ഓഡിയുടെ എ8 എൽ സെക്യൂരിറ്റി 9.15 കോടി രൂപയ്ക്ക്
<തിയതി> <ഉടമയുടെപേര്> <മോഡലിന്റെപേര്> ന് പ്രസിദ്ധീകരിച്ചത്
- 13 Views
- ഒരു അഭിപ്രായം എഴുതുക
ഓഡിയുടെ എ8 എൽ സെക്യൂരിറ്റി ആർമേർഡ് വാഹനം 2016 ഓട്ടോ എക്സ്പോയിൽ ലോഞ്ച് ചെയ്തു. 2015 ഫ്രാങ്ക്ഫർട്ട് മോട്ടോർ ഷോയിൽ ആദ്യമായി അവതരിപ്പിച്ച ഈ കാർ എക്സ്പോയിലെ ഓഡിയുടെ പവില്ല്യണിൽ ഇപ്പോൾ കാണുവാൻ കഴിയും. ഓഡി ആർ8 സ്പോർട്ട്സ് കാർ, ഓഡി പ്രൊലോഗ് കൂപെ കൺസെപ്റ്റ് എന്നിവയോടൊപ്പമാണ് എ8 എൽ സെക്യൂരിറ്റിയും പ്രദർശിപ്പിക്കുന്നത്. എല്ലാ ആർമേർഡ് ആർക്കിടെക്ചറും ഉള്ള പ്രത്യേകം ഡിസൈൻ ചെയ്ത കാർ, ജർമനിയിൽ നിർമ്മിച്ച് ഇൻഡ്യയിൽ എത്തിക്കുന്നതാണ്. പ്രത്യേകം ഓർഡർ നൽകി ഉപഭോക്താക്കൾക്ക് വാഹനം സ്വന്തമാക്കാവുന്നതാണ്.
എ8 ലിമൂസീൻ സെഡാന്റെ ഒരു ആർമേർഡ് എഡിഷനാണ് പുതിയ ഓഡി എ8 എൽ സെക്യൂരിറ്റി. ഉയർന്ന ഓർഡ്നൻസ് റെസിസ്റ്റൻസോടെ ഡിസൈൻ ചെയ്ത വാഹനത്തിന്, ഇആർവി 2010 ഗെയ്ഡ്ലൈൻ പ്രകാരമുള്ള വിആർ9 ലെവെൽ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുവാൻ കഴിയും. വിആർ7 ലെവലിന്റെ അവസാന ജനറേഷനേക്കാൾ ഏറെ പുരോഗമിച്ചതാണ് ഈ വാഹനത്തിന്റെ സുരക്ഷാ ഫീച്ചറുകൾ. ഇത്, എം60 കാറ്റഗറി വെപ്പണുകളിൽ നിന്നും, ലൈറ്റ് മെഷീൻ ഗൺ ഫയറിങ്ങിൽ നിന്നും യാത്രക്കാരെ സംരക്ഷിക്കുന്നതിന് പുറമെ, സ്ഫോടനങ്ങളിൽ ചെറുത്ത് നിൽക്കുവാനും വാഹനത്തെ സഹായിക്കും. ബോഡി സ്ട്രക്ചറിനുള്ള ഈ കരുത്തും, ആർമേർഡ് സെക്യൂരിറ്റിയും വാഹനത്തിന്റെ ഭാരം വർദ്ധിപ്പിക്കുന്നില്ലാ എന്നതാണ് അതിശയിപ്പിക്കുന്ന ഘടകം. വാഹന വിപണിയിൽ, ഇതേ റേറ്റിങ്ങുള്ളതും, സമാനമായ ഫീച്ചറുകളുള്ളതുമായ കാറുകളെ അപേക്ഷിച്ച് എ8 എൽ സെക്യൂരിറ്റി ഒരു ലൈറ്റ് വെയ്റ്റ് കാറാണ്. നിർമ്മാണത്തിൽ ഉൾപ്പെടുത്തിയിട്ടുള്ള അലുമിനിയമാണ് ഈ ഭാരക്കുറവിന് കാരണം.
കൂടാതെ, ആർമേർഡ് ലക്ഷ്യുറി സെഡാൻ സെഗ്മെന്റിൽ ആൾ-വീൽ-ഡ്രൈവുള്ള ഒരേയൊരു കാറാണ് എ8 എൽ സെക്യൂരിറ്റി. ഉയർന്ന സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുവാൻ പ്രത്യേകം ഡിസൈൻ ചെയ്തതാണ് ഇതിന്റെ ചേസിസ്.
ജർമനിയിലെ നെക്കർസുൽമിലുള്ള കമ്പനിയുടെ ടോപ് സീക്രട്ട് പ്ലാന്റിന്റെ സഹായത്തോടെയാണ് എ8 എൽ സെക്യൂരിറ്റി നിർമ്മിച്ചിരിക്കുന്നത്. ഈ സെഗ്മെന്റിലെ ബിഎംഡബ്ള്യൂ 7 സീരീസ്, മെർസിഡസ് ബെൻസ് എസ്-ഗാർഡ് തുടങ്ങിയവയുമായി ആകും അന്താരാഷ്ട്ര വിപണിയിൽ വാഹനം മത്സരിക്കുന്നത്. ഉയർന്ന സുരക്ഷാ ഫീച്ചറുകൾ ഈ വാഹനങ്ങളെ ഒരു സെഗ്മെന്റിൽ ഉൾപ്പെടുത്തും.
0 out of 0 found this helpful