• English
  • Login / Register

ഒരു എസ് എം എസ് അയക്കുന്നതിലൂടെ ഉപയോഗിച്ച വാഹനങ്ങളുടെ വിസ്വാസ്യത ഉറപ്പാക്കാം

<തിയതി> <ഉടമയുടെപേര് > പ്രകാരം പ്രസിദ്ധീകരിച്ചു

  • 21 Views
  • ഒരു അഭിപ്രായം എഴുതുക

ന്യൂ ഡൽഹി:

Want to Check Authenticity of a Used Car? Just send an SMS!

സെക്കൻഡ് ഹാൻഡ് കാർ വാങ്ങാൻ ആഗ്രഹിക്കുന്നവർക്കായി ഇതാ ഒരു നല്ല വാർത്ത. വാഹനങ്ങളുടെ വിശ്വാസ്യത ഉറപ്പാക്കുക എന്നതാണ്‌ ഉപയോഗിച്ച വാഹനങ്ങൾ വാങ്ങുമ്പോൾ നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നം, എന്നാൽ ഗതാഗത വകുപ്പിന്റെ സഹായത്തോടെ അതിന്‌ വളരെ എളുപ്പത്തിൽ പ്രതിവിധി കാണാം. ഗതാഗത വകുപ്പും ഹൈവേ വകുപ്പും കൂടിചേർന്ന്‌ തയാറാക്കിയ ഹെൽപ് ലൈൻ നമ്പറാണിത് 7738299899, ഇതിലേക്ക് ഒരു എസ് എം എസ് അയച്ചാൽ ഉപയോഗിച്ച വാഹനങ്ങളുടെ മുഴുവൻ ചരിത്രവും ലഭിക്കും. ഹെവി ഇൻഡസ്‌ട്രീസിന്റെ ആഭിമുഖ്യത്തിൽ ഗവണ്മെന്റ് അടുത്തിടെ “ഫെയിം ഇന്ത്യേക്കോ ഡ്രൈവ്” എന്ന പേരിൽ ഒരു പദ്ധതി ആവിഷ്കരിച്ചിരുന്നു. ഇലക്‌ട്രിക് വാഹനങ്ങൾ പ്രചരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ തുടങ്ങിയ പ്രോഗ്രാം ഊർജ്ജം സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയും വ്യക്തമാക്കിയിരുന്നു.

ചില വാഹനങ്ങളുടെ വിവരങ്ങൾ കണ്ടെത്താൻ പ്രയാസം തോന്നുമ്പോൾ ഈ ഹെൽപ് ലൈനിന്റെ സഹായം ഗവണ്മെന്റ് അതോറിറ്റികൾക്കും ഉപയോഗിക്കാവുന്നതാണ്‌. ഇന്റെർനെറ്റുമായി സംയോജിപ്പിച്ച നുമ്പർ രെജിസ്റ്റർ തീയതി ഉപയോഗിച്ചായിരിക്കും വാഹനങ്ങളെ തിരയുക. ഉപയോഗിക്കുന്ന ലൈസൻസ് വ്യാജമാണൊ എന്ന്‌ കണ്ടുപിടിക്കുന്നതിനായി എൻഫോഴ്‌സ്മെന്റ് ജീവനക്കാർക്കും ഇതേ ആപ് ഉപയോഗിക്കാവുന്നതാണ്‌. ഈ വിവരങ്ങളെല്ലാം തന്നെ സൗജന്യമായി ലഭിക്കും എന്നതാണ്‌ ഈ പദ്ധതിയുടെ ഏറ്റവും വലിയ പ്രത്യേകത.

Want to Check Authenticity of a Used Car? Just send an SMS!

പദ്ധതിയുടെ വിശദാംശങ്ങൾ പങ്കുവയ്ക്കവെ ഗതാഗത വകുപ്പ് ജോ​‍ീന്റ് സെക്രട്ടറി അഭയ് ഡാമി പറഞ്ഞു “ ഇതു പോലുള്ള പദ്ധതികൾ സഹായിക്കുക വാഹനങ്ങളും ഡ്രൈവറെയും വാടകയ്‌ക്ക് എടുക്കുന്നവർക്ക് അവരെപ്പറ്റി അറിയാനാണ്‌. വ്യാജ രേഖകൾ കണ്ടുപിടിക്കാൻ എൻഫോഴ്‌സ്മെന്റ് ഏജൻസികളെയും ഇത്‌ സഹായിക്കും.”

“ ആർ ടി ഓ യുമായും ഞങ്ങൾ പദ്ധതി സംയോജിപ്പിച്ചിട്ടുണ്ട്. ഇതോടെ വാഹനം ഏതെങ്കിലും അപകടമായോ പോലീസ് കേസുമായൊ ബന്ധപ്പെട്ടിട്ടുണ്ടോ എന്നും വ്യക്തമാകും.” മറ്റൊരു ഔദ്യോഗീയ വാക്‌താവ് അറിയിച്ചു.“

ഉപയോഗിച്ച വാഹനങ്ങളുടെ വിശ്വാസ്യതയെപ്പറ്റി ഒരുപാട് പരാതികൾ ലഭിച്ചതിനെത്തുടർന്ന് നാഷണൽ ഇൻഫോർമാറ്റിക്സ് സെന്ററാണ്‌ ഈ എസ് എം എസ് സർവീസ് ആപ് വികസിപ്പിച്ചെടുത്തത്.

പ്രസിദ്ധീകരിച്ചത്
was this article helpful ?

0 out of 0 found this helpful

Write your അഭിപ്രായം

Read Full News

കാർ വാർത്തകൾ

  • ട്രെൻഡിംഗ് വാർത്ത
  • സമീപകാലത്തെ വാർത്ത

ട്രെൻഡിംഗ് കാറുകൾ

  • ഏറ്റവും പുതിയത്
  • വരാനിരിക്കുന്നവ
  • ജനപ്രിയമായത്
×
We need your നഗരം to customize your experience