• English
  • Login / Register

ഗിർനർസോഫ്റ്റിന്റെ ഡയറക്ടർ - സ്ട്രാറ്റജി ആയി ശോഭിത്‌ മഥുർനെ നിയമിച്ചു

<തിയതി> <ഉടമയുടെപേര് > പ്രകാരം പ്രസിദ്ധീകരിച്ചു

  • 19 Views
  • ഒരു അഭിപ്രായം എഴുതുക

ജയ്പൂർ:

ഇൻഡ്യയിലെ പ്രമുഖ ഓൺലൈൻ ഓട്ടോമൊബൈൽ വിപണനക്കാരായ കാർദേഖോ ഡോട്ട്‌ കോം ന്റെ ഉടമസ്ഥർ ഗിർനർസോഫ്റ്റ്‌, തങ്ങളുടെ ഡയറക്ടർ സ്ട്രാറ്റജിയായി ശോഭിത്‌ മഥുർനെ നിയമിച്ചു. പ്രൈസ്‌വാട്ടർഹൗസ്കൂപേർസ്‌ (പിഡബ്ള്യുസി) ന്റെ മുൻ അസ്സോസിയേറ്റ്‌ ഡയറക്ടറായ ശോഭിതിന്റെ നിയമനം കമ്പനിയുടെ ലീഡർഷിപ്‌ ടീമിനെ ബലപ്പെടുത്തുന്നതാണ്‌. ഗിർനർസോഫ്റ്റിന്റെ വെർട്ടിക്കൽ മാർക്കറ്റ്‌ സ്ട്രാറ്റജീസിന്‌ നേതൃത്വം വഹിക്കുന്നതിന്‌ പുറമെ പുതിയ ബിസിനസുകൾ വികസിപ്പിക്കുന്നതിലും ശോഭിത്‌ മഥുർ പങ്ക്‌ വഹിക്കും.

ഗിർനർസോഫ്റ്റിലേക്ക്‌ വരുന്ന ഏറ്റവും പുതിയ ഹൈ പ്രൊഫൈൽ പ്രൊഫഷണലാണ്‌ ശോഭിത്‌ മഥുർ. കൂടുതൽ ടാലന്റുകളെ ഉൾപ്പെടുത്തുവാനുള്ള കമ്പനിയുടെ പരിശ്രമം, പല പ്രഗൽഭരേയും ടീമിൽ എത്തിച്ചിട്ടുണ്ട്‌. ഒഎൽഎക്സിൽ നിന്നും ദീപാലി ഗുലാട്ടി, അമിത്‌ അഗർവാൾ എന്നിവരേയും, സ്നാപ്ഡീലിൽ നിന്നും രവി ഗുപ്ത, അനിരുദ്ധ്‌ സിങ്ങ്‌ എന്നിവരേയും ഗിർനർസോഫ്റ്റ്‌ ടീമിലേക്ക്‌ കൊണ്ടുവന്നിട്ടുണ്ട്‌.

കമ്പനിയുടെ കോ-ഫൗണ്ടറും സിഇഒ യുമായ അമിത്‌ ജെയിൻ നിയമനത്തെ പറ്റി ഇങ്ങനെ പറഞ്ഞു, “ഇൻഡസ്ട്രിയിലുള്ള മുൻകാല പരിചയം, ശോഭിതിന്‌, പ്രസ്തുത ബിസിനസ്‌ മേഖലയിലെ വിവിധ കാര്യങ്ങളിൽ അഗാധമായ അറിവ്‌ സമ്മാനിച്ചിട്ടുണ്ട്​‍്‌. ഗിർനർസോഫ്റ്റിന്റെ ദീർഘകാല ബിസിനസ്‌ പദ്ധതികളുടെ ഭാഗമായിട്ടാണ്‌ ഈയൊരു പ്രത്യേക സാഹചര്യത്തിൽ ശോഭിതിനെ ടീമിൽ എടുക്കുന്നത്‌. കമ്പനിയുടെ വികസന പരിണാമത്തിൽ, ശോഭിതിന്റെ പ്രവർത്തനവും ബിസിനസ്‌ പ്രാവീണ്യവും നിർണ്ണായക പങ്ക്‌ വഹിക്കുമെന്ന്‌ ഞങ്ങൾക്ക്‌ പൂർണ്ണവിശ്വാസമാണ്‌.“

പുതിയ ചുമതലയെ പറ്റി ശോഭിത്‌ മഥുർ ഇങ്ങനെ പറയുകയുണ്ടായി: ”കരുത്തുറ്റ ടെക്‌ പ്ളാറ്റ്ഫോമും ദീർഘവീക്ഷണമുള്ള നേതൃത്വവും, വളരുന്ന വ്യവസായ രംഗത്ത്‌ പ്രബലവും സുരക്ഷിതവുമായ സ്ഥാനം ഗിർനർസോഫ്റ്റിന്‌ നൽകുന്നുണ്ട്‌. കമ്പനിയിൽ ജോയിൻ ചെയ്തതിലൂടെ വളരുന്ന ഇൻഡ്യൻ വിപണിയിൽ നേരിട്ട്‌ പ്രവർത്തിക്കുവാനുള്ള അവസരം കൂടിയാണ്‌ എനിക്ക്‌ ലഭിച്ചിരിക്കുന്നത്‌. സമഗ്ര സംരംഭകത്വത്തിലുള്ള ഒരു ബിസിനസ്‌ വ്യവസ്ഥ വികസിപ്പിക്കുന്നതിൽ പങ്കുവഹിക്കുവാനും ഇത്‌ അവസരം നൽകും.

ഇൻഡ്യൻ ഇൻസ്റ്റിട്യൂട്ട്‌ ഓഫ്‌ ടെക്നോളജി, ഡൽഹിയിൽ നിന്നും ബാച്ചിലർ ഓഫ്‌ ടെക്നോളജി (സിവിൽ എൻജിനിയറിംഗ്‌) പാസായ ശോഭിത്‌, യൂണിവേഴ്സിറ്റി ഓഫ്‌ മെൽബൺ - മെൽബൺ ബിസിനസ്‌ സ്കൂളിൽ നിന്നും എംബിഎയും നേടിയിട്ടുണ്ട്‌. ഗിർനർസോഫ്റ്റിൽ നിയമിതനാകും മുൻപ്‌ പിഡബ്ള്യുസിയിൽ അസ്സോസിയേറ്റ്‌ ഡയറക്ടർ - ക്യാപിറ്റൽ പ്രോജക്ട്സ്‌ & ഇൻഫ്രാസ്ട്രക്ചർ ആയി ശോഭിത്‌ സേവനമനുഷ്ടിച്ചിട്ടുണ്ട്‌.

ഏണസ്റ്റ്‌ ആൻഡ്‌ യങ്ങ്‌ ൽ സീനിയർ മാനേജുമെന്റ്‌ കൺസൾട്ടന്റ്‌ ആയും പ്രവർത്തിച്ചിട്ടുള്ള ശോഭിത്‌, ഹൈഡർ കൺസൾട്ടിംഗ്‌, സിൻക്ളയർ നൈറ്റ്‌ മെർസ്‌, എസ്എംഇസി ഓസ്ട്രേലിയ ലിമിറ്റഡ്‌, ഇൻഡ്യൻ റെയിൽവേസ്‌ എന്നിവിടങ്ങളിലെ വിവിധ സിവിൽ എൻജിനിയർ തസ്തികകളും അലങ്കരിച്ചിട്ടുണ്ട്‌.

ഓഡിറ്റിംഗ്‌ രംഗത്തെ ഗ്ളോബൽ `ബിഗ്‌ ഫോർ`ൽ ഉൾപ്പെടുന്ന രണ്ട്‌ കമ്പനികളായ പ്രൈസ്‌വാട്ടർഹൗസ്കൂപ്പേർസിലും ഏണസ്റ്റ്‌ ആൻഡ്‌ യങ്ങിലും പ്രവർത്തിച്ചിട്ടുള്ള ശോഭിതിന്റെ ബിസിനസ്‌ അഡ്വൈസറി സ്കിൽസ്‌ പോർട്ട്ഫോളിയോ ഏറെ വിപുലമാണ്‌. പ്രോജക്ട്‌ ആൻഡ്‌ പ്രോഗ്രാം മാനേജ്മെന്റ്‌, ഗവർണൻസ്‌ സ്ട്രക്ചേർസ്‌ ആൻഡ്‌ ഫ്രെയിംവർക്ക്‌, ഇന്റർഫേസ്‌ മാനേജ്മെന്റ്‌, ബെനിഫിറ്റ്സ്‌ മാനേജ്മെന്റ്‌, പ്രോജക്ട്‌ പോർട്ട്ഫോളിയോ ഒപ്റ്റിമൈസേഷൻ, ഡാറ്റാ അനലിറ്റിക്സ്‌ ഫോർ ബിസിനസ്‌ ഇന്റലിജൻസ്‌, ബിസിനസ്‌ അനലൈസിസ്‌, ക്വാളിറ്റി അഷ്യുറൻസ്‌ എന്നിവ ശോഭിതിന്റെ പോർട്ട്ഫോളിയോയിൽ ഉൾപ്പെടും.

was this article helpful ?

Write your അഭിപ്രായം

കാർ വാർത്തകൾ

  • ട്രെൻഡിംഗ് വാർത്ത
  • സമീപകാലത്തെ വാർത്ത

ട്രെൻഡിംഗ് കാറുകൾ

  • ഏറ്റവും പുതിയത്
  • വരാനിരിക്കുന്നവ
  • ജനപ്രിയമായത്
  • ഓഡി ആർഎസ് യു8 2025
    ഓഡി ആർഎസ് യു8 2025
    Rs.2.30 സിആർകണക്കാക്കിയ വില
    ഫെബരുവരി, 2025: പ്രതീക്ഷിക്കുന്ന ലോഞ്ച്
  • ബിവൈഡി sealion 7
    ബിവൈഡി sealion 7
    Rs.45 - 49 ലക്ഷംകണക്കാക്കിയ വില
    ഫെബരുവരി, 2025: പ്രതീക്ഷിക്കുന്ന ലോഞ്ച്
  • എംജി majestor
    എംജി majestor
    Rs.46 ലക്ഷംകണക്കാക്കിയ വില
    ഫെബരുവരി, 2025: പ്രതീക്ഷിക്കുന്ന ലോഞ്ച്
  • വോൾവോ എക്സ്സി90 2025
    വോൾവോ എക്സ്സി90 2025
    Rs.1.05 സിആർകണക്കാക്കിയ വില
    മാർ്ച്, 2025: പ്രതീക്ഷിക്കുന്ന ലോഞ്ച്
  • ഓഡി ക്യു6 ഇ-ട്രോൺ
    ഓഡി ക്യു6 ഇ-ട്രോൺ
    Rs.1 സിആർകണക്കാക്കിയ വില
    മാർ്ച്, 2025: പ്രതീക്ഷിക്കുന്ന ലോഞ്ച്
×
We need your നഗരം to customize your experience