Login or Register വേണ്ടി
Login

ബി എം ഡബ്ല്യൂ എക്‌സ് 5 എക്‌സ് ഡ്രൈവ് 30 ഡി എം സ്‌പോർട്ട് എഡിഷൻ 75.9 ലക്ഷം രൂപയ്‌ക്ക് ലോഞ്ച് ചെയ്‌തു

<തിയതി> <ഉടമയുടെപേര് > പ്രകാരം പ്രസിദ്ധീകരിച്ചു
21 Views

നടന്നു കൊണ്ടിരിക്കുന്ന ഓട്ടോ എക്‌സ്‌പോ 2016 ൽ ജർമ്മൻ വാഹന നിർമ്മാതാക്കളായ ബി എം ഡബ്ല്യൂ എക്‌സ് 5 എക്‌സ് യു വി യുടെ സ്‌പെഷ്യൽ എഡിഷൻ ലോഞ്ച് ചെയ്‌തു. നി എം ഡബ്ല്യൂ എക്‌സ് ഡ്രൈവ് 30 ഡി എം സ്‌പോർട്ട് എന്ന പേരിൽ ഇറങ്ങുന്ന വാഹനത്തിന്‌ 75.9 ലക്ഷം രൂപയാണ്‌ വില. (ന്യൂ ഡൽഹി എക്‌സ് ഷോറൂം). നിലവിലെ സ്റ്റാൻഡേർഡ് ബി എം ഡബ്ല്യൂ എക്‌സ് 5 നും പെർഫോമൻസ് വേർഷൻ ബി എം ഡബ്ല്യൂ എക്‌സ് 5 എസ് എമ്മിനും ഇടയിൽ വരും ഈ വാഹനം. സ്റ്റാൻഡേർഡ് എക്‌സ് 5 എക്‌സ് യു വിയുടെ അപ്‌ഡേറ്റഡ് വേർഷനാണിത്. അകത്തും പുറത്തുമുള്ള നവീകരണങ്ങൾ ആർക്കും മനസ്സിലാകും.

3 മികച്ച കളർ ഓപ്‌ഷനുകൾക്ക് പുറമെ ബി എം ഡബ്ല്യൂ എം എയറോഡൈനാമിക് പാക്കേജുമായാണ്‌ വാഹന്ത്തിന്റെ എക്‌സ്റ്റീരിയർ എത്തുന്നത്. ബി എം ഡബ്ല്യൂ എം ലൈറ്റ് അലോയ് വീലുകൾ , ടെയിൽ പൈപ്പിലെ ക്രോം സ്ക്‌സെന്റുകൾ, എമ്മിനു വേണ്ടി മാത്രം ഉണ്ടാക്കിയിട്ടുള്ള താക്കോൽ, പിന്നെ ഉയർന്ന ഷാഡോ ലൈൻ എന്നിവയാണ്‌ വാഹനത്തിന്റെ മറ്റ് പ്രതെയേകതകൾ.

ഈ സ്‌പോർട്ട് എസ് യു വി യുടെ എഞ്ചിൻ എങ്ങിനെയെന്ന്‌ നോക്കാം. 560 എൻ എം പരമാവധി ടോർക്കിൽ 258 ബി എച്ച് പി കരുത്ത് തരാൻ കഴിയുന്ന 3 ലിറ്റർ ട്വിൻ പവർ 6 - സിലിണ്ടർ ഡീസൽ എഞ്ചിനാണ്‌ ഈ ബി എം ഡബ്ല്യൂ എക്‌സ് 5 എക്‌സ് ഡ്രൈവ് 30 ഡി എം സ്‌പോർട്ടിനുള്ളത്. സ്റ്റീയറിങ്ങിൽ ഘടിപ്പിച്ചിട്ടുള്ള പാഡിൽ ഷിഫ്‌റ്റേഴ്‌സുകൾ അടങ്ങിയ 8 - സ്പീഡ് ഓട്ടോ മാറ്റിക് ഗീയർ ബോക്‌സുമായി സംയോജിപ്പിച്ചായിരിക്കും എഞ്ചിൻ എത്തുക. പോരാത്തതിന്‌ ബി എം ഡബ്ല്യൂ എക്‌സ് ഡ്രൈവ് ഓൾ വീൽ സിസ്റ്റം സ്റ്റാൻഡേർഡ് ഓപ്‌ഷനായും വാഹനത്തിനുണ്ടാകും. മണിക്കൂറിൽ 230 കി പരമാവധി വേഗതയുള്ള വാഹനത്തിന്‌ പൂജ്യത്തിൽ നിന്ന്‌ 100 കി മി വേഗത കൈവരിക്കാൻ 6.9 സെക്കന്റുകൾ മതി.
ഊൾഭാഗത്തും നവീകറണങ്ങൾക്ക് കുറവൊന്നും ഇല്ല. ഹെദ്‌സ് അപ് ഡിസ്പ്ലേ, ലെതറിൽ പൊതിഞ്ഞ 3 സ്പോക് സ്റ്റീയറിങ്ങ് വീൽ എന്നിവയാണ്‌ എക്‌സ് ഡ്രൈവ് 30 ഡി എമ്മിന്റെ സവിശേഷതകൾ. ഇതിനു പുറമെ സ്റ്റാൻഡേർഡ് ബി എം ഡബ്ല്യൂ എക്‌സ് 5 ന്റെ സവിശേഷതകളായ 600 വാറ്റ് 16 സ്പീക്കർ മ്യൂസിക് സിസ്റ്റം തുടങ്ങിയ സംവിധാനങ്ങളും ഉണ്ട്.

Share via

Write your Comment on BMW എക്സ്5 2014-2019

Enable notifications to stay updated with exclusive offers, car news, and more from CarDekho!

ട്രെൻഡിംഗ് എസ് യു വി കാറുകൾ

  • ഏറ്റവും പുതിയത്
  • വരാനിരിക്കുന്നവ
  • ജനപ്രിയമായത്
പുതിയ വേരിയന്റ്
പുതിയ വേരിയന്റ്
Rs.67.65 - 73.24 ലക്ഷം*
ഫേസ്‌ലിഫ്റ്റ്
പുതിയ വേരിയന്റ്
Rs.8.25 - 13.99 ലക്ഷം*
* എക്സ്ഷോറൂം വില ന്യൂ ഡെൽഹി ൽ