Login or Register വേണ്ടി
Login

ഓഡി ക്യു 8, 1.33 കോടി രൂപയ്ക്ക് ഇന്ത്യയിൽ അവതരിപ്പിച്ചു

<തിയതി> <ഉടമയുടെപേര് > പ്രകാരം പ്രസിദ്ധീകരിച്ചു
37 Views

ഓഡി ക്യൂ 7 നെ മറികടന്ന് ഇനി മുതൽ കമ്പനിയുടെ മുൻനിര എസ്‌.യു.വി ആകും.

  • 55 ടി.എഫ്. എസ്.ഐ പെട്രോൾ മോഡലിൽ മാത്രമേ ക്യൂ 8 ലഭ്യമാകുകയുള്ളൂ.

  • ബി.എസ് 6 അനുസൃത 3.0 ലിറ്റർ എൻജിനും 8-സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ഗിയർബോക്സും ക്യൂ 8ന് ശക്തി പകരും.

  • ഫോർ സോൺ ക്ലൈമറ്റ് കൺട്രോൾ, കണക്ടഡ് കാർ ടെക്നോളജി എന്നിവ സവിശേഷതകളാണ്.

  • ബി.എം.ഡബ്ലൂ എക്സ് 6ന് വൻ എതിരാളിയായിരിക്കും ക്യൂ 8.

ഓഡി ഇന്ത്യ അതിന്റെ ഏറ്റവും പുതിയ എസ്‌.യു.വിയായ ക്യൂ 8, 1.33 കോടി രൂപ എക്സ് ഷോറൂം വിലയിൽ പുറത്തിറക്കി. ഇനി മുതൽ ഓഡിയുടെ ഇന്ത്യയിലെ മുൻനിര എസ്.യു.വിയാകാൻ പോകുന്ന ക്യൂ 8, 55 ടി.എഫ്. എസ്.ഐ ക്വാട്ടറോ പെട്രോൾ വേരിയന്റിൽ ലഭ്യമാകും.

സ്പെസിഫിക്കേഷൻസ് പ്രകാരം ഓഡിയുടെ ഏറ്റവും വലിയ കാർ അല്ല ക്യൂ 8. ക്യൂ 7നുമായി താരതമ്യം ചെയ്യുമ്പോൾ ഇതിന്റെ വലിപ്പം ഇപ്രകാരമാണ്:

അളവുകൾ

ഓഡി ക്യൂ 8

ഓഡി ക്യൂ 7

നീളം

4986എം.എം

5052എം.എം

വീതി

1995എം.എം

1968എം.എം

ഉയരം

1705എം.എം

1740എം.എം

വീൽബേസ്

2995എം.എം

2994എം.എം

ബി.എസ് 6 അനുസൃത 3.0 ലിറ്റർ ടി. എഫ്.എസ്.ഐ എൻജിനും 48V മൈൽഡ് ഹൈബ്രിഡ് സിസ്റ്റവും നൽകുന്ന 340PS ശക്തിയും 500Nm ടോർക്കും ക്യൂ 8ന്റെ പ്രത്യേകതയാണ്. 8-സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ഗിയർബോക്സും എ.ഡബ്ല്യൂ.ഡി ഡ്രൈവ് ട്രെയിനും നൽകിയിട്ടുണ്ട്.

ഡിസൈൻ മേഖലയിൽ നോക്കിയാൽ, ഓഡി കാറുകളിലെ തന്നെ ഏറ്റവും വലിയ ഗ്രിൽ ആണ് ഇതിന് നൽകിയിരിക്കുന്നത്. ഓഡിയുടെ മാട്രിക്സ് എൽ.ഇ.ഡി യൂണിറ്റുകളും, എൽ.ഇ.ഡി ഹെഡ് ലാമ്പുകളും ഡിസൈനിന്റെ ഭാഗമാണ്. 21 ഇഞ്ച് അലോയ് വീലുകളും ഘടിപ്പിച്ചിട്ടുണ്ട്. പിന്നിലേക്ക് പോകുമ്പോൾ കണക്ടഡ് എൽ.ഇ.ഡി ടെയിൽ ലാമ്പുകളും ഡ്യൂവൽ എക്സ് ഹോസ്റ്റ് ടിപ്പുകളും പിടിപ്പിച്ചിരിക്കുന്നു.

കാറിനകത്ത് മികച്ച ലൈറ്റിംഗ് സൗകര്യങ്ങളും കണക്റ്റഡ് കാർ ടെക്നോളജി, ഫോർ സോൺ ക്ലൈമറ്റ് കണ്ട്രോൾ, പനോരമിക് സൺ റൂഫ്, ക്രൂയിസ് കൺട്രോൾ, പവേർഡ് ഫ്രണ്ട് സീറ്റുകൾ, ബാങ് ആൻഡ് ഒലുഫ്‌സെൻ സൗണ്ട് സിസ്റ്റം എന്നിവയും കാണാം. സുരക്ഷാക്രമീകരണങ്ങൾ നോക്കുകയാണെങ്കിൽ 8 എയർ ബാഗുകളും എ.ബി.എസ് വിത്ത് ഇ.ബി. ഡി, 360 ഡിഗ്രി ക്യാമറ, ടയർ പ്രഷർ മോണിറ്റർ, ലൈൻ ഡിപ്പാർച്ചർ വാണിംഗ്, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, പിന്നിലും മുന്നിലും പാർക്കിംഗ് സെൻസറുകൾ എന്നിവയും ഉണ്ട്.

2 ടച്ച്സ്ക്രീൻ സിസ്റ്റം നൽകിയിട്ടുണ്ട്. ഒന്ന് ഇൻഫോടെയ്ൻമെന്റ് ഡിസ്പ്ലേക്കും മറ്റേത് ക്ലൈമറ്റ് കണ്ട്രോൾ സെറ്റിംഗ്സിനും ആണ് നൽകിയിരിക്കുന്നത്. കൂടാതെ ഓഡി എ 6ലെ പോലെ തന്നെ വെർച്വൽ കോക്ക്പിറ്റ് ഓൾ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോളും നൽകിയിട്ടുണ്ട്.

1.3 കോടി എക്സ് ഷോറൂം വിലയിലാണ് ക്യൂ 8 വിൽപനക്ക് എത്തുന്നത്. ഉടൻ പുറത്തിറങ്ങുന്ന ബി.എം.ഡബ്ല്യു, എക്സ് 6ന് പ്രധാന വെല്ലുവിളിയായിരിക്കും ഈ ക്യൂ 8.

കൂടുതൽ വായിക്കൂ: ഓഡി ക്യൂ 8 ഓട്ടോമാറ്റിക്

Share via

കൂടുതൽ പര്യവേക്ഷണം ചെയ്യുക on ഓഡി യു8 2020-2024

ഓഡി യു8

4.74 അവലോകനങ്ങൾഈ കാർ റേറ്റ് ചെയ്യാം
ട്രാൻസ്മിഷൻഓട്ടോമാറ്റിക്

Enable notifications to stay updated with exclusive offers, car news, and more from CarDekho!

ട്രെൻഡിംഗ് എസ് യു വി കാറുകൾ

  • ഏറ്റവും പുതിയത്
  • വരാനിരിക്കുന്നവ
  • ജനപ്രിയമായത്
പുതിയ വേരിയന്റ്
പുതിയ വേരിയന്റ്
Rs.67.65 - 73.24 ലക്ഷം*
ഫേസ്‌ലിഫ്റ്റ്
പുതിയ വേരിയന്റ്
Rs.8.25 - 13.99 ലക്ഷം*
* എക്സ്ഷോറൂം വില ന്യൂ ഡെൽഹി ൽ