Login or Register വേണ്ടി
Login

Bharat NCAP നാളെ അവതരിപ്പിക്കും: പ്രതീക്ഷിക്കാവുന്നവ എന്തൊക്കെ?

പ്രസിദ്ധീകരിച്ചു ഓൺ aug 21, 2023 09:32 pm വഴി rohit

മുതിർന്ന യാത്രക്കാരുടെ സുരക്ഷയ്ക്കും കുട്ടികളുടെ സുരക്ഷയ്ക്കും വേണ്ടി ഭാരത് NCAP പുതിയ കാറുകൾക്ക് ക്രാഷ്-ടെസ്റ്റ് റേറ്റിംഗ് നൽകും

  • ഗ്ലോബൽ NCAP, ലാറ്റിൻ NCAP തുടങ്ങിയ അന്താരാഷ്ട്ര പുതിയ കാർ മൂല്യനിർണ്ണയ പ്രോഗ്രാമുകൾക്ക് സമാനമായിരിക്കും ഭാരത് NCAP.

  • കാർ നിർമാതാക്കൾ 3.5 ടൺ വരെ ഭാരമുള്ള കാറുകൾ സ്വമേധയാ പരിശോധനയ്ക്ക് അയയ്ക്കാൻ പോകുന്നു.

  • ഈ മൂല്യനിർണ്ണയങ്ങൾ നടത്തുന്നതിന് ഒരു പുതിയ ടെസ്റ്റിംഗ് സൗകര്യവും സജ്ജീകരിക്കാൻ സാധ്യതയുണ്ട്.

  • രണ്ട് ഇന്ത്യൻ കാർ നിർമാതാക്കൾ അവരുടെ ചില കാറുകൾ നേടിയ ഭാരത് NCAP റേറ്റിംഗുകൾ പ്രഖ്യാപിച്ചേക്കാം.

നമ്മുടെ ഓട്ടോമോട്ടീവ് വ്യവസായം ഇതുവരെ പ്രാദേശികമായി സ്റ്റാൻഡേർഡൈസ് ചെയ്യാത്ത ഒരു കാര്യമുണ്ടെങ്കിൽ അത് ക്രാഷ് ടെസ്റ്റ് വിലയിരുത്തലാണ്. ഗ്ലോബൽ NCAP, യൂറോ NCAP, ലാറ്റിൻ NCAP തുടങ്ങിയ വിവിധ അന്താരാഷ്ട്ര സ്ഥാപനങ്ങളും പുതിയ കാർ മൂല്യനിർണ്ണയ പ്രോഗ്രാമുകളും (NCAP-കൾ) ഉണ്ട്, പുതിയ കാറുകൾ കർശനമായ സുരക്ഷാ പരിശോധനകളിലൂടെ പോവുകയും അവയുടെ പ്രകടനം അടിസ്ഥാനമാക്കി സ്കോറും റേറ്റിംഗും നൽകുകയും ചെയ്യുന്നു. നമ്മുടെ സ്വന്തം NCAP (ഭാരത് NCAP എന്ന് വിളിക്കുന്നു) ഇന്ത്യൻ ഗവൺമെന്റ് ആസൂത്രണം ചെയ്യുന്നുവെന്ന റിപ്പോർട്ടുകൾ 2022-ന്റെ തുടക്കത്തിൽ ഓൺലൈനിൽ പ്രത്യക്ഷപ്പെട്ടിരുന്നു. കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിൻ ഗഡ്കരി 2023 ഓഗസ്റ്റ് 22-ന് ഭാരത് NCAP ലോഞ്ച് ചെയ്യുമെന്ന് ഇപ്പോൾ സ്ഥിരീകരിച്ചിട്ടുണ്ട്.

എന്തായിരിക്കും പ്രഖ്യാപിക്കുക?

ഭാരത് NCAP-യുടെ വിശദാംശങ്ങളും പാരാമീറ്ററുകളും മാത്രമല്ല, പുതുതായി സജ്ജീകരിച്ച ഇന്ത്യൻ ടെസ്റ്റിംഗ് സൗകര്യവും ഗതാഗത മന്ത്രാലയം വെളിപ്പെടുത്തുമെന്ന് നമ്മൾ പ്രതീക്ഷിക്കുന്നു. ഒന്നോ രണ്ടോ ഇന്ത്യൻ കാർ നിർമാതാക്കൾ ഒന്നോ അതിലധികമോ മോഡലുകളുടെ ഭാരത് NCAP ക്രാഷ് ടെസ്റ്റ് ചെയ്ത റേറ്റിംഗുകൾ പ്രഖ്യാപിക്കുമെന്ന് നമുക്ക് പ്രതീക്ഷിക്കാം. ഗതാഗത മന്ത്രാലയവും അതിന്റെ ടെസ്റ്റുകളിൽ ഉൾപ്പെട്ടിരിക്കുന്ന എല്ലാ നടപടികളും വിശദീകരിക്കാൻ സാധ്യതയുണ്ട്.

ആഗോള നിലവാരം ലക്ഷ്യമിടുന്നു

2022-ൽ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി ഇങ്ങനെ പറഞ്ഞിരുന്നു, “ഭാരത് NCAP-യുടെ ടെസ്റ്റിംഗ് പ്രോട്ടോക്കോൾ നിലവിലുള്ള ഇന്ത്യൻ ചട്ടങ്ങളിൽ അവതരിപ്പിക്കുന്ന ഗ്ലോബൽ ക്രാഷ് ടെസ്റ്റ് പ്രോട്ടോക്കോളിന് അനുസൃതമായിട്ടായിരിക്കും, ഇത് OEM-കളെ അവരുടെ വാഹനങ്ങൾ ഇന്ത്യയുടെ സ്വന്തം ഇൻ-ഹൗസ് ടെസ്റ്റിംഗ് കേന്ദ്രങ്ങളിൽ ടെസ്റ്റ് ചെയ്തുലഭിക്കാൻ അവസരമൊരുക്കുന്നു. ”

ഇതും വായിക്കുക: 2023-നെ ഇതുവരെ ഹരിതാഭമാക്കിയ 6 ഇലക്ട്രിക് കാറുകൾ

ഭാരത് NCAP വിശദാംശങ്ങൾ

പുതിയ ഇന്ത്യൻ ക്രാഷ്-ടെസ്റ്റ് വിലയിരുത്തൽ പ്രോഗ്രാം 3.5 ടൺ അല്ലെങ്കിൽ 3,500 കിലോ വരെ ഭാരമുള്ള വാഹനങ്ങളുടെ സുരക്ഷാ പാരാമീറ്ററുകൾ അളക്കും. നിർദ്ദിഷ്ട ഓട്ടോമോട്ടീവ് ഇൻഡസ്ട്രി സ്റ്റാൻഡേർഡ്സ് 197 (AIS-197) ഡോക്യുമെന്റ് പ്രകാരം കാർ നിർമാതാക്കൾക്ക് ഈ പ്രോഗ്രാമിന് കീഴിൽ അവരുടെ കാറുകൾ സ്വമേധയാ ടെസ്റ്റ് ചെയ്തുനേടാനാകും. AIS-197 അനുസരിച്ച്, ഓഫ്‌സെറ്റ് ഫ്രണ്ട് ഇംപാക്റ്റ് ടെസ്റ്റ്, സൈഡ് ഇംപാക്റ്റ് ടെസ്റ്റ്, പോൾ സൈഡ് ഇംപാക്റ്റ് ടെസ്റ്റ് എന്നിവ ഭാരത് NCAP-യിൽ ഉൾപ്പെടും. അഡൾട്ട് ഒക്യുപന്റ് പ്രൊട്ടക്ഷൻ (AOP), ചൈൽഡ് ഒക്യുപന്റ് പ്രൊട്ടക്ഷൻ (COP) എന്നിവയ്ക്കുള്ള സ്റ്റാർ റേറ്റിംഗുകൾ ടെസ്റ്റുകൾ അവക്ക് നൽകും.

ആറ് എയർബാഗുകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ (ESC), എല്ലാ യാത്രക്കാർക്കും 3-പോയിന്റ് സീറ്റ് ബെൽറ്റുകൾ, അഡ്വാൻസ്ഡ് എമർജൻസി ബ്രേക്കിംഗ് സിസ്റ്റം തുടങ്ങിയ നിർബന്ധിത ഫീച്ചറുകൾ റേറ്റിംഗിൽ ഉൾപ്പെടുത്താമെന്ന് മുൻ സർക്കാർ ഡോക്യുമെന്റ് നിർദ്ദേശിച്ചിരുന്നു. അതിനാൽ ഈ ഫീച്ചറുകൾ ടെസ്റ്റ് ചെയ്യേണ്ട കാറിൽ സ്റ്റാൻഡേർഡ് ആണെങ്കിൽ, അത് കൂടുതൽ മികച്ച റേറ്റിംഗുകൾ നേടിയേക്കാം.

നിലവിലെ നിർബന്ധിത സുരക്ഷാ നടപടികൾ

നിലവിൽ, ഇന്ത്യയിലെ എല്ലാ കാറുകളിലും ഡ്യുവൽ ഫ്രണ്ട് എയർബാഗുകൾ, EBD ഉള്ള ABS, പിൻ പാർക്കിംഗ് അസിസ്റ്റ്, ഫ്രണ്ട് സീറ്റ് ബെൽറ്റ് റിമൈൻഡർ, സ്പീഡ് അലേർട്ട് സിസ്റ്റം എന്നിവ ഉണ്ടായിരിക്കണം. എട്ട് യാത്രക്കാർക്ക് വരെ ഇരിക്കാവുന്ന കാറുകളിൽ ആറ് എയർബാഗുകൾ നിർബന്ധമാക്കാനുള്ള ശ്രമങ്ങൾ നടത്തിക്കൊണ്ടിരിക്കുകയാണ് സർക്കാർ. തിരഞ്ഞെടുത്ത അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റങ്ങൾ (ADAS) സ്റ്റാൻഡേർഡായി മാറ്റാനും ഇത് നോക്കുന്നുണ്ട്.

ഇതും വായിക്കുക: മഹീന്ദ്ര സ്കോർപിയോ N അടിസ്ഥാനമാക്കിയുള്ള ഗ്ലോബൽ പിക്ക് അപ്പ് കോൺസെപ്റ്റിൽ നിന്നുള്ള 5 പ്രധാന കാര്യങ്ങൾ

r
പ്രസിദ്ധീകരിച്ചത്

rohit

  • 22 കാഴ്ചകൾ
  • 0 അഭിപ്രായങ്ങൾ

Write your അഭിപ്രായം

Read Full News

trendingകാറുകൾ

  • ഏറ്റവും പുതിയത്
  • വരാനിരിക്കുന്നവ
  • ജനപ്രിയമായത്
Rs.10.89 - 18.79 ലക്ഷം*
Rs.10.69 - 18.69 ലക്ഷം*
Rs.9.49 - 10.99 ലക്ഷം*
Rs.6.65 - 11.35 ലക്ഷം*
* എക്സ്ഷോറൂം വില ന്യൂ ഡെൽഹി ൽ