കൊറോണ ഭീതി; ബിഎസ്4 കാറുകൾക്ക് അനുവദിച്ച സമയപരിധി രണ്ട് മാസത്തേക്ക് കൂടി നീട്ടാൻ സാധ്യത
<തിയതി> <ഉടമയുടെപേര് > പ്രകാരം പ്രസിദ്ധീകരിച്ചു
- 20 Views
- ഒരു അഭിപ്രായം എഴുതുക
രാജ്യത്തെ ഡീലർഷിപ്പ് അസോസിയേഷനാണ് കൊവിഡ്-19 മഹാമാരി കാർ വിൽപ്പനയെ പ്രതികൂലമായി ബാധിച്ച പശ്ചാത്തലത്തിൽ ഇളവ് നൽകണമെന്ന് സുപ്രീം കോടതിയോട് അഭ്യർഥിച്ചത്.
കൊവിഡ്-19 മഹാമാരി സാമ്പത്തിക രംഗത്തുണ്ടാക്കിയ പ്രത്യാഘാതങ്ങൾ വാഹന വ്യവസായത്തെയും ബാധിക്കുന്നു. വൈറസിന്റെ വ്യാപനം തടയാനുള്ള സാമൂഹ്യ ഒറ്റപ്പെടലും, ഏകാന്തവാസവും പോലുള്ള മുൻകരുതലുകൾ ഡീലർഷിപ്പുകൾക്ക് തിരിച്ചടിയായി. മാർച്ച് 31 ന് അവസാനിക്കുന്ന സമയപരിധിക്കുള്ളിൽ ഡീലർഷിപ്പുകൾക്ക് തങ്ങളുടെ പക്കലുള്ള ബിഎസ്4 ശ്രേണി വിറ്റഴിക്കാൻ സാധിക്കാത്ത സ്ഥിതിയാണ്.
നിലവിലെ സാഹചര്യങ്ങൾ കണക്കിലെടുത്ത് മെയ് 31 വരെ ബിഎസ് 4 വാഹനങ്ങളുടെ വിൽപ്പനയും രജിസ്ട്രേഷനും അനുവദിക്കണമെന്ന് ഫെഡറേഷൻ ഓഫ് ഓട്ടോമൊബൈൽ ഡീലേഴ്സ് അസോസിയേഷൻ (ഫഡ) സുപ്രീം കോടതിയെ സമീപിച്ചു. ഇപ്പോഴുള്ള സമയപരിധി അനുസരിച്ച്, ഏപ്രിൽ 1 മുതൽ ബിഎസ്4 വാഹനങ്ങളൊന്നും വിൽക്കാനോ രജിസ്റ്റർ ചെയ്യാനോ കഴിയില്ല. ഇത് ഡീലർഷിപ്പുകളിലുടനീളം വിറ്റുപോകാത്ത ബിഎസ്4 വാഹനങ്ങൾ കെട്ടിക്കിടക്കാൻ കാരണമാകും. മിക്ക കാർ നിർമ്മാതാക്കളും ഇതിനകം ബിഎസ്6 എഞ്ചിനുകൾ അവതരിപ്പിക്കാൻ തുടങ്ങിയിട്ടുണ്ടെങ്കിലും, ബിഎസ്4 സ്റ്റോക്ക് വിറ്റഴിക്കാൻ കഴിയാത്തത് ഇപ്പോഴും ഡീലർമാരുടെ ഉറക്കംകെടുത്തുന്നു.
കൊറോണ വൈറസ് മഹാമാരിയ്ക്കെതിരായ മുൻകരുതലെന്ന നിലയിൽ ആളുകൾ വീട്ടിൽ നിന്ന് പുറത്തിറങ്ങാത്തതിനാൽ വാക്ക് ഇൻ വിൽപ്പന അടുത്ത ദിവസങ്ങളിൽ 60 മുതൽ 70 ശതമാനം വരെ കുറഞ്ഞുവെന്ന് ഫഡാ പറയുന്നു. ഫെബ്രുവരിയിലും ഫെഡറേഷൻ സമാനമായ അഭ്യർത്ഥന നടത്തിയിരുന്നു. പതിവുപോലെ ബിസിനസ് നടത്തുന്ന സാഹചര്യങ്ങളിൽ വലിയ മാറ്റമുണ്ടായതായി ഫഡാ പ്രസിഡന്റ് ആശിഷ് ഹർഷരാജ് കാലെ അറിയിച്ചു.
“കഴിഞ്ഞ 3-4 ദിവസങ്ങളായി പല പട്ടണങ്ങളിലും നഗരങ്ങളിലും ഭാഗികമായ ലോക്ക്ഡൗൺ സ്ഥിതിഗതികൾ വഷളായിട്ടുണ്ട്. വൈറസ് പടരുന്നത് തടയാൻ ഷോപ്പുകളും ഓട്ടോ ഡീലർഷിപ്പുകൾ ഉൾപ്പെടെയുള്ള സ്ഥാപനങ്ങളും അടച്ചുപൂട്ടാൻ ജില്ലാ മജിസ്‌ട്രേറ്റുമാർ നോട്ടീസ് നൽകിത്തുടങ്ങി.”
ഒരു വർഷത്തിലേറെയായി ഓട്ടോമോട്ടീവ് വ്യവസായം മാന്ദ്യം നേരിടുന്നതിനാൽ ഈ പുതിയ അഭ്യർത്ഥനയോട് സുപ്രീം കോടതി ഇതുവരെ പ്രതികരിച്ചിട്ടില്ല. അതേസമയം ബിഎസ്4 വിൽപന അവസാനിപ്പിക്കാനുള്ള സമയപരിധി നീട്ടുന്നത് ബിഎസ്6 വാഹനങ്ങളിലേക്കുള്ള മാറ്റത്തെ ബാധിക്കാൻ സാധ്യതയില്ല. എന്നാൽ ഡീലർമാരെ സംബന്ധിച്ചിടത്തോളം ഈ നീക്കം ഇപ്പോഴും കെട്ടിക്കിടക്കുന്ന വിവിധ ബിഎസ്4 കാറുകൾക്ക്, പ്രത്യേകിച്ചും ഡീസൽ വേരിയന്റുകൾക്ക് പുതുജീവൻ നൽകും.
ഇതും വായിക്കുക: കൊറോണ വൈറസിന്റെ ആഘാതത്തിൽ ആടിയുലഞ്ഞ് വാഹന വ്യവസായ രംഗം.