2016 രണ്ടാം പകുതി മുതൽ മസ്‌തങ്ങ് വിൽപ്പന തുടങ്ങുമെന്ന് ഫോർഡ് സ്ഥിരീകരിച്ചു
ജനുവരി 28, 2016 04:18 pm akshit ഫോർഡ് മസ്താങ്ങ് 2016-2020 ന് പ്രസിദ്ധീകരിച്ചത്
- 13 Views
- ഒരു അഭിപ്രായം എഴുതുക
കാത്തിരിപ്പ് വെറുതെയായില്ല, ഫോർഡ് മസ്‌തങ്ങ് ഇന്ന് ഇന്ത്യൻ വിപണികളിലേക്കെത്തി. 2016 രണ്ടാം പകുതിയോടെയായിരിക്കും വാഹനം ലോഞ്ച് ചെയ്യുക. 5 പതിറ്റാണ്ട് മുൻപ് ആദ്യമായി ലോഞ്ച് ചെയ്ത ഈ കരുത്തുറ്റ വാഹനത്തിന് ഇതാദ്യമായാണ് റൈറ്റ് ഹാൻഡ് ഡ്രൈവ് സൗകര്യം ലഭിക്കുന്നത്.
മറ്റ് അന്താരാഷ്ട്ര വിപണികളിൽ താരതമ്യേ ശക്‌തികുറഞ്ഞ രണ്ട് ട്രിമ്മുകൾ ഇന്ത്യൻ വിപണിയ്‌ക്ക് ലഭിക്കില്ല, പകരം ടോപ് ശ്രദ്ധയിൽ പെട്ട വേർഷനായ ജി ടി മാത്രമായിരിക്കും യുണൈറ്റഡ് സ്റ്റേറ്റ്സിൽ നിന്ന് സി ബി യു (കംപ്ലീറ്റ്‌ലി ബിൽഡ് യൂണിറ്റ്) ആയി എത്തുക. 530 എൻ ടോർക്കും 416 പി എസ് പവറും പുറന്തള്ളുന്ന 5.0 ലിറ്റർ ടി ഐ - വി സി ടി വി 8 എഞ്ചിനായിരിക്കും മസ്‌താങ്ങ് ജി ടിയ്‌ക്കുണ്ടാകുക. 6 - സ്പീഡ് സെലക്‌റ്റ് ഷിഫ്റ്റ് ഓട്ടോമാറ്റിക് ഗീയർബോക്‌സുമായി സംയോജിപ്പിച്ചായിരിക്കും എഞ്ചിൻ എത്തുക, ഒപ്പം സ്റ്റീയറിങ്ങിൽ ഘടിപ്പിച്ച പാഡിൽ ഷിഫ്റ്റേഴ്‌സും. അന്താരാഷ്ട്ര തലത്തിൽ ഓപ്‌ഷണൽ ആയിട്ടുള്ള പെർഫോമൻശ് പാക് ഇന്ത്യയിൽ സ്റ്റാൻഡേർഡ് ആയിട്ടായിരിക്കും എത്തുക.
4.2 ഇഞ്ച് മൾട്ടി ഇൻഫൊർമേഷൻ ഡിസ്‌പ്ലേ, ഫോർഡിന്റെ സിങ്ക് 2 ഇൻഫൊർമേഷൻ സിസ്റ്റം, ഓട്ടോമാറ്റിക് വൈപറുകൾ, സ്റ്റാർട്ട്/ സ്റ്റോപ് ബട്ടൺ, അഡാപ്‌റ്റിവ് ക്രൂയിസ് കൺട്രോൾ എന്നിവയാണ് ഫോർഡ് മസ്‌താങ്ങിന്റെ സവിശേഷതകളിൽ ചിലത്. സുരക്ഷയുടെ കാര്യം നോക്കുകയാണെങ്കിൽ മൾട്ടിപ്പിൾ എയർ ബാഗുക എ ബി എസ്, ഇ ബി ഡി എന്നിവയ്‌ക്ക് പുറമെ കാണാൻ കഴിയാത്ത വശങ്ങളിലുള്ള വാഹനങ്ങളെ റഡാർ ഉപയോഗിച്ച് കണ്ട് പിടിച്ച് എക്‌റ്റേണൽ മീററിൽ ഒരു ഇൻഡികേറ്റർ ഉപയോഗിച്ച് അലേർട്ട് ചെയ്യുന്ന ബി എൽ ഐ എസ് ( ബ്ലൈൻഡ് സ്പോട് ഇൻഫൊർമേഷൻ സിസ്റ്റം) എന്നിവയാന് ഫോർഡ് മസ്‌താങ്ങിനായി ഒരുക്കിയിരിക്കുന്നത്.