Login or Register വേണ്ടി
Login

ഓട്ടോ ഷോ 2015 ലേക്ക് ഒരു തിരിഞ്ഞു നോട്ടം

published on നവം 16, 2015 10:47 am by sumit

മണിപ്പാൽ യൂണിവേഴ്‌സിറ്റി ജയ്‌പ്പൂർ (എം ജെ യു) അവരുടെ 2015 ലെ ആദ്യത്തെ ഓട്ടോ ഷോ ഒക്ടോബർ 29 മുതൽ 31 വരെ വിജയകരമായി പൂർത്തിയാക്കി. വിന്റേജ്‌ കാറുകൾ മുതൽ ഓൾ ടെറൈൻ വാഹങ്ങൾ വരെ വാഹനങ്ങളുടെ ഒരു നീണ്ട നിരതന്നെ എക്‌സ്പോയിൽ ഈ 4 വർഷം പ്രായമുള്ള യൂണിവേഴ്‌സിറ്റി അവതരിപ്പിച്ചു. മാരുതി സുസുകി സ്പോൻസർ ചെയ്ത ഷോയിൽ സ്കോഡ, റെനൊ, ഹോണ്ട, ട്രിംഫ്, ബെനെല്ലി, റോയൽ എൻഫീൽഡ് തുടങ്ങി ഒട്ടേറെ കമ്പനികളുടെ ഉൽപ്പന്നങ്ങൾ അവതരിപ്പിച്ചു. സ്കോഡ ഒക്ടാവിയ റാപിഡ്, യെതി എന്നിവ അവതരിപ്പിച്ചപ്പോൾ മാരുതി സ്വിഫ്റ്റ്, എർടിഗ, സിയാസ്, സ്വിഫ്റ്റ് ഡിസയർ എന്നിവയാണ്‌ അവതരിപ്പിച്ചത്. ഇതിനുപുറമെ റെനൊ ക്വിഡും ലോഡ്‌ജിയും അവതരിപ്പിച്ചപ്പോൾ ഹോണ്ട എത്തിയത് ജാസും സിറ്റിയുമായിട്ടാണ്‌.

ഈ പരമ്പരാഗത വാഹനങ്ങൾക്കെല്ലം അവരുടേതായ കാണികളെ കീഴടക്കിയപ്പോൾ, എല്ലാ കാണികളുടെയും പ്രധാന ആകർഷണം രണ്ട്‌ വിന്റെജ്‌ വാഹനങ്ങളായിരുന്നു, വിന്റേജ്‌ കാറുകളിലൊന്നായ ഫോർഡ്‌ ജി ടി ടൊറീനൊ 4.9 ലിറ്റർ എഞ്ചിനൊപ്പം ഒറിജിനൽ ഭാഗങ്ങളുമായാണ്‌ എത്തുന്നത്‌.

ഓൾ ടെറൈൻ വാഹനങ്ങൾ (എ റ്റി വി) ഓടിച്ചു നോക്കാനുള്ള അവസരവും ഷോയിൽ ഒരുക്കിയിരുന്നു. വാഹനങ്ങളുടെ പ്രദർശനത്തിനു പുറമെ ബാൻഡ്‌ പെർഫോമൻസുകളും ഇന്റെറാക്ടീവ്‌ ഗെയ്‌മുകളും കാണികളെ രസിപ്പികുന്നതിനായി ഒരുക്കിയിരുന്നു. യൂണിവേഴ്സിറ്റി പ്രെസിഡന്റ്‌ ഡോ. സന്ദീപ്‌ സഞ്ചേതിയുടെ സാനിധ്യത്തിൽ എം എൻ ഐ ടിയുടെ ഡയറക്‌ടറായ ഡോ ഐ കെ ഭട്ട്‌ ആയിരുന്നു പരിപാടി ഉദ്ഘാടനം ചെയ്‌തത്‌. ഫോർമുല സ്റ്റുഡന്റ്‌ ഇന്ത്യയിൽ മൽസരിക്കാനൊരുങ്ങുന്ന എം യു ജിയിലെ ഒരു കാർ ടീമായ “ടീം വെർടക്‌സിന്റെ” ആശയമായിരുന്നു ഈ പ്രോഗ്രാം.

s
പ്രസിദ്ധീകരിച്ചത്

sumit

  • 11 കാഴ്ചകൾ
  • 0 അഭിപ്രായങ്ങൾ

Write your അഭിപ്രായം

Read Full News

trendingകാറുകൾ

  • ഏറ്റവും പുതിയത്
  • വരാനിരിക്കുന്നവ
  • ജനപ്രിയമായത്
* എക്സ്ഷോറൂം വില ന്യൂ ഡെൽഹി ൽ