ബി എം ഡബ്ല്യൂ ഇന്ത്യ 3% വില വർദ്ധനവ് പ്രഖ്യാപിച്ചു
<തിയതി> <ഉടമയുടെപേര് > പ്രകാരം പ്രസിദ്ധീകരിച്ചു
- 21 Views
- ഒരു അഭിപ്രായം എഴുതുക
ചെന്നൈ:
അത്ര സന്തോഷകരമായ പുതുവത്സര വാർത്തയല്ല, ജനുവരി 1, 2016 മുതൽ ബി എം ഡബ്ല്യൂ ഇന്ത്യ തങ്ങളുടെ ബി എം ഡബ്ല്യൂ മുതൽ മിനി വരെയുള്ള വാഹന നിരകൾക്ക് 3% വില വർദ്ധനവ് പ്രഖ്യാപിച്ചു. ബി എം ഡബ്ല്യൂ 1 സീരീസ്, ബി എം ഡബ്ല്യൂ 3 സീരീസ്, ബി എം ഡബ്ല്യൂ 3 സീരീസ് ഗ്രൻഡ് ടൂറിസ്‌മൊ, ബി എം ഡബ്ല്യൂ 5 സീരീസ്, ബി എം ഡബ്ല്യൂ എക്‌സ് 1, ബി എം ഡബ്ല്യൂ എക്‌സ് 3, ബി എം ഡബ്ല്യൂ എക്‌സ് 5 എന്നിവയാണ് നിലവൈൽ ബി എം ഡബ്ല്യൂ അവരുടെ ചെന്നൈ പ്ലാന്റിൽ ഉൽപ്പാതിപ്പിക്കുന്നത്.
ബി എം ഡബ്ല്യൂ ഗ്രൂപ് ഇന്ത്യയുടെ പ്രസിഡന്റ് ശ്രി. ഫിലിപ് വോൻ സാർ പറഞ്ഞു, “ ഞങ്ങളൂടെ ഉപഭോഗ്‌താക്കൾക്കു വേണ്ടി മികച്ച ഉൽപ്പന്നങ്ങൾ നിർമ്മിക്കുവാനുള്ള ഞങ്ങളൂടെ ശ്രമങ്ങളൂടെ ഭാഗമായാണ് വാഹനങ്ങളൂടെ വില വർദ്ധിപ്പിച്ചിരിക്കുന്നത്. പുത്തൻ ഉൽപ്പന്നങ്ങൾ അവതരിപ്പിക്കുന്നതിലൂടെയും അന്താരാഷ്ട്ര നിലവാരത്തിലുള്ള ഡീലർഷിപ്പുകൾ നിർമ്മിക്കുന്നതിലൂടെയും പിന്നെ കാലം മുന്നിൽക്കണ്ട് ഉപഭോഗ്‌ത്താക്കൾക്കാവശ്യമായ സർവീസുകൾ നൽകുന്നതിലൂടെയും മാത്രമെ ‘ഷീർ പ്ലെഷർ ഓഫ് ഡ്രൈവിങ്ങ്’ എന്ന ഞങ്ങളുടെ പരസ്യവാചകത്തിന് അർഥം നൽകാൻ കഴിയൂ”.
മുഴുവാനായും പുറത്തു നിർമ്മിച്ചെത്തുന്ന മോഡലുകളായ ബി എം ഡബ്ല്യൂ 6 സീരീസ് ഗ്രാൻഡ് കൂപ്, ബി എം ഡബ്ല്യൂ എം 4 കൂപ്, ബി എം ഡബ്ല്യൂ എം 5 സെഡാൻ, ബി എം ഡബ്ല്യൂ എം 6 ഗ്രാൻ കൂപ്, ബി എം ഡബ്ല്യൂ എക്5 എം, ബി എം ഡബ്ല്യൂ എക്‌സ് 6 എം, ബി എം ഡബ്ല്യൂ ഐ 8 എന്നിവയും ഡീലർഷിപ്പുകളിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. ബി എം ഡബ്ല്യൂ 6 സീരീസ് , ബി ഡബ്ല്യൂ 7 സീരീസ് ഇൻഡിവിഡ്വലുകളൂം ഇതുപോലെ ഇറക്കുമതി ചെയ്യാവുന്നതാണ്.