ഒര ു വിഭാഗത്തിലെ തമ്മിൽ പോര് : റ്റാറ്റാ ഹാരിയറും ഹ്യൂണ്ടായ് ക്രേറ്റയും - ഏത് കാർ വാങ്ങണം ?
<തിയതി> <ഉടമയുടെപേര്> പ്രകാരം പരിഷ്‌ക്കരിച്ചു
- ഒരു അഭിപ്രായം എഴുതുക
ഏറ്റവും പുതിയതായി ലോഞ്ച് ചെയ്തിരിക്കുന്ന റ്റാറ്റാ ഹാരിയറിന് ആകർഷകമായ ഒരു പ്രൈസ് ടാഗ് തന്നെ ആണ് ലഭിച്ചിരിക്കുന്നത് 12.69 ലക്ഷം രൂപ. ഇതാവട്ടെ ഹാരിയറിനെക്കാൾ വില കുറഞ്ഞതു കൂടിയതും ആയ ഈ സെഗ്മെന്റിലെ മറ്റ് എസ് യു വി കൾക്ക് ശരിക്കും ഒരു വെല്ലുവിളി ആണ്. അതിൽ ഒന്നാണ് ഇന്ന് നമ്മുടെ നാട്ടിൽ ഏറ്റവും നന്നായി വിറ്റഴിക്കപ്പെട്ടു കൊണ്ടിരിക്കുന്ന കോംമ്പാക്ട് എസ് യു വി ഹ്യൂണ്ടായ് ക്രേറ്റ. രണ്ട് എസ് യു വി കളും തമ്മിൽ പെട്ടെന്ന് ഒരു താരതമ്യ പഠനം നടത്തിയാൽ വലുപ്പത്തിലും സവിശേഷതകളുടെ കാര്യത്തിലും എല്ലാം നല്ലത് റ്റാറ്റാ ഹാരിയർ ആണ് എന്ന നിഗമനം തന്നേക്കാം. പക്ഷേ ശരിക്കും അതു തന്നെ ആണോ കാര്യം ? നമുക്ക് കണ്ടെത്താം.
പക്ഷേ താരതമ്യ പഠനം തുടങ്ങുന്നതിന് മുൻപ് നമുക്ക് രണ്ട് എസ് യു വി കളും തമ്മിൽ ഉള്ള അടിസ്ഥാന പരമായ വ്യത്യാസങ്ങൾ എന്താണ് എന്ന് ഒന്നും നോക്കാം.
ഹ്യൂണ്ടായ് ക്രേറ്റ |
റ്റാറ്റാ ഹാരിയർ |
പവർ ട്രെയിൻ ഓപ്ഷനുകൾ : ക്രേറ്റയിൽ വേണമെങ്കിൽ പവർ ട്രെയിൽ കോൻഫിഗ്രേഷനു വേണ്ടി ഒരു അതിധി ഉണ്ടായെന്ന് വരാം. ഇതിന്റെ പെട്രോൾ ഡീസൽ എഞ്ചിൻ ഓപ്ഷനുകളിൽ ചിലപ്പോൾ ഓട്ടോമാറ്റിക്ക് ട്രാൻസ്മിഷനും ഉണ്ടായേക്കാം |
പവർ ട്രെയിൻ ഓപ്ഷനുകൾ : ഇപ്പോൾ തത്കാലത്തേയ്ക്ക് നമുക്ക് ലഭിക്കുന്നത് മാനുവൽ ട്രാൻസ്മിഷനോട് കൂടിയ ഒരു ഡീസൽ എഞ്ചിൻ മാത്രം ആണ്. |
വലുപ്പം : ക്രേറ്റ വലുത് തന്നെ ആണ് പക്ഷേ ഇതിന്റെ നേരെ ഉള്ള എതിരാളികൾ റെനോ ഡസ്റ്റർ , ക്യാപ്ച്വർ , നിസ്സാൻ ടെറാനോ എന്നിവയെ നോക്കുകയാണെങ്കിൽ ഇത് ഉൾ ഭാഗം കൊണ്ട് കുറച്ച് ഇടുങ്ങിയ രീതിയിൽ ആണ് |
വലുപ്പം : ഹ്യൂണ്ടായുയുടെ ഫ്ലാഗ്ഷിപ്പ് എസ് യു വി ഇന്ത്യയിൽ ഉണ്ടെങ്കിൽ പോലും ഹാരിയർ വലുപ്പത്തിന്റെ കാര്യത്തിൽ കേമൻ തന്നെ, തുക്സൺ ആകട്ടെ ഹാരിയറിന്റെ വരവോടെ കുള്ളൻ ആയി മാറി |
ഈ വിഭാഗത്തിലെ മത്സരാർത്ഥികൾ ഇവരാണ് : പ്രധാനമായും ക്രേറ്റയുടെ എതിരാളികൾ മാരുതി എസ് ക്രോസ് , റെനോ ക്യപ്ച്വർ , നിസ്സാൻ കിക്ക്സ്. |
ഈ വിഭാഗത്തിലെ മത്സരം : ഹാരിയർ വളരുന്നത് ജീപ്പ് കോമ്പസ് , മഹീന്ത്ര എക്സ് യു വി 500 , മഹീന്ത്ര സ്കോർപിയോ എന്നിവയ്ക്ക് എതിരായാണ്. |
അളവുകളുടെ താരതമ്യം
അളവുകൾ |
ഹ്യൂണ്ടായ് ക്രേറ്റ |
റ്റാറ്റ ഹാരിയർ |
നീളം |
4270 മില്ലി മീറ്റർ |
4598 മില്ലി മീറ്റർ |
വീതി |
1780 മില്ലി മീറ്റർ |
1894 മില്ലി മീറ്റർ |
ഉയരം |
1665 മില്ലി മീറ്റർ |
1706 മില്ലി മീറ്റർ |
വീൽ ബേസ് |
2590 മില്ലി മീറ്റർ |
2741 മില്ലി മീറ്റർ |
ഗ്രൗണ്ട് ക്ലിയറൻസ് |
190 മില്ലി മീറ്റർ |
205 മില്ലി മീറ്റർ |
ബൂട്ട് സ്പേയ്സ് |
400 ലിറ്റേഴ്സ് |
425 ലിറ്റേഴ്സ് |
എഞ്ചിന്റെ താരതമ്യം
എഞ്ചിൻ |
ഹ്യൂണ്ടായ് ക്രേറ്റ |
റ്റാറ്റാ ഹാരിയർ |
ഡിസ്പ്ലേസ്മെന്റ് |
1.6 - ലിറ്റർ |
2.0 - ലിറ്റർ |
പവർ |
128 പി എസ് |
140 പി എസ് |
ടോർക്ക് |
260 എൻ എം |
350 എൻ എം |
ട്രാൻസ്മിഷൻ |
6 - സ്പീഡ് എം ടി / എ ടി |
6 - സ്പീഡ് എം ടി |
ഇന്ധന ക്ഷമത |
20.5 കെ എം പി എൽ / 17.6 കെ എം പി എൽ |
16.79 കെ എം പി എൽ |
ആദ്യം നമുക്ക് ക്രേറ്റയുടെയും ഹാരിയറിന്റെയും വിവിധ വേരിയന്റുകളുടെ വില വ്യത്യാസം നോക്കാം അതിനു ശേഷം ഏതൊക്കെ വേരിയന്റുകളുടെ വിലകൾ ആണ് ഏകദേശം ഒരു പോലെ വരുന്നത് എന്ന് കണ്ടെത്താം.
ഹ്യൂണ്ടായ് ക്രേറ്റ വേരിയന്റ് |
വില |
റ്റാറ്റാ ഹാരിയർ വേരിയന്റ് |
വില |
1.4 സി ആർ ഡി ഐ ഈ + |
വില 10 ലക്ഷം |
||
1.4 സി ആർ ഡി ഐ എസ് |
വില 11.80 ലക്ഷം |
||
1.6 സി ആർ ഡി ഐ എസ് എക്സ് |
വില 13.34 ലക്ഷം |
||
എക്സ് ഇ |
വില 12.69 ലക്ഷം |
||
1.6 സി ആർ ഡി ഐ എസ് എക്സ് ഡ്യൂവൽ ടോൺ |
വില 13.84 ലക്ഷം |
എക്സ് എം |
വില 13.75 ലക്ഷം |
1.6 സി ആർ ഡി ഐ എസ് എക്സ് ( ഓ ) |
വില 15.10 ലക്ഷം |
എക്സ് ടി |
വില 14.95 ലക്ഷം |
എക്സ് ഇസ്സഡ് |
വില 16.25 ലക്ഷം |
സ്ഥിതീകരിക്കാത്ത വിവരങ്ങൾ :ഹാരിയർ ഇതു വരെ പെട്രോൾ എഞ്ചിനിൽ ലഭ്യം അല്ലാത്തതിനാൽ നമ്മൾ ഡീസൽ വേരിയന്റുകൾ മാത്രമെ പരിഗണിക്കുന്നുള്ളു.അതു പോലെ ഹാരിയർ ഓട്ടോ മാറ്റിക്ക് ട്രാൻസ്മിഷൻ തരുന്നില്ലാത്തതിനാൾ നമ്മൾ ക്രേറ്റയുടെ ഓട്ടോമാറ്റിക്ക് വേരിയന്റുകളും പരിഗണിക്കുന്നില്ല. നമ്മൾ കൂടുതലായും 50000 രൂപയ്ക്ക് ഇടയിൽ വില വിത്യാസം വരുന്ന വേരിയന്റുകൾ മാത്രമെ ഇവിടെ താരതമ്യ പഠനത്തിനായി എടുത്തിട്ടൊള്ളു. മുകളിൽ കൊടുത്തിരിക്കുന്ന പട്ടിക നോക്കുമ്പോഴെ നിങ്ങൾക്ക് മനസ്സിലാക്കാൻ സാധിക്കുന്ന ഒന്ന് എന്നത് എല്ലാ അഴകളവുകളുടെ കാര്യത്തിലും ക്രേറ്റയുടെയും ഹാരിയറിന്റെയും വേരിയന്റുകൾ പരസ്പരം പിണഞ്ഞു കിടക്കുകയാണ്.
വായിക്കുക : റ്റാറ്റാ ഹാരിയറിന്റെ ആദ്യ ഡ്രൈവ് നിരൂപണം.
വേരിയന്റുകളുടെ താരതമ്യം
ഹ്യൂണ്ടായ് ക്രേറ്റ 1.6 സി ആർ ഡി ഐ എസ് എക്സ് ഡ്യൂവൽ ടോൺ അതോടൊപ്പം റ്റാറ്റാ ഹാരിയർ എക്സ് എം.
ഹ്യൂണ്ടായ് ക്രേറ്റ 1.6 സി ആർ ഡി ഐ എസ് എക്സ് ഡ്യൂവൽ ടോൺ |
റ്റാറ്റാ ഹാരിയർ എക്സ് എം. |
വ്യത്യാസം |
വില 13.84 ലക്ഷം |
വില 13.75 ലക്ഷം |
9000 രൂപ ( ക്രേറ്റയ്ക്കാണ് വില കൂടുതൽ ) |
പൊതുവായ സവിശേഷതകൾ : എ ബി സ് അതു പൊലെ ഇ ബി ഡി , മുൻഭാഗത്തെ രണ്ട് എയർ ബാഗുകൾ , പിൻഭാഗത്തെ പാർക്കിങ്ങ് സെൻസറുകൾ , മുൻഭാഗത്തെ ഫോഗ് ലംമ്പുകൾ , പിൻഭാഗത്തെ വൈപ്പറുകളും വാഷറുകളും , ഫോളോ - മീ - ഹോം - ഹെഡ് ലാംമ്പുകൾ , പ്രൊജക്ടർ ഹെഡ് ലംമ്പുകൾ , പകൽ സമയത്തും പ്രവർത്തിക്കുന്ന എൽ ഇ ഡി ലാംമ്പുകൾ ( ഡി ആർ എല്ലുകൾ ) , ഓാർ വി എമ്മുകളിലെ ടേൺ ഇൻഡിക്കേറ്റർ , 7 - ഇഞ്ച് ഇൻഫോടെയ്ന്മെന്റ് സിസ്റ്റം, 4 സ്പീക്കറുകൾ അതോടൊപ്പം രണ്ട് ട്വീറ്റേഴ്സ് , ചെരിക്കാനും , മറ്റ് രീതിയിൽ ക്രമീകരിക്കാൻ സാധിക്കുന്ന സ്റ്റീറിങ്ങ് വീലുകൾ , അതോടൊപ്പം തന്നെ സ്റ്റീറിങ്ങിൽ ഉള്ള വിവിധങ്ങളായ നിയന്ത്രണ സംവിധാങ്ങൾ.അതു പോലെ ഉയരം ക്രമീകരിക്കാൻ സാധിക്കുന്ന ഡ്രൈവറുടെ സീറ്റ് , ഇലക്ട്രിക്കലി അഡ്ജെസ്റ്റ് ചെയ്യാൻ സാധിക്കുന്ന ഓ ആർ വി എമ്മുകൾ , പിൻഭാഗത്തെ എ സി വെന്റുകൾ , എൽ ഇ ഡി ടെയിൽ ലാമ്പുകൾ.
ഹാരിയർ എക്സ് എം - നെക്കാൾ കൂടുതലായി ക്രേറ്റ 1.6 സി ആർ ഡി ഐ എസ് എക്സ് ഡ്യൂവൽ ടോൺ നമുക്ക് നല്കുന്നത് എന്താണ്? പിൻഭാഗത്തെ ഡി ഫോഗ്ഗർ , 17 - ഇഞ്ച് അലോയി വീലുകൾ , പിൻഭാഗത്തെ ക്യാമറ , ക്രൂയിസ് നിയന്ത്രണം , വാഹനം നിറുത്താനും സ്റ്റാർട്ട് ചെയ്യാനും ഉള്ള പുഷ് ബട്ടണോടൊപ്പം കീ ഫോബ് , ഓട്ടോ ക്ലൈമറ്റ് കൺട്രോൾ , ഇലക്ട്രിക്കൽ ആയിട്ട് മടക്കാൻ സാധിക്കുന്ന ഓ ആർ വി എമ്മുകൾ , ആപ്പിൾ കാർ പ്ലേ അതോടൊപ്പം ആൻഡ്രോയിഡ് ഓട്ടോ കങ്ക്റ്റിവിറ്റി , വയർലെസ് സ്മാർട്ട് ഫോൺ ചാർജർ.
ഹാരിയർ എക്സ് എം ക്രേറ്റ 1.6 സി ആർ ഡി ഐ എസ് എക്സ് ഡ്യൂവൽ ടോണിനെക്കാൾ കൂടുതൽ ആയി നമുക്ക് നല്കുന്നത് എന്താണ്. : ടെലിസ്കോപ്പിക് സ്റ്റീറിങ്ങ് വീലുകൾ ,വിവിധ ഡ്രൈവ് മോഡുകൾ ( എക്കോ , സിറ്റി , സ്പോർട്ട് ).
നിഗമനം : ഈ റൗണ്ടിൽ വിജയിച്ചത് ക്രേറ്റ തന്നെ ഹാരിയർ ഓഫർ ചെയ്യുന്നതിനക്കാൾ കൂടുതൽ ഹ്യൂണ്ടായ് ഒരുപാട് ഫീച്ചേഴ്സ് നമുക്കായി നല്കുന്നു. എല്ലാറ്റിനും ഉപരിയായി വില 9000 രൂപയ്ക്ക് അധിക സൗകര്യങ്ങൾ നല്കുന്ന ക്രേറ്റ പെർഫെക്ട് തന്നെ.
ഹ്യൂണ്ടായ് ക്രേറ്റ 1.6 സി ആർ ഡി ഐ എസ് എക്സ് ( ഓ ) അതോടൊപ്പം റ്റാറ്റാ ഹാരിയർ എക്സ് ടി
ഹ്യൂണ്ടായ് ക്രേറ്റ 1.6 സി ആർ ഡി ഐ എസ് എക്സ് ( ഓ ) |
റ്റാറ്റാ ഹാരിയർ എക്സ് ടി |
വ്യത്യാസം |
വില 15.10 ലക്ഷം |
വില 14.95 ലക്ഷം |
15,000 രൂപ ( ക്രേറ്റയ്ക്കാണ് വില കൂടുതൽ ) |
പൊതുവായ സവിശേഷതകൾ ( മുകളിൽ കണ്ട വേരിയന്റുകളെക്കാൾ കൂടുതലായി നല്കുന്നത് ) : 17 - ഇഞ്ച് അലോയി വീലുകൾ പിൻ ഭാഗത്തെ ക്യാമർ , ക്രൂയിസ് നിയന്ത്രണം , ഓട്ടോ ക്ലൈമറ്റ് കൺട്രോൾ , വാഹനം നിറുത്താനും സ്റ്റാർട്ട് ചെയ്യാനും ഉള്ള ബട്ടനൊപ്പം കീ ഫാബ് , ഇലക്ട്രിക്കൽ ആയിട്ട് മടക്കാൻ സാധിക്കുന്ന ഓ ആർ വി എമ്മുകൾ , ആപ്പിൾ കാർ പ്ലേ ( ഈ ഫീച്ചർ ഉടനെ തന്നെ ഹാരിയറിലും ലഭിക്കും ) ആൻഡ്രോയിഡ് ഓട്ടോ അതു പോലെ പിൻ ഭാഗത്തെ ഡി ഫോഗ്ഗർ.
ക്രേറ്റ 1.6 സി ആർ ഡി ഐ എസ് എക്സ് ( ഓ ) - യിൽ ഹാരിയർ എക്സ് ടി -യെക്കാൾ അധികമായി നമുക്ക് ലഭിക്കുന്നത് എന്താണ് ? ആറ് എയർ ബാഗുകൾ , ഇലക്ട്രോണിക്ക് സ്റ്റെബിലിറ്റി കൺട്രോൾ , വാഹന സ്റ്റെബിലിറ്റി മാനേജ്മെന്റ് നിയന്ത്രണം , ഹിൽ സ്റ്റാർട്ട് അസിസ്റ്റ് കൺട്രോൾ , ഓട്ടോ ഡിമ്മിങ്ങ് ഐ ആർ വി എം, ഉയരം ക്രമീകരിക്കാൻ സാധിക്കുന്ന മുൻഭാഗത്തെ സീറ്റിന്റെ ബെല്റ്റ് , സൺ റൂഫ് , 6 - വ്യത്യസ്ത രീതിയിൽ ക്രമീകരിക്കാൻ സാധിക്കുന്ന ഡ്രൈവറുടെ സീറ്റ് , സ്മാർട്ട് കീ ബാൻഡ് , വയർ ലെസ് സ്മാർട്ട് ഫോൺ ചാർജർ.
ഹാരിയർ എക്സ് ടി , ക്രേറ്റ 1.6 സി ആർ ഡി ഐ എസ് എക്സ് (ഓ ) -നെക്കാൾ ഉപരിയായി നമുക്ക് നല്കുന്നത് : ടെലിസ്കോപിക്ക് സ്റ്റീറിങ്ങ് വീലുകൾ രണ്ട് രീതിയിൽ പ്രവർത്തിക്കുന്ന ടേൺ ഇൻഡിക്കേറ്ററുകളോട് കൂടിയ ഡി ആർ എല്ലുകൾ , മൾട്ടി ഡ്രൈവ് മോഡ് 2.0 ( എക്കോ , സിറ്റി , സ്പോർട്ട് ) , 8 സ്പീക്കറുകൾ , മഴ തിരിച്ചറിഞ്ഞ് പ്രവർത്തിക്കുന്ന വൈപ്പറുകൾ , ഓട്ടോ ഹെഡ് ലാംമ്പുകൾ , 8 - വ്യത്യസ്ത രീതിയിൽ ക്രമീകരിക്കാൻ സാധിക്കുന്ന ഡ്രൈവർ സീറ്റ് അതു പോലെ കൂളായ സ്റ്റോറേജ് ബോക്സ്.
നിഗമനം : രണ്ടാമത്തെ റൗണ്ടും ക്രേറ്റ തന്നെ സ്വന്തമാക്കിയിരിക്കുന്നു . ഇത് കേട്ടിട്ട് നിങ്ങൾക്ക് അത്ഭുതം തോന്നുന്നുണ്ടാവും , പക്ഷേ അതാണ് സത്യം കാരണം ഹ്യൂണ്ടായ് 6 - എയർ ബാഗുകൾ , അതു പോലെ ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ , വാഹന സ്റ്റെബിലിറ്റി മാനേജ്മെന്റ് നിയന്ത്രണം എന്നിവ എസ് എക്സ് ( ഓ 0 വേരിയന്റിൽ നമുക്കായി നല്കുന്നു. പക്ഷേ ഹാരിയർ ഈ വിലയിൽ നമ്മൾ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്ന അടിസ്ഥാന സുരക്ഷ ക്രമീകരണങ്ങൾ മാത്രം ആണ് നല്കുന്നത് , അതു പോലെ അതോടൊപ്പം ഓട്ടോ ഹെഡ് ലാംമ്പുകൾ , മഴ അറിഞ്ഞ് പ്രവർത്തിക്കുന്ന വൈപ്പറുകൾ , ക്രേറ്റയുടെ സുരക്ഷ പാക്കേജ് എന്നിവ ഗൗനിക്കാതിരിക്കാൻ നിർബന്ധിതരാക്കുന്നു.
എന്തു കൊണ്ട് ഹ്യൂണ്ടായ് ക്രേറ്റ വാങ്ങണം ?
ഒന്നിലധികം പവർ ട്രെയിൻ ഓപ്ഷനുകൾ : നല്ലൊരു പവർ ട്രെയിൻ സെറ്റപ്പ് കണ്ടെത്തുക എന്നത് ശ്രമകരമായ ജോലി തന്നെ ആണ് . അവിടെ ആണ് ഹ്യൂണ്ടായ് ക്രേറ്റ കടന്നു വരുന്നത്. ഇത് നമുക്കായി ഓഫർ ചെയ്യുന്നത് ഒരു പെട്രോൾ എഞ്ചിനും രണ്ട് ഡീസൽ എഞ്ചിനും ആണ്. ഇതിനും എല്ലാം ഉപരിയായി പെടോളോ ഡീസലോ ( 1.6 - ലിറ്റർ മാത്രം ) എഞ്ചിനൊപ്പം ഓട്ടോമാറ്റിക്ക് ട്രാൻസ്മിഷൻ തിരഞ്ഞെടുക്കാൻ നമുക്ക് അവസരം ലഭിക്കുന്നു.
സൺ റൂഫ് : ടോപ് - സ്പെസിഫിക്ക് ക്രേറ്റ നമുക്ക് സൺ റൂഫിനൊപ്പവും ലഭിച്ചേക്കാം , ഈ ഒരു കാര്യം ഹാരിയറിൽ നമുക്ക് ലഭിക്കുന്നില്ല. ഈ സൺ റൂഫിന്റെ അഭാവം നിങ്ങൾക്ക് ഒരു ഡീൽ ബ്രേക്കർ ആയേക്കാം , പിന്നെ നിങ്ങൾ ക്രേറ്റ തിരഞ്ഞെടുത്തേക്കാം. അതു പോലെ നമുക്ക് ഉപയോഗ പ്രദം ആയ മറ്റ് ചില ഫീച്ചേഴ്സും നമുക്ക് ലഭിക്കുന്നു അതായത് നിങ്ങളുടെ സ്മാർട്ട് ഫോണിന് വേണ്ടി വയർലെസ് ചാർജർ , ഓട്ടോ ഡിമ്മിങ്ങ് ഐ ആർ വി എം അതോടൊപ്പം ഇലക്ട്രിക്കൽ ആയിട്ട് ക്രമീകരിക്കാൻ സാധിക്കുന്ന ഡ്രൈവർ സീറ്റ്.
എന്തു കൊണ്ട് നിങ്ങൾ റ്റാറ്റാ ഹാരിയർ വാങ്ങണം ?
വലുപ്പം : ഹാരിയർ വലുപ്പം ഏറിയ ഒന്ന് ആണ് എന്നത് യാഥാർത്ഥ്യമായ ഒരു കാര്യം ആണ്. അതു കൊണ്ട് തന്നെ ആണ് ഹാരിയർ തന്റെ എതിരാളികളെ കാഴ്ച്ചയിൽ താരതമ്യം ചെയ്യുമ്പോൾ കുഞ്ഞന്മാരാക്കി മാറ്റുന്നത്. അതായത് എതിരാളികൾ ആയ ജീപ്പ് കോംമ്പസ് , മഹീന്ത്ര എക്സ് യു വി 500 കൂടാതെ മറ്റ് എതിരാളികളും ഹാരിയറിന്റെ അരികിൽ എത്തുമ്പോൾ കുഞ്ഞന്മാരായി മാറുന്നു.ഇത് ക്രേറ്റയുടെ സഹോദരനായ തുക്സണിനെ പോലും കുള്ളൻ ആക്കി മാറ്റുന്നു. ഇനി നിരത്തിലെ പ്രൗഡിയും, വലുപ്പവും ആണ് നിങ്ങളുടെ മുൻഗണന എങ്കിൽ ഹാരിയർനായി പണം മുടക്കാം.
ഗ്രൗണ്ട് ക്ലിയറൻസ് : ഹാരിയറിന് 205 മില്ലി മീറ്ററിന്റെ ബൃഹത്തായ ഒരു ഗ്രൗണ്ട് ക്ലിയറൻസ് ആണ് ഉള്ളത് , താരതമ്യേന വളരെ എളുപ്പത്തിൽ തന്നെ ഹാരിയറിന് അതിന്റെ വഴിയിലെ തടസ്സങ്ങളെ മറി കടക്കാൻ ആകും. മറു വശത്ത് ക്രേറ്റയ്ക്ക് 190 മില്ലി മീറ്ററിന്റെ ഗ്രൗണ്ട് ക്ലിയറൻസ് ആണ് ഉള്ളത് ഇതും അത്ര കുറവ് ഒന്നും അല്ല , പക്ഷേ ഹാരിയറുമായി താരതമ്യം ചെയ്യുമ്പോൾ ഇത് ഒരു കുറവ് തന്നെ ആണ്. ഇനി നിങ്ങളുടെ പതിവ് സ്ഥലങ്ങൾ മിനുസമേറിയ ഒന്ന് അല്ലെങ്കിൽ ഹാരിയർ തിരഞ്ഞെടുക്കുന്നതാവും ഉത്തമം.