ഷെവർലെറ്റ് ക്രൂസ് ഫെയിസ് ലിഫ്റ്റിന്റെ ചിത്രങ്ങളും, വിശാംദശംങ്ങളും ഓൺലൈനിൽ പരന്നു
<തിയതി> <ഉടമയുടെപേര്> <മോഡലിന്റെപേര്> ന് പ്രസിദ്ധീകരിച്ചത്
- 17 Views
- 2 അഭിപ്രായങ്ങൾ
- ഒരു അഭിപ്രായം എഴുതുക
ഷെവർലെറ്റ് ക്രൂസ് ഫെയിസ് ലിഫ്റ്റിന്റെ ചിത്രങ്ങൾ ഓൺലൈനിൽ പരന്നു. റിവൈസ് ചെയ്തിരിക്കുന്ന മുൻഭാഗവും, റിയർ ഫാസിയയുമാണ് നവീകരിച്ച പ്രീമിയം സിഡാന്റെ ഫീച്ചേഴ്സ്. ഇതിന്റെ മുൻപിൽ പുതിയ ഡി- സെഗ്മെന്റ് സിഡാന്റെ സ്പ്ലിറ്റ് ഗ്രില്ലും, ബംബറും കുറച്ച് കൂടി അഗ്രസീവാണ് . ഇതിന്റെ മുൻഭാഗത്തെ ബംബർ എൽ ഇ ഡി ഡി ആർ എൽ കൾ ഉൾക്കൊള്ളുന്നുണ്ട്. ക്രോം ആക്സെന്റുകളും ഇതിനോട് യോജിപ്പിച്ചിട്ടുണ്ട് അതുപോലെ ഇത് അതിന്റെ അമേരിക്കൻ ഐറ്റ്രേഷനായ ഹോൾഡൻ ക്രൂസുമായി പങ്കുവയ്ക്കുന്നു. പിൻഭാഗത്തെ ബോഡി വർക്കുകൾക്ക് താരതമ്യേന വ്യത്യാസമൊന്നുമില്ലെങ്കിലും ഒരു സ്പോയിലർ ലിപ് ഘടിപ്പിച്ചിട്ടിണ്ട്.
യന്ത്രപരമായി ഈ കാറിന് മാറ്റമൊന്നും സംഭവിച്ചിട്ടില്ലാ. 360 എൻ എം പരമാവധി ടോർക്കും, 166 പി എസ് പവറും നല്കുന്ന 2.0 ലിറ്റർ ടർബോചാർജിഡ് ഡീസൽ മില്ല് ഉപയോഗിക്കുന്നത് തന്നെയാണ് തുടർന്നിരിക്കുന്നത്. ഓട്ടോമാറ്റിക്ക് ട്രാൻസ്മിഷനോട് യോജിപ്പിച്ചാണ് പവർപ്ലാന്റുകൾ വരുന്നത് അതുപോലെ ഈ സിഡാന് ലിറ്ററിന് 14.8 കിലോമീറ്റർ ഫ്യൂവൽ എക്കോണമി തരാൻ കഴിയുമെന്നാണ് ഷെവർലെറ്റ് അവകാശപ്പെടുന്നത്. ഇതുകൂടാതെ 4 മൂലകളിലും ഡിസ്ക്ക് ബ്രേക്കുകൾ ക്രൂസിനോട് സംയോജിപ്പിച്ചിട്ടുണ്ട്.
ഷെവർലെറ്റ് ട്രൈല്ബ്ലേസറിൽ അമേരിക്കൻ കാർ നിർമ്മാതാക്കൾ വലിയ രീതിയിൽ നല്കുന്ന 7-ഇഞ്ച് മൈലിങ്ക് ടച്ച് സ്ക്രീൻ ഇൻഫോടെയ്ന്മെന്റ് സിസ്റ്റം ക്രൂസ് ഫേയിസ് ലിഫ്റ്റിലും കെട്ടിചമച്ചിട്ടുണ്ട്. എന്റർടെയിന്മെന്റ് സിസ്റ്റം സ്റ്റിച്ചർ റേഡിയോ വഴി ഇന്റർനെറ്റ് റേഡിയോ സൗകര്യവും ലഭ്യമാക്കുന്നു. ആപ്പിളിന്റെ ഉപകരണങ്ങളായ ഐഫോൺ അതുപോലെ ഐപാഡ് എന്നിവയിൽ ലഭിക്കുന്നത് പോലെ സിരി വോയിസ് തിരിച്ചറിയൽ സിസ്റ്റം ഇതിനോട് ഇണക്കിച്ചേർത്തിട്ടുണ്ട്. ടച്ച് സ്ക്രീൻ യൂണിറ്റ് എ സി കൺട്രോൾ നല്കുന്നെണ്ടെങ്കിലും നാവിഗേഷൻ സിസ്റ്റം നഷ്ടപ്പെടുത്തിയിരിക്കുകയാണ്. ക്യാബിന്റെ ഉള്ളിലെ ഏറ്റവും ശ്രദ്ധേയമായ മാറ്റങ്ങൾ എന്ന് പറയുന്നത് ഇതെല്ലാമാണ്.
ഫെബ്രുവരി 5 മുതൽ 9 വരെ നടത്തപ്പെടുന്ന 2016 ഇന്ത്യൻ ഓട്ടോ എക്സ്പോയിൽ പ്രദർശിപ്പിച്ച് രണ്ടാഴ്ച്ചയ്ക്ക് ശേഷമാണ് ഈ കാർ ലോഞ്ച് ചെയ്യുക. ഹുണ്ടായി എലാന്ററാ , ടെയോട്ട കോറോള ആൾട്ടിസ്, റെനോൾട്ട് ഫ്ലുവൻസ് , സ്കോഡ ഒക്ടേവിയ എന്നിവ എതിരാളികളാവും.
ചിത്രങ്ങളുടെ ഉറവിടം: ഓവർഡ്രൈവ് .ഇൻ