Login or Register വേണ്ടി
Login

ഹോണ്ടാ ഗ്രീസ്‌ : ഒരു പരിഷ്കൃത ഹോണ്ട സിറ്റി.

published on ഒക്ടോബർ 23, 2015 10:48 am by അഭിജിത്

ജയ്പൂര്‍:

ചൈന ഇപ്പോളൊരു രസകരമായ സ്ഥലമാണ്‌! കാരണം ഹോണ്ട അവിടെ രണ്ട്‌ കമ്പനികളുമായി സഹകരണത്തിലാണ്‌. ഡോങ്ങ്ഫെങ്ങുമായി സഹകരിച്ചു നിര്‍മ്മിച്ച ഹോണ്ട സിറ്റിയുടെ തന്നെ അല്‍പ്പം കൂടി സ്റ്റൈലിഷ്‌ ആയിട്ടുള്ള വെര്‍ഷനാണ്‌ അതിലൊന്ന്‌, പേര്‌ ഹോണ്ട ഗ്രീസ്‌. ഗ്വാങ്ങ്സുവുമായി സഹകരിച്ചു നിര്‍മ്മിച്ച രണ്ടാമത്തെ വാഹനം ഇന്ത്യയില്‍ നമുക്ക്‌ ലഭ്യമായ ഹോണ്ടാ സിറ്റിയുമായി അടുത്ത സാമ്യമുള്ളതാണ്‌. ചുരുക്കി പറഞ്ഞാല്‍ ഈ രണ്ടു കാറുകളും ചൈനയില്‍ പരസ്പരം മത്സരിക്കുകയാവും.

കാറിനെപ്പറ്റി സംസാരിക്കുകയാണെങ്കില്‍, പുതിയ തലമുറയിലെ സിവിക്കുമായി വളരെ സാമ്യമുള്ള ഹെഡ്‌ലാംപുകളും സി ഷേപ്പിലുള്ള ടെയില്‍ ലാംപുകളും ചേരുന്നതോടെ വാഹനത്തിന്‍റ്റെ മുന്നിലും പുറകിലും ഒരു സ്പോര്‍ടി ലുക്ക്‌ കൈവരുന്നു. എന്നാല്‍ വാഹനത്തിന്‍റ്റെ വീലുകളും ബേസ്‌ ക്യാരക്ടര്‍ ലൈനും ഒഴികെ വശങ്ങളില്‍ കാര്യമായ മാറ്റങ്ങളില്ല. സ്റ്റീയറിങ്ങ്‌ വീല്‍, ഇന്‍സ്ട്രുമെണ്റ്റ്‌ ക്ളസ്റ്റര്‍, ടച്ച്‌ സ്ക്രീന്‍, സെന്‍ട്രല്‍ കണ്‍സോള്‍ തടങ്ങിയ സംവിധാനങ്ങളും ഡാഷ്ബോര്‍ഡും അടങ്ങുന്ന ഉള്‍വശത്തിനും കാര്യമായ മാറ്റങ്ങളില്ല.

ചൈനീസ്‌ ഹോണ്ട സിറ്റിയില്‍നിന്നു കടമെടുത്ത 1.5 ലിറ്റര്‍ ഐ വി ടി ഇ സി പെട്രോള്‍ മോട്ടോറില്‍ നിന്നായിരിക്കും ഹോണ്ട ഗ്രീസ്‌ ശക്തിയാര്‍ജ്ജിക്കുക, സി വി ടി യോടു ചെര്‍ന്ന മോട്ടോര്‍ 131 എച്‌ പി കരുത്തും പ്രദാനം ചെയ്യുന്നു. സ്റ്റാന്‍ഡേര്‍ഡ്‌ സിറ്റിയെക്കാള്‍ അല്‍പ്പം കൂടി വിലകൂടിയ വാഹനം സ്പോര്‍ടി കാറുകളുടെ ആരാധകരെയാണ്‌ ലക്ഷ്യം വയ്ക്കുന്നത്‌.

ഇന്ത്യന്‍ സാഹചര്യങ്ങളില്‍ സിറ്റിയുടെ ഫേസ്‌ ലിഫ്റ്റ്‌ ചെയ്ത വേര്‍ഷന്‍ ഗ്രീസില്‍ നിന്ന്‌ പ്രചോദനം ഉള്‍ക്കൊള്ളാന്‍ ചെറിയ സാധ്യതയുണ്ട്‌.

പ്രസിദ്ധീകരിച്ചത്

അഭിജിത്

  • 11 കാഴ്ചകൾ
  • 4 അഭിപ്രായങ്ങൾ

Write your അഭിപ്രായം

Read Full News

trendingകാറുകൾ

  • ഏറ്റവും പുതിയത്
  • വരാനിരിക്കുന്നവ
  • ജനപ്രിയമായത്
ഫേസ്‌ലിഫ്റ്റ്
Rs.86.92 - 97.84 ലക്ഷം*
ഫേസ്‌ലിഫ്റ്റ്
ഫേസ്‌ലിഫ്റ്റ്
Rs.1.36 - 2 സിആർ*
Rs.7.51 - 13.04 ലക്ഷം*
* എക്സ്ഷോറൂം വില ന്യൂ ഡെൽഹി ൽ