ആസ്റ്റൺ മാർട്ടിൻ ഡി ബി നെ ഔദ്യോഗീയ വീഡിയോയിലൂടെ ടീസ് ചെയ്‌തു ( ഉള്ളിൽ സ്പെക്‌റ്റർ സ്പോയിലറുകൾ)
<തിയതി> <ഉടമയുടെപേര് > പ്രകാരം പ്രസിദ്ധീകരിച്ചു
- 17 Views
- ഒരു അഭിപ്രായം എഴുതുക
ബ്രിട്ടിഷ് കാർ നിർമ്മാതാക്കൾ തങ്ങളുടെ മുൻനിര വാഹനമായ ഡി ബി ജി ടിയുടെ വരവ് ഔദ്യോഗീയമായി ടീസ് ചെയ്‌തു, കാറിന്റെ എഞ്ചിനിലേക്ക് ഒരെത്തിനോട്ടമടക്കമുള്ള വീഡിയോയാണ് പുറത്തുവിട്ടത്. സ്റ്റാർട്ട് സ്റ്റോപ് ബട്ടൺ ഡ്രവർ അമർത്തുന്നതിലൂടെയാണ് വീഡിയൊ തുടങ്ങുന്നത്, ചുവന്ന പ്രകാശത്തിൽ മുങ്ങിയ ഈ ഭാഗം ഒരു ക്ഷണം പോലെയാണ് തോന്നുക. എഞ്ചിൻ പുറത്തുവിടുന്ന തീയുടെ ശക്‌തികണക്കിലെടുക്കുമ്പോൾ ഈ ചുവന്ന പ്രകാശം സന്ദർഭത്തിന് യോജിക്കുന്നുണ്ട്. ഡി ബി എന്ന് പേര് നൽകിയേക്കാവുന്ന ഈ ആസ്റ്റൺ മാർട്ടിനിൽ ട്വിൻ ടർബൊ ചാർജഡ് വി എഞ്ചിനാണ് ഒരുക്കിയിരിക്കുന്നത്.
ആസ്റ്റൺ മാർട്ടിന് ഇത് വളരെ വലിയ ചവിട്ടുപടിയാണ്, കാരണാം നാച്ചുറലി ആസ്‌പറേറ്റഡ് എഞ്ചിനുകൾ ഉപയോഗിക്കുകയെന്ന പാരമ്പര്യം ഇത്തവണ അവർ തെറ്റിക്കുകയാണ്. എന്നാൽ ഈ ഭീമൻ ലിറ്റർ വി എഞ്ചിന്റെ വീഡിയോയിലൂടെ പുറത്തുവിടുന്ന ശബ്ദം തന്നെ നിങ്ങളെ കോരിത്തരിപ്പിക്കാൻ കരുത്തുള്ളവയാണ്. ആസ്റ്റൺ മാർട്ടിൻ ഇതുവരെ നിർമ്മിച്ചിട്ടുള്ളതിൽ വച്ച് ഏറ്റവും ശക്‌തിയേറിയ എഞ്ചിനാണിത്. എൻ എം ടോർക്ക് പ്രതീക്ഷിക്കുന്ന എഞ്ചിൻ ബി എച്ച് പി യിലധികം പവർ പുറന്തള്ളുന്നതായിരിക്കും. ഈ ബോണ്ട് കാറിനെ പൂജ്യത്തിൽ നിന്ന് മണിക്കൂറിൽ 100 കി മി വേഗതയിൽ 3 സെക്കന്റുകളിൽ എത്തിക്കുവാൻ ഈ എഞ്ചിൻ സഹായിക്കും. ബാറ്റിസ്റ്റ ഓടിച്ചിരുന്ന ജാഗ്വർ സി - എക്‌സ് 75 മായുള്ള ചേസിൽ പുഴയുടെ അടിയിലേക്ക് താഴ്‌ന്നുപോയ വിലമതിക്കാനാവാത്ത ‘സ്പോയിലർ അലർട്ട്’ ന് പകരമാവില്ല ഡി ബി 11 എത്തുക, സ്പെക്‌റ്റർ സിനിമയ്ക്കുവേണ്ടി വികസിപ്പിച്ചെടുത്ത വിന്റേജ് എസ്സിനെ അടിസ്ഥാനമാക്കി നിർമ്മിച്ച പ്രോട്ടോടൈപ് ആയിരുന്നു അത്, മറിച്ച് 12 വർഷം പഴക്കമുള്ള ഡി ബി 9 ന് പകരമാവും ഡി ബി 11 എത്തുക. ഈ 30 സെക്കൻഡ് വീഡിയൊ കാണുമ്പോൾ നിങ്ങൾ ബൊണ്ട് ആയൊ എന്ന് സംശയം തോന്നിയേക്കാം.
0 out of 0 found this helpful