ഹോണ്ട ജാസ്സ് ക്രോസ്സ് ഓവർ ആദ്യമായി ബ്രസീലിൽ വച്ച് ശ്രദ്ധയിൽപ്പെട്ടു
<തിയതി> <ഉടമയുടെപേര്> <മോഡലിന്റെപേര്> ന് പ്രസിദ്ധീകരിച്ചത്
- 11 Views
- ഒരു അഭിപ്രായം എഴുതുക
ജയ്‌പൂർ:
പ്രീമിയും ഹാച്ച്ബാക്കുകളുടെ അനുകരണങ്ങളായ ക്രോസ്സ് ഓവർ ഹാച്ചുകൾ ഇപ്പോൾ ജനപ്രീതി നേടിക്കൊണ്ടിരിക്കുകയാണ്. ഈ സ്വീകാര്യതയുടെ പ്രധാന കാരണം അവയുടെ പ്രായോഗികത്വമാണ്, പ്രധാനമായും ഇവയ്‌ക്കുള്ള മികച്ച ഗ്രൗണ്ട് ക്ലിയറൻസ്, ഇന്ത്യൈൽ നിരത്തുകളിലെ യാത്ര അനായാസമാക്കുന്നതിന് ഇതു വളരെയേറെ സഹായിക്കുന്നു. പോരാത്തതിന് പ്രീമിയും ഹാച്ച് ബാക്കുകളുടെ പോലെയുള്ള സുഖ അസൗകര്യങ്ങളും വാഗ്‌ദാനം ചെയ്യുന്നു. അങ്ങനെ വിപണിയിൽ കൊടുങ്കാറ്റായി മാറിയ ഒരു പ്രീമിയും ഹാച്ച്ബാക്കാണ് ഹോണ്ട ജാസ്സ്, അതിന്റെ പൊത്തിഞ്ഞു കെട്ടിയ നിലയിലുള്ള ചിത്രങ്ങൾ ആദ്യമായാണ് പുറത്തു വരുന്നത്. 2016 ഹോണ്ട ജാസ്സ് ക്രോസ്സ് ഓവറിന്റെ പ്രോട്ടോടൈപ് ബ്രസീലിൽ ചുറ്റിയടിക്കുന്നതിനിടയിലാണ് ചിത്രങ്ങൾ ചോർന്നത്.
ക്രോസ്സ് ഓവറിന് ‘ഹോണ്ട ജാസ്സ് ട്വിസ്റ്റ്’ എന്ന് പേരിടാനാണ് സാധ്യത. ഈ വാഹനത്തിന്റെ കഴിഞ്ഞ തലമുറ ക്രോസ്സ് ഓവർ ബ്രസീലിന്റെ വിപണിക്കുവേണ്ടി മാത്രമുള്ളതായിരുന്നു, എന്നാൽ ഇന്ത്യൻ വിപണിയിലെ ഉണർവ്വും ഇവിടെ ഹോണ്ട ജാസ്സിനുള്ള സ്വീകാര്യതയും കണക്കിലെടുക്കുമ്പോൾ അധികം താമസിയാതെ വാഹനം ഇന്ത്യയിൽ എത്തിച്ചേരുമെന്ന് പ്രതീക്ഷിക്കാം. മൂടിക്കെട്ടിയ അവസ്ഥയിലായിരുന്നെങ്കിലും വാഹനത്തിന്റെ വലിയ അലോയ് വീലുകൾ, നവീകരിച്ച ബംബർ, അണ്ടർ ബോഡി ക്ലാഡിങ്ങ്, പിന്നെ അതിനോട് ചേർന്നു നിൽക്കുന്ന മുന്നിലെയും പിന്നിലെയും സ്‌കിഡ് പ്ലേറ്റുകൾ എന്നിവ ആർക്കും എളുപ്പത്തിൽ മനസ്സിലാകും.
ഹോണ്ട ജാസ്സിന്റെ അതേ എഞ്ചിൻ ഓപ്‌ഷനുകൾ വാഹനത്തിൽ ഉൂപയോഗിക്കാനാണ് സാധ്യത കൂടാതെ ഇന്റീരിയറും ജാസ്സിനോട് സമാനമായിരിക്കും. സിറ്റി സെഡാനിൽ നിന്ന് ഉത്‌ഭവിച്ച 1.5 ലിറ്റർ ഐ - ഡി ടി ഇ സി ഡീസൽ യൂണിറ്റിനോടൊപ്പം 6- സ്പീഡ് മാനുവൽ ഗീയർ ബോക്‌സുമാണ് ഇന്ത്യയിൽ ഹോണ്ട ജാസ്സിനുള്ളത്.200 എൻ എമ്മിൽ 100 പി എസ് പവർ പുറന്തള്ളുന്ന എഞ്ചിന് ലിറ്ററിന് 27.3 കി മി മൈലേജും ഉണ്ടെന്ന് അവകാശപ്പെടുന്നു. 1.2 - ലിറ്റർ പെട്രോൾ യൂണിറ്റ് 5- സ്പീഡ് മാനുവൻ ട്രാൻസ്മിഷൻ അല്ലെങ്കിൽ പാഡിൽ ഷിഫ്‌റ്റേഴ്‌സോടുകൂടിയ സി വി ടി ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ എന്നീ ഓപ്‌ഷനുകളുമായാണെത്തുന്നത്.വാഹനം ലോഞ്ച് ചെയ്യുകയാണെങ്കിൽ ഹ്യൂണ്ടായ് എലൈറ്റ് ഐ 20 ആക്‌ടീവ്, ഫിയറ്റ് അവന്റുറ, വി ഡബ്ല്യൂ ക്രോസ്സ് പോളൊ പിന്നെ മറ്റു പലവാഹങ്ങളോടൊപ്പമായിരിക്കും മത്സരിക്കുക.
0 out of 0 found this helpful