ബി എം ഡബ്ല്യൂ കോംപാക്‌ട് സെഡാൻ 2016 ഇന്ത്യൻ ഓട്ടോ എക്‌പോയിൽ അവതരിപ്പിച്ചേക്കാം.

published on ജനുവരി 21, 2016 04:20 pm by manish

  • 15 Views
  • ഒരു അഭിപ്രായം എഴുതുക

ജർമ്മൻ വാഹന നിർമ്മാതാക്കളായ ബി എം ഡബ്ല്യൂ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ബി എം ഡബ്ല്യൂ 1 - സിരീസ് കൊംപാക്‌ട് സെഡാൻ വരുന്ന ഇന്ത്യൻ ഓട്ടോ എക്‌സ്പോ 2016 ൽ അവതരിപ്പിക്കും. 2015 ൽ ചൈനയിൽ വച്ച് നടന്ന ഗ്വാൻസോവ് മോട്ടോർഷോയിലാണ്‌ ഈ സെഡാന്റെ കൺസപ്റ്റ് വേർഷൻ ബി എം ഡബ്ല്യൂ അവതരിപ്പിച്ചത്. ഫെബ്രുവൈ 5 മുതൽ 9 വരെ ഗ്രേറ്റർ നോയിഡയിൽ വച്ച് നടക്കുന്ന ഇന്ത്യൻ ഓട്ടോ എക്‌സ്പോയിൽ ഇതിന്റെ പ്രൊഡക്‌ഷൻ വേർഷൻ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കാം. മെഴ്‌സിഡസ് സി എൽ എ ഔഡി 3 എന്നിവയുമായിട്ടായിരിക്കുമീ ബി എം ഡബ്ല്യൂ 1 സിരീസ് മത്സരിക്കുക. ഈ സെഡാന്റെ വിൽപ്പന ബി എം ഡബ്ല്യൂ 2017 ൽ തുടങ്ങുമെന്നും അഭ്യൂഹങ്ങളുണ്ട്. റോഡ് ടെസ്റ്റ് നടത്തുന്ന രീതിയിൽ വാഹനന്മ് പല തവണ ശ്രദ്ധയിൽപ്പെട്ടിരുന്നു, വാഹനം ചെന്നൈയിലെ പ്ലാന്റിൽ നിർമ്മിക്കുവാനുള്ള സാധ്യതയും വളരെ കൂടുതലാണ്‌.

വരാനിരിക്കുന്ന വാഹനം ബി എംഡബ്ല്യൂ 1 - സിരീസ് സെഡാൻ മോണിക്കറെ വെല്ലുമെന്നും കമ്പനി സ്ഥിരീകരിച്ചു. അഭ്യൂഹങ്ങൾ വിശ്വസിക്കാമെങ്കിൽ ഈ വാഹനം കമ്പനിയുടെ യു കെ എൽ പ്ലാറ്റ്ഫോമിൽ നിർമ്മിക്കുന്ന ആദ്യത്തെ എഫ് ഡബ്ല്യൂ ഡി കാറായിരിക്കും.

എക്‌സ്റ്റീരിയറിൽ ഈ കോംപാക്‌ട് സെഡാൻ ബി എം ഡബ്ല്യൂവിന്റെ പരമ്പരാഗത ഡിസൈൻ പിന്തുടരുമ്പോൾ ടച്ച് സെൻസിറ്റീവ് കൺട്രോളുകൾ, 8.8 ഇഞ്ച് ഇൻഫൊടെയിന്മെന്റ് സിസ്റ്റം ഡിസ്‌പ്ലേ,നാപ്പ ലെതർ സീറ്റുകൾ, ഹെഡ്സ് അപ് ഡിസ്‌പ്ലേ, ആംബിയന്റ് ലൈറ്റനിങ്ങ് പനോരമിക് ഗ്ലാസ്സ്‌റൂഫ് തുടങ്ങിയ സുഖസൗകര്യങ്ങൾക്കായിരിക്കും ഇന്റീരിയറിൽ പ്രാധാന്യം നൽകുക.

3 സിലിണ്ടർ അല്ലെങ്കിൽ 4 സിലിണ്ടർ എഞ്ചിൻ ഓപ്‌ഷനുകളായിരിക്കും ബി എം ഡബ്ല്യൂ 1 സിരീസ് സെഡാനിലുണ്ടാവുകയെന്ന് പ്രതീക്ഷിക്കാം, എന്നിരുന്നാലും ഇന്ത്യയിൽ വാഗ്‌ദാനം ചെയ്യുന്ന വാഹനത്തിന്റെ സവിശേഷതകളെപ്പറ്റി ഔദ്യോഗീയ പ്രഖ്യാപനങ്ങൾ ഒന്നും തന്നെ ഇതുവരെ നടത്തിയിട്ടില്ല.

പ്രസിദ്ധീകരിച്ചത്
was this article helpful ?

0 out of 0 found this helpful

Write your അഭിപ്രായം

Read Full News

കാർ വാർത്തകൾ

  • ട്രെൻഡിംഗ് വാർത്ത
  • സമീപകാലത്തെ വാർത്ത

trendingകാറുകൾ

  • ഏറ്റവും പുതിയത്
  • വരാനിരിക്കുന്നവ
  • ജനപ്രിയമായത്
×
We need your നഗരം to customize your experience