Login or Register വേണ്ടി
Login

2016 ജനുവരി മുതൽ ഹോണ്ട ഇന്ത്യ 16,000 രൂപ വരെ വില വർദ്ധന പ്രഖ്യാപിച്ചു

<തിയതി> <ഉടമയുടെപേര് > പ്രകാരം പ്രസിദ്ധീകരിച്ചു

ന്യൂ ഡൽഹി :

ഹോണ്ട കാർ ഇന്ത്യ ലിമിറ്റഡ്‌ ഇന്ത്യയിൽ അവരുടെ എല്ലാ മോഡലിനും 16,000 രൂപ വരെ വില വർദ്ധന പ്രഖ്യാപിച്ചു. ഈ ജാപ്പനീസ്‌ കാർ നിർമ്മാതാക്കൾ വില്ക്കുന്നത്‌ 4.25 ലക്ഷം (എക്സ്‌ -ഷോറൂം ഡൽഹി ) രൂപ വില വരുന്ന ബ്രയോ (എൻട്രി- ലെവൽ സ്മോൾ കാർ ) മുതൽ 25.13 ലക്ഷം(എക്സ്‌-ഷോറൂം ഡൽഹി) വില വരുന്ന സി ആർ -വി വരെയാണ്‌. കാർ നിർമ്മാണച്ചിലവ്‌ വർദ്ധിച്ചതുമുതല്ക്കാണ്‌ ഈ കാർ നിർമ്മാതാക്കൾ വില വർദ്ധനയും പ്രഖ്യാപിച്ചത്‌. 10,000 മുതൽ 16,000 രൂപ വരെയുള്ള വില വർദ്ധന കാറിന്റെ മോഡലിനെ ആശ്രയിച്ചായിരിക്കും.

ഹോണ്ട കാർസ്‌ സീനിയർ വൈസ്‌ -പ്രസിഡന്റ്‌ ( മാർക്കറ്റിങ്ങ് സെയിൽസ് ) ജെന്വേശ്വവർ സെൻ ഇപ്രകാരം പറയുകയുണ്ടായി “ ജനുവരി മുതൽ മോഡലിനനുസരിച്ച് 10,000 മുതൽ 16,000 രൂപ വരെയുള്ള റേഞ്ചിൽ ഞങ്ങൾ വില വർദ്ധിപ്പിക്കും. നിർമ്മാണച്ചിലവ് വർദ്ധിച്ചത് കണക്കിലെടുത്തുകൊണ്ടാണ്‌ ഈ അവശ്യ വില വർദ്ധന.”

ഈ വില വർദ്ധന പ്രഖ്യാപനം ഒരിക്കലും അപ്രതീക്ഷിതമായ ഒന്നായിരുന്നില്ലാ മത്സരരംഗത്തുള്ള എല്ലാ കാർ നിർമ്മാതാക്കളും ഇതു പോലെ വിലവർദ്ധന പ്രഖ്യാപിച്ചു കഴിഞ്ഞു.

അതേ സമയം ഹുണ്ടായി 30,000 രൂപ വരെയാണ്‌ വില വർദ്ധിപ്പിച്ചിരിക്കുന്നത്. മാരുതി ലിമിറ്റഡ് 20,000 വരെ, നിസ്സാനും സ്കോഡയും 3% വരെ വില നീട്ടിയിട്ടുണ്ട്. 2016 ജനുവരിമുതൽ ഈ വില വർദ്ധനകൾ നിലവിൽ വരും.

ഇന്ത്യൻ മാർക്കറ്റിൽ ഹോണ്ടയ്ക്ക് ശക്തമായ സ്വാധീനമുണ്ട് , ബ്രയോ, അമേസ്, മൊബീലോ , ജാസ്സ്, സി ആർ-വി എന്നിവയാണ്‌ ഇവിടെയുള്ളത്.

Share via

Enable notifications to stay updated with exclusive offers, car news, and more from CarDekho!

ട്രെൻഡിംഗ് കാറുകൾ

  • ഏറ്റവും പുതിയത്
  • വരാനിരിക്കുന്നവ
  • ജനപ്രിയമായത്
ഫേസ്‌ലിഫ്റ്റ്
ഇലക്ട്രിക്ക്പുതിയ വേരിയന്റ്
Rs.18.90 - 26.90 ലക്ഷം*
ഇലക്ട്രിക്ക്പുതിയ വേരിയന്റ്
Rs.21.90 - 30.50 ലക്ഷം*
Rs.9 - 17.80 ലക്ഷം*
പുതിയ വേരിയന്റ്
Rs.11.82 - 16.55 ലക്ഷം*
* എക്സ്ഷോറൂം വില ന്യൂ ഡെൽഹി ൽ