• English
  • Login / Register

നിങ്ങൾ ഓട്ടോ എക്‌സ്‌പോ 2023-ലേക്ക് വരാൻ ആഗ്രഹിക്കുന്നുവെങ്കിൽ അറിയേണ്ട 7 കാര്യങ്ങൾ

<തിയതി> <ഉടമയുടെപേര്> പ്രകാരം പരിഷ്‌ക്കരിച്ചു

  • 13 Views
  • ഒരു അഭിപ്രായം എഴുതുക

ഇവന്റ് സന്ദർശിക്കാ ആസൂത്രണം ചെയ്യുമ്പോൾ ഈ പോയിന്റുകൾ മനസ്സിൽ വെച്ചുകൊണ്ട് നിങ്ങളുടെ ഓട്ടോ എക്‌സ്‌പോ അനുഭവം മെച്ചപ്പെടുത്തുക

Auto Expoഇന്ത്യയിലെ ഏറ്റവും വലിയ മോട്ടോറിങ് ഷോയായ ഓട്ടോ എക്‌സ്‌പോ 2023-ൽ വീണ്ടും വരുന്നു. നിങ്ങൾ പങ്കെടുക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ, അതിനെക്കുറിച്ച് അറിയേണ്ടതെല്ലാം ഇവിടെയുണ്ട്:-

ഓട്ടോ എക്‌സ്‌പോ 2023-ന്റെ തീയതികൾ ഏതൊക്കെയാണ്?

ജനുവരി 11 മുതൽ 2023 ഓട്ടോ എക്‌സ്‌പോയിൽ നിന്നുള്ള ഏറ്റവും പുതിയ അനാച്ഛാദനങ്ങളെക്കുറിച്ചുള്ള എല്ലാ വാർത്തകളും ഞങ്ങൾ നിങ്ങൾക്ക് എത്തിക്കും. എങ്കിലും, ജനുവരി 13 മുതൽ ജനുവരി 18 വരെ പൊതുജനങ്ങൾക്കായി എക്സ്പോ അതിന്റെ കവാടങ്ങൾ തുറക്കുന്നു.

ഓട്ടോ എക്‌സ്‌പോ 2023-ന്റെ സമയക്രമങ്ങൾ എന്തൊക്കെയാണ്?

എക്‌സ്‌പോയുടെ വാതിലുകൾ എല്ലാ ദിവസവും 11AM മണിക്ക് തുറക്കും, എന്നാൽ ക്ലോസിംഗ് സമയം ദിവസത്തിനനുസരിച്ച് വ്യത്യാസപ്പെടും. പൂർണ്ണ ഷെഡ്യൂൾ ഇതാ:

Day and date Business Hours General Public Hours

January 13 - Friday

11AM to 7PM  
January 14 - Saturday   11AM to 8PM
January 15 - Sunday   11AM to 8PM
January 16 - Monday   11AM to 7PM
January 17 - Tuesday   11AM to 7PM
January 18 - Wednesday   11AM to 6PM

ശ്രദ്ധിക്കുക: എല്ലാ ദിവസങ്ങളിലും, ക്ലോസ് ചെയ്യുന്നതിന് 1 മണിക്കൂർ മുമ്പ് പ്രവേശന കവാടങ്ങൾ അടയ്ക്കും. ക്ലോസ് ചെയ്യുന്ന സമയത്തിന് 30 മിനിറ്റ് മുമ്പ് ഹാളുകളിലേക്കുള്ള പ്രവേശനം നിയന്ത്രിക്കും.

ഓട്ടോ എക്‌സ്‌പോ 2023 എവിടെയാണ്?

കഴിഞ്ഞ കുറച്ചുതവണത്തെ മോട്ടോർ ഷോകളെപ്പോലെത്തന്നെ, ഓട്ടോ എക്‌സ്‌പോ 2023-ന്റെ വേദി ഗ്രേറ്റർ നോയിഡയിലെ ഇന്ത്യ എക്‌സ്‌പോ മാർട്ട് ആണ്.

Auto Expo 2023 location

എക്‌സ്‌പോയിൽ നിന്ന് 53 കിലോമീറ്റർ ദൂരെയുള്ള ന്യൂഡൽഹി ഇന്റർനാഷണൽ എയർപോർട്ടാണ് അകലെ നിന്നുള്ള സന്ദർശകർക്ക് ഏറ്റവും അടുത്തുള്ള വിമാനത്താവളം, ന്യൂഡൽഹി റെയിൽവേ സ്റ്റേഷന്റെ ഗേറ്റ് 2-ൽ നിന്നുള്ള ദൂരം 40 കിലോമീറ്ററാണ്.

എക്സ്പോ മാർട്ടിന് ഏറ്റവും അടുത്തുള്ള ബസ് സ്റ്റോപ്പ് 1.3 കിലോമീറ്റർ അകലെയാണ്, ഇത് ഗൽഗോട്ടിയ കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആൻഡ് ടെക്നോളജിയിലാണ്. മെട്രോയുടെ അക്വാ ലൈൻ വഴിയും ഇവിടെയെത്താം, നോളജ് പാർക്ക് II, ജെയ്പീ ഗ്രീൻസ് പാരി ചൗക്ക് എന്നിവയാണ് ഏറ്റവും അടുത്തുള്ള സ്റ്റേഷനുകൾ.

2023 ഓട്ടോ എക്‌സ്‌പോയിൽ ഏതൊക്കെ ബ്രാൻഡുകൾ ഉണ്ടായിരിക്കും?

Tata Avinya

ഓട്ടോ എക്‌സ്‌പോയുടെ ഈ പതിപ്പ് മോട്ടോറിന്റെ മുൻ തവണകളെപ്പോലെ ബ്രാൻഡ് ഡിസ്‌പ്ലേകളാൽ സമ്പന്നമായേക്കില്ല, എങ്കിലും മാരുതി സുസുക്കി, ടാറ്റ, ഹ്യുണ്ടായ്, കിയ, ടൊയോട്ട, MG എന്നിവയിൽ നിന്നുള്ള പ്രദർശനങ്ങൾ നിങ്ങൾക്ക് ആസ്വദിക്കാം.

 

 

ഓട്ടോ എക്‌സ്‌പോ 2023-ൽ പങ്കെടുക്കുന്നത് സൗജന്യമാണോ?

ഓട്ടോ എക്‌സ്‌പോ ടിക്കറ്റ് ഉള്ള ഒരു ഇവന്റാണ്, ചില അപവാദങ്ങൾ ഉണ്ടെങ്കിലും, പ്രവേശനം നേടുന്നതിന് പൊതുവെ എല്ലാ സന്ദർശകരും ഒരു ടിക്കറ്റ് വാങ്ങേണ്ടതുണ്ട്. വാരാന്ത്യ ടിക്കറ്റുകൾക്ക് 475 രൂപയും ജനുവരി 16 മുതലുള്ള പ്രവൃത്തിദിന ടിക്കറ്റുകൾക്ക് 350 രൂപയും ആണ് വില, ഒരു ജനപ്രിയ ഇവന്റ് വെബ്‌സൈറ്റ് വഴിയാണ് സംഘാടകർ ടിക്കറ്റുകൾ ഓൺലൈനായി വിൽക്കുന്നത്. ജനുവരി 13 വെള്ളിയാഴ്ചയാണ് ടിക്കറ്റുകൾ ഏറ്റവും ചെലവേറിയതാകുന്നത്, 750 രൂപയാണ് അന്ന് വില. ഓരോ ടിക്കറ്റും നിങ്ങൾക്ക് എക്‌സ്‌പോയിലേക്ക് ഒരു തവണ മാത്രമേ പ്രവേശനം നൽകൂ, അതിനാൽ നിങ്ങൾ ഒന്നിലധികം ദിവസങ്ങളിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ ഒന്നിലധികം ടിക്കറ്റ് വാങ്ങേണ്ടിവരും.

 

എക്‌സ്‌പോയിൽ കൊണ്ടുപോകാൻ അനുവാദമില്ലാത്ത സാധനങ്ങൾ

നിങ്ങൾ ആദ്യമായാണ് ഓട്ടോ എക്‌സ്‌പോയിൽ പങ്കെടുക്കുന്നതെങ്കിൽ, നിങ്ങൾക്ക് വേദിയിലേക്ക് കൊണ്ടുവരാൻ സാധിക്കാത്ത ഇനങ്ങളുടെ ഒരു നീണ്ട ലിസ്റ്റ് തന്നെ ഉണ്ടെന്ന് സംഘാടകർ ഔദ്യോഗികമായി പ്രസ്താവിക്കുന്നത് ശ്രദ്ധിക്കേണ്ടതാണ്. ഇവന്റിന്റെ പരിസരത്ത് വിൽക്കപ്പെടുന്നതിനാൽ ഏത് തരത്തിലുള്ള ഭക്ഷണപാനീയങ്ങളും ഇതിൽ ഉൾപ്പെടുന്നു. കൂടാതെ, ഓട്ടോമോട്ടീവ് പ്രദർശനം വളർത്തുമൃഗങ്ങൾക്ക് അനുയോജ്യമല്ലാത്തതിനാൽ അവയെയും ഇവന്റിൽ അനുവദിക്കില്ല.

നിങ്ങൾക്ക് വേദിയിലേക്ക് ബാഗുകൾ കൊണ്ടുപോകാൻ കഴിയുമെങ്കിലും, നിങ്ങളുടെ സാധനങ്ങൾ സൂക്ഷിച്ചുവെക്കാൻ ഒരു സേവനവും ഇല്ലെന്ന കാര്യം ശ്രദ്ധിക്കുക. എല്ലായ്‌പ്പോഴും കൂടെ കൊണ്ടുനടക്കാൻ കഴിയുന്നത് മാത്രം കൊണ്ടുവരിക.

 

 

ഇവിടെ തണുപ്പായിരിക്കും

ഡൽഹി NCR-ലെ ശൈത്യകാലം പരിചയമില്ലാത്ത അകലെനിന്നുള്ള സന്ദർശകർ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം, കാലാവസ്ഥയ്ക്ക് അനുയോജ്യമായ വസ്ത്രങ്ങൾ കൊണ്ടുവരണം എന്നതാണ്. നിങ്ങൾ സന്ദർശിക്കാൻ ഉദ്ദേശിക്കുന്ന ദിവസത്തിലെയും സമയത്തിലെയും പ്രവചനം കാണുന്നതിന്, കാലാവസ്ഥ അടിസ്ഥാനമാക്കിയുള്ള വിവരങ്ങൾ ലഭിക്കാൻ നിങ്ങൾക്ക് താൽപര്യമുള്ള സോഴ്സ് പരിശോധിക്കുക. കൂടാതെ, എക്‌സ്‌പോ മാർട്ടിലേക്കോ തിരിച്ചോ യാത്ര ചെയ്യുമ്പോൾ, ദിവസത്തിലെ സമയം അനുസരിച്ച് നിങ്ങൾക്ക് മൂടൽമഞ്ഞുള്ള ഡ്രൈവിംഗ് സാഹചര്യങ്ങൾ അനുഭവപ്പെടാം.

സാധ്യമായ ഏറ്റവും മികച്ച ഓട്ടോ എക്‌സ്‌പോ അനുഭവം ആസൂത്രണം ചെയ്യാൻ ഈ ടിപ്പുകൾ നിങ്ങളെ സഹായിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു, കൂടുതൽ സംശയങ്ങൾ ഉണ്ടെങ്കിൽ നിങ്ങൾക്ക് എപ്പോഴും ഞങ്ങളുടെ പതിവുചോദ്യങ്ങൾ പരിശോധിക്കാവുന്നതാണ്.

പ്രസിദ്ധീകരിച്ചത്
was this article helpful ?

0 out of 0 found this helpful

Write your അഭിപ്രായം

Read Full News

കാർ വാർത്തകൾ

  • ട്രെൻഡിംഗ് വാർത്ത
  • സമീപകാലത്തെ വാർത്ത

ട്രെൻഡിംഗ് കാറുകൾ

  • ഏറ്റവും പുതിയത്
  • വരാനിരിക്കുന്നവ
  • ജനപ്രിയമായത്
×
We need your നഗരം to customize your experience