭിപ്രായം എഴുതുക

ജയ്‌പൂർ:

ഹോണ്ട കാർസ് ഇന്ത്യ ലിമിറ്റഡ്. (എച്ച് ഐ സി എൽ) ചെന്നൈയിൽ താമസിക്കുന്ന തങ്ങളുടെ ഉപഭോഗ്‌താക്കൾക്ക് സഹായവുമായി മുന്നോട്ട്‌ വരുന്നു. തങ്ങളുടെ സ്പെയർ പാര്‌ട്ട്സ് വിൽപ്പനയിൽ 10% വിലക്കുറവ് പിന്നെ സർവീസ് ചാർജ്, വാല്യൂ ആഡഡ് സർവീസുകൾ തുടങ്ങിയവയിൽ ഡിസ്കൗണ്ട് എന്നിങ്ങനെ വ്യത്യസ്ഥമായ മാർഗ്ഗങ്ങളിലൂടെയാണ്‌ കമ്പനി സഹായം വാഗ്‌ദാനം ചെയ്യുന്നത്.

രക്ഷാപ്രവർത്തനങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുത്ത ഹോണ്ട കാർസ് ഇന്ത്യ ലിമിറ്റ്ഡിന്റെ സി ഇ ഒയും പ്രസിഡന്റുമായ ശ്രി കാറ്റ്‌സുഷി ഇനോവ് പറഞ്ഞ് “ ഒട്ടനവധി ഉപഭോഗ്ഗ്‌താക്കളുടെ വാഹങ്ങൾ ഭാഗീഗമായൊ മുഴുവനായൊ വെള്ളത്തിനടിയിലായ ചെന്നൈയിലെ അവസ്ഥയുടെ ഗൗരവം ഞങ്ങൾ മനസ്സിലാക്കുന്നു. തങ്ങളുടെ കാറുകൾ ഏറ്റവും കുറഞ്ഞ പ്രയത്നം കൊണ്ട് ശരിയാക്കിയെടുക്കുവാനുള്ള ഉപഭോഗ്‌താക്കളുടെ ആഗ്രഹം നിറവേറ്റാൻ ഞങ്ങൾ ലഭ്യമായ മുഴുവൻ സ്രോതസ്സും ഉപയോഗിക്കുന്നതായിരിക്കും. ”

നിലവിലെ ഉപഭോഗ്‌താക്കൾ പുതിയ ഹോണ്ട കാർ വാങ്ങുകയാണേങ്കിൽ 20,000 രൂപ വരെ വില വരുന്ന ലോയൽറ്റി പോയിന്റുകൾ നൽകുമെന്നും ഈ ജാപ്പനീസ് കാർ നിർമ്മാതാക്കൾ പറഞ്ഞു. വെള്ളപ്പൊക്കം ഒരുപാട് വാഹനങ്ങളെ കാര്യമായി ബാധിച്ചതിനാൽ പഴയ കാർ മാറ്റി പുതിയത് വാങ്ങുമ്പോൾ നിർമ്മാതാക്കൾ 30,000 രൂപ എക്‌ചേഞ്ച് ബോണസും നൽകുന്നുണ്ട്.

വാഹനത്തിന്റെ പാർട്ട്സുകൾ മറ്റേതെങ്കിലും സ്ഥലത്തു നിന്ന്‌ വിമാനത്തിൽ ഇറക്കുമതി ചെയ്യേണ്ടി വന്നാലുള്ള അധിക ചിലവും കമ്പനി വഹിക്കുന്നതായിരിക്കും.

ഉപഭോഗ്‌താക്കൾക്ക് പ്രമാവധി സഹായം ഏർപ്പെടുത്തുന്നതിനായി ഡീലർഷിപ്പുകളിലെ ജോലിക്കാർ, ഇൻസുറൻസ് കമ്പനികളുമായി ഇടപാട് നടത്തുന്നവർ തുടങ്ങി തങ്ങളുടെ മുഴുവൻ ടീമിനെയും ഹോണ്ട ഉണർത്തിയിരിക്കുകയാണ്‌.

മാരുതി സുസുകി പോലുള്ള മറ്റു കോർപറേറ്റ് കമ്പനികൾ വെള്ളം കൊണ്ടുണ്ടായ നാശനഷ്ടങ്ങളെ മറികടക്കാൻ പരമാവധി ശ്രമിച്ചു കൊണ്ടിരിക്കെയാണ്‌ ഹോണ്ടയുടെ ഈ മാർഗദർശനം.

was this article helpful ?

Write your അഭിപ്രായം

കാർ വാർത്തകൾ

  • ട്രെൻഡിംഗ് വാർത്ത
  • സമീപകാലത്തെ വാർത്ത

ട്രെൻഡിംഗ് കാറുകൾ

  • ഏറ്റവും പുതിയത്
  • വരാനിരിക്കുന്നവ
  • ജനപ്രിയമായത്
×
We need your നഗരം to customize your experience