സിഡി സ്പീക്ക്: മാരുതി eVX ലോഞ്ച് പ്രതീക്ഷിച്ചതിലും നേരത്തെയോ? 2024ൽ ഉണ്ടായേക്കാൻ സാധ്യത!
<തിയതി> <ഉടമയുടെപേര്> <മോഡലിന്റെപേര്> ന് പ്രസിദ്ധീകരിച്ചത്
- 24 Views
- ഒരു അഭിപ്രായം എഴുതുക
സിഡി സ്പീക്ക്: മാരുതി eVX ലോഞ്ച് പ്രതീക്ഷിച്ചതിലും നേരത്തെയോ? 2024ൽ ഉണ്ടായേക്കാൻ സാധ്യത!
-
മാരുതിയുടെ ആദ്യത്തെ ഇന്ത്യൻ EV ആയിരിക്കും ഇത്.
-
മാരുതി eVX-ന്റെ ഒന്നിലധികം സ്പൈ ഷോട്ടുകൾ ഇതിനകം ഓൺലൈനിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നു.
-
AWD ഉള്ള ഡ്യുവൽ മോട്ടോർ സജ്ജീകരണം സ്ഥിരീകരിച്ചു.
-
മുന്നിലും പിന്നിലും 3-പീസ് LED ലൈറ്റിംഗ് സജ്ജീകരണവും ചങ്കി വീൽ ആർച്ചുകളും ലഭിച്ചേക്കാം.
-
ഇതിനുള്ളിൽ ഒരു സംയോജിത ഡിസ്പ്ലേ സജ്ജീകരണവും പവേർഡ് ഡ്രൈവർ സീറ്റും ലഭിക്കും.
-
വിലകൾ 22 ലക്ഷം രൂപയിൽ നിന്ന് ആരംഭിക്കാം (എക്സ്-ഷോറൂം).
നിലവിൽ ടാറ്റ ആധിപത്യം പുലർത്തുന്ന ഇന്ത്യയിലെ ലാഭകരമായ ഇലക്ട്രിക് കാറുകളുടെ മേഖലയിൽ വാഹന വ്യവസായത്തിലെ പ്രമുഖനായ മാരുതി സുസുക്കിയും മത്സരത്തിൽ ചേരുന്നതിനായി കാത്തിരിക്കുകയാണ്. eVX കൺസെപ്‌റ്റിന്റെ രൂപത്തിൽ 2023 ഓട്ടോ എക്‌സ്‌പോയിൽ ഇന്ത്യയിലെ മാരുതിയുടെ ആദ്യ EV-യുടെ ആദ്യ രൂപം ഞങ്ങൾക്ക് ലഭിച്ചു. 2025-ഓടെ എത്തുമെന്ന് ആദ്യം നിശ്ചയിച്ചിരുന്ന ഇത്, 2024-ൽ തന്നെ എത്തുമെന്ന് വിശ്വസിക്കാൻ ഞങ്ങൾക്ക് ഏതാനും കാരണങ്ങളുണ്ട്.
എന്തുകൊണ്ട് നേരത്തെ ലോഞ്ച്?
മാരുതി eVX ഇലക്ട്രിക് SUVയുടെ ടെസ്റ്റ് മ്യൂളുകൾ ഇന്ത്യയിൽ കണ്ടെത്തിയിട്ടുണ്ട്, ആവരണത്തിൽ പൊതിഞ്ഞത് പോലെയാണ് കണ്ടെത്തിയത് എങ്കിലും, അവ ഉൽപ്പാദനത്തിൽ നിന്നും വളരെ അകലെയാണെന്ന് തോന്നുന്നില്ല. പുതിയ മാരുതി കാറുകൾ സാധാരണഗതിയിൽ പരീക്ഷണം ആരംഭിച്ചാൽ ഒരു വർഷത്തിനുള്ളിൽ വിൽപ്പനയ്‌ക്കെത്താറുണ്ട്, അതുകൊണ്ടുതന്നെ ഇത് ഉടൻ പുറത്തിറക്കുമെന്ന് ഞങ്ങൾ കരുതുന്നു.2024-25 സാമ്പത്തിക വർഷത്തിൽ അവതരിപ്പിക്കുന്ന ഗുജറാത്തിലെ പുതിയ പ്ലാന്റിൽ eVX നിർമ്മിക്കുമെന്ന് മാരുതി സ്ഥിരീകരിച്ചതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
രണ്ടാമതായി, ജപ്പാനിൽ eVX SUV കൺസെപ്‌റ്റിന്റെ കൂടുതൽ വികസിതമായ പതിപ്പ് സുസുക്കി അനാവരണം ചെയ്‌തു.
മൂന്നാമതായി, ടൊയോട്ട അടുത്തിടെ പുതിയ അർബൻ SUV ഇലക്ട്രിക് കൺസെപ്റ്റ് അവതരിപ്പിച്ചിരുന്നു, അത് സുസുക്കി eVXന് സമാനമായ സ്റ്റൈലിംഗ് സൂചകങ്ങൾ വഹിക്കുന്നു (ഇത് സുസുക്കി EVയെ അടിസ്ഥാനമാക്കിയുള്ളതാണ്), പ്രത്യേകിച്ച് സൈഡ് പ്രൊഫൈലും പിൻഭാഗവും. 2024 ന്റെ ആദ്യ പകുതിയിൽ അതിന്റെ ആഗോള ലോഞ്ച് നടത്തുമെന്നും സ്ഥിരീകരിച്ചിട്ടുണ്ട്. സുസുക്കിയും ടൊയോട്ടയും തമ്മിലുള്ള ആഗോള പങ്കാളിത്തത്തിന്റെ ഭാഗമായി varunn മറ്റൊരു പങ്കിട്ട മോഡലാണ് ഇതെന്ന് ഞങ്ങൾ സംശയിക്കുന്നു.
2023 ന്റെ തുടക്കത്തിൽ eVX ഇന്ത്യയിൽ ആഗോളതലത്തിൽ അരങ്ങേറ്റം കുറിച്ചതിനാൽ, ടൊയോട്ട പതിപ്പ് ഏതെങ്കിലും വിപണിയിൽ എത്തുന്നതിന് മുമ്പ് മാരുതി ഇലക്ട്രിക് SUVയും ഇവിടെ വിൽപ്പനയ്‌ക്കെത്താനാണ് സാധ്യത.
ഇതുവരെ നമുക്ക് അറിയാവുന്നത്
മാരുതി eVXന്റെ സാങ്കേതിക സവിശേഷതകൾ ഇപ്പോഴും പരിമിതമാണ്. കൺസെപ്റ്റ് രൂപത്തിൽ അവതരിപ്പിച്ച ഇലക്ട്രിക് കോംപാക്റ്റ് SUV 60 kWh ബാറ്ററി പാക്ക് പായ്ക്കും 550 കിലോമീറ്റർ ദൂരവും ക്ലെയിം ചെയ്യുമെന്ന് വെളിപ്പെടുത്തി.ഓഫർ ചെയ്യുന്ന പ്രകടനത്തെക്കുറിച്ച് ഒരു വിവരങ്ങളൊന്നുമില്ല, എന്നാൽ ഓൾ-വീൽ-ഡ്രൈവ് സജ്ജീകരണത്തിനായി eVX-ന് ഡ്യുവൽ-മോട്ടോർ ഓപ്ഷനും ലഭിക്കുമെന്ന് കരുതുന്നു. ടൊയോട്ടയുടെ പതിപ്പിന് ഒന്നിലധികം ബാറ്ററി വലുപ്പങ്ങൾക്ക് ഫ്രണ്ട്-വീൽ ഡ്രൈവിന്റെയും ഓൾ-വീൽ ഡ്രൈവിന്റെയും ഓപ്‌ഷൻ ലഭിക്കുമെന്നതിനാൽ പവർട്രെയിൻ ഒരേയൊരു ഓപ്ഷൻ മാത്രമായിരിക്കില്ല.
ഉൾഭാഗവും പുറംഭാഗവും എങ്ങനെ കാണപ്പെടും
ഡിസൈനിന്റെ കാര്യത്തിൽ, ഏറ്റവും പുതിയ സുസുക്കി eVX ന്റെ എക്സ്റ്റീരിയറിനെയും ഇന്റീരിയറിനെയും കുറിച്ച് സംസാരിക്കാം. പുറത്ത്, ത്രികോണാകൃതിയിൽ രൂപകൽപ്പന ചെയ്‌തിരിക്കുന്ന സ്ലീക്ക് LED ഹെഡ്‌ലൈറ്റുകളും DRL-കളും ചങ്കി ബമ്പറുകളും ഉണ്ടായിരിക്കും. മറ്റ് ബാഹ്യ ഡിസൈൻ ഘടകങ്ങളിൽ ഫ്ലേർഡ് വീൽ ആർച്ചുകൾ, ഫ്ലഷ് ഡോർ ഹാൻഡിലുകൾ, ബന്ധിപ്പിച്ച LED ടെയിൽ ലാമ്പ് സജ്ജീകരണം എന്നിവ ഉൾപ്പെടുന്നു.
eVX-ന്റെ ക്യാബിന് ഒരു മിനിമലിസ്റ്റ് അപ്പീലാണ് ഉണ്ടായിരുന്നത്, ഹൈലൈറ്റുകൾ ഒരു സംയോജിത ഡിസ്പ്ലേ സജ്ജീകരണം, ഒരു യോക്ക്-സ്റ്റൈൽ സ്റ്റിയറിംഗ് വീൽ, നീളമുള്ള ലംബമായ AC വെന്റുകൾ, ഗിയർ തിരഞ്ഞെടുക്കുന്നതിനായി സെന്റർ കൺസോളിൽ ഒരു റോട്ടറി നോബ് എന്നിവയാണ്.
ഇതും വായിക്കൂ: 2024 മാരുതി സുസുക്കി സ്വിഫ്റ്റ് എഞ്ചിന്റെയും ഇന്ധനക്ഷമതയുടെ കണക്കുകൾ വിശദീകരിച്ചു (ജപ്പാൻ-സ്പെക്)
പ്രതീക്ഷിക്കുന്ന സവിശേഷതകൾ
ഡ്യുവൽ ഡിസ്പ്ലേ സജ്ജീകരണത്തിനും യോക്ക് സ്റ്റൈൽ സ്റ്റിയറിംഗ് വീലിനും പുറമെ, 360-ഡിഗ്രി ക്യാമറ, പവേർഡ് ഡ്രൈവർ സീറ്റ്, ഓട്ടോ ക്ലൈമറ്റ് കൺട്രോൾ എന്നിവയും eVX-ൽ വരുമെന്ന് പ്രതീക്ഷിക്കുന്നു.ഇതിന്റെ സുരക്ഷാ കിറ്റിൽ ആറ് എയർബാഗുകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം (ESP), ISOFIX ചൈൽഡ് സീറ്റ് മൗണ്ടുകൾ എന്നിവ ഉൾപ്പെടുത്തിയേക്കാം. സുരക്ഷിതമായ ഹൈവേ ഡ്രൈവിംഗിനായി ADAS ഫീച്ചറുകളും eVX ൽ സജ്ജീകരിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു.
വിലകളും എതിരാളികളും
മാരുതി eVX ന് 22 ലക്ഷം രൂപ (എക്‌സ് ഷോറൂം) മുതൽ വില പ്രതീക്ഷിക്കാം. ടാറ്റ നെക്‌സോൺ EV, മഹീന്ദ്ര XSUV400 എന്നിവയ്‌ക്ക് ബദലായി പ്രകടണം കാഴ്ച വയ്ക്കുമ്പോൾ തന്നെ MG ZS EV, ഹ്യുണ്ടായ് കോന ഇലക്ട്രിക് എന്നിവയ്‌ക്കെതിരെയും മത്സരിക്കുന്നു.