തുടർച്ചയായി 14 മാസം വാഹന വി ൽപ്പന വർദ്ധിച്ചു
<തിയതി> <ഉടമയുടെപേര് > പ്രകാരം പ്രസിദ്ധീകരിച്ചു
- 13 Views
- ഒരു അഭിപ്രായം എഴുതുക
കാർ നിർമ്മാതാക്കൾക്കെല്ലാം നല്ല സമയമാണെന്ന് തോന്നുന്നു. ഡിസംബറോട് കൂടി തുടർച്ചയായ 14 മാസങ്ങളായി വാഹന വിൽപ്പന വർദ്ധിക്കുകയാണെന്ന് സൊസൈറ്റി ഓഫ് ഇന്ത്യൻ ഓട്ടോ മൊബൈൽ മാനുഫാക്‌ച്ചേഴ്‌സ് പറഞ്ഞു. കഴിഞ്ഞ മാസം മൊത്തം 172,671 യൂണിറ്റ് വാഹങ്ങൾ ഡീലർഷിപ്പുകൾക്ക് കൈമാറി.
അടുത്ത വർഷത്തെ മോഡൽ ലഭിക്കുവാൻ വേണ്ടി ഉപഭോഗ്‌താക്കൾ കാത്തിരിക്കുന്നതിനാൽ സാധാരണ ഡിസംബറിൽ വിൽപ്പന കുറയുകയാണ് പതിവ്, എന്നാൽ ത്തവണ കഥ മാറി പുതുവർഷം മുതൽ വില വർദ്ധനവ് നടപ്പിലാക്കുമെന്ന് കമ്പനികൾ പ്രഖ്യാപിച്ചതോടെ ദിസംബറിലും വാഹന വിൽപ്പന തകൃതിയായി നടന്നു. ഇതോടെ ഡിസംബർ 2015 ലെ വിൽപ്പന 21.87 % വർദ്ധിക്കുകയും ചെയ്‌തു. മാരുതി സുസുകി മാത്രം റെക്കോർഡ് ചെയ്‌തത് 8.5 % വളർച്ചയാണ്.2014 ലെ മൊത്ത വിൽപ്പനയേക്കാൾ 230,960 യൂണിറ്റുകൾ അധികമാണ് 2015 വിറ്റഴിച്ചത്. ഇത് എതാണ്ട് 10.46% വളർച്ചയായി കണക്കുകൂട്ടാം.
“പാസഞ്ചർ വാഹനങ്ങൾ മികച്ച വളർച്ചയാണ് നേടിയത്. എണ്ണവും വർദ്ധിക്കുകയാണ്. ലൈറ്റ് കൊമേഴ്‌സ്യൽ വാഹനങ്ങളുടെ (എൽ സി വി) വിൽപ്പനയുടെ കാര്യത്തിലാണ് ഞങ്ങൾ ശ്രദ്ധിക്കുന്നത്. ഹെവി കൊമേഴ്‌സ്യൽ വാഹനങ്ങളുടെ വിൽപ്പന മെച്ചപ്പെടുന്നതിനനുസരിച്ച് എൽ സി വി യുടെ വിൽപ്പനയും മെച്ചപ്പെടുമെന്നാണ് ഞങ്ങൾ കരുതുന്നത്.” എസ് ഇ എ എം ഡയറക്‌ടർ ജനറൽ വിഷ്ണു മാഥുർ പറഞ്ഞു.
ലൈറ്റ്, മീഡിയം, ഹെവി കൊമേഴ്‌സ്യൽ വാഹങ്ങളുടെയും ഇരുചക്ര വാഹനങ്ങളുടെ ഡാറ്റയും എസ് ഐ എ എം പുറത്തുവിട്ടു. കൊമേഴ്‌സ്യൽ വാഹനങ്ങൾ വളർച്ച നേടിയെങ്കിൽ ഇരു ചക്ര വാഹനങ്ങളുടെ വിൽപ്പനയിൽ 3.10% ഇടിവ് നേരിട്ടു.
മീഡിയം, ഹെവി കൊമേഴ്‌സ്യൽ വാഹനങ്ങൾ 19.34 % വളാർച്ചയോടെ 26,017 യൂണിറ്റുകൾ വിറ്റഴിച്ചപ്പോൾ ലൈറ്റ് കൊമേഴ്‌സ്യൽ വാഹനങ്ങൾ 5.57 % വളർച്ചയോടെ 30,283 യൂണിറ്റ് വിറ്റഴിച്ചു. “ ഗ്രാമങ്ങളിലെ വിൽപ്പനയെപ്പറ്റിയാണ് ഞങ്ങൾ ആശങ്കപ്പെടുന്നത്, ഈ വിപണിയിലുണ്ടായ ഇടിവ് ഇരുചക്ര വാഹങ്ങളുടെ വിൽപ്പനയിൽ പ്രതിഫലിക്കുന്നുണ്ട്.” മാഥുർ കൂട്ടിച്ചേർത്തു.
0 out of 0 found this helpful