• English
  • Login / Register

2024ലെ BMW 3 സീരീസ് അപ്‌ഡേറ്റിനെക്കുറിച്ച് നിങ്ങൾ അറിഞ്ഞിരിക്കേണ്ട 3 കാര്യങ്ങൾ!

published on മെയ് 31, 2024 02:43 pm by ansh for ബിഎംഡബ്യു 3 സീരീസ്

  • 101 Views
  • ഒരു അഭിപ്രായം എഴുതുക

എക്സ്റ്റീരിയർ ഡിസൈനിൻ്റെ കാര്യത്തിൽ വലിയ മാറ്റമൊന്നും വന്നിട്ടില്ലെങ്കിലും ക്യാബിനിലും ഹൈബ്രിഡ് പവർട്രെയിനുകളിലും ചില ചെറിയ മറ്റങ്ങളുമായാണ് ഇവ വരുന്നത്

2024 BMW 3 Series: 3 Things To Know

ഇതിനകം തന്നെ BMW 3 സീരീസിന് അന്താരാഷ്ട്ര വിപണിയിൽ ഒരു മോഡൽ ഇയർ അപ്‌ഡേറ്റ് ലഭിച്ചിട്ടുണ്ട്, ഈ മാറ്റങ്ങൾ ഇന്ത്യൻ പതിപ്പിലും വരുമെന്ന് പ്രതീക്ഷിക്കുന്നു. ഇന്ത്യയിൽ ഓഫർ ചെയ്യാൻ സാധ്യതയില്ലാത്ത ഹൈബ്രിഡ് പവർട്രെയിനുകളിൽ പ്രധാന ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാൽ, പരിഷ്ക്കരിച്ച 3 സീരീസിനുള്ള ഡിസൈൻ മാറ്റങ്ങൾ വളരെ നിസ്സാരമാണ്. അപ്‌ഡേറ്റ് ചെയ്‌ത 3 സീരീസിനെക്കുറിച്ച് നിങ്ങൾ അറിഞ്ഞിരിക്കേണ്ട 3 കാര്യങ്ങൾ ഇതാ.

ഡിസൈനിൽ മാറ്റങ്ങൾ

2024 BMW 3 Series Front

നിങ്ങൾ ഫേഷ്യ എത്ര തന്നെ ശ്രദ്ധാപൂർവ്വം വീക്ഷിച്ചലും, ഏറ്റവും പുതിയ 3 സീരീസിനും അതിന്റെ മുൻപത്തെ മോഡലിനും ഇടയിൽ ഡിസൈൻ മാറ്റങ്ങളൊന്നും കാണാനാവുന്നില്ല. ബമ്പർ, എയർ വെൻ്റുകൾ, ബോണറ്റ്, ലൈറ്റ് സെറ്റപ്പ് എന്നിവയുൾപ്പെടെ ഫ്രണ്ട് പ്രൊഫൈൽ ഇവ രണ്ടിലും ഒരുപോലെയാണ്. എന്നാൽ ഈ അപ്‌ഡേറ്റിലൂടെ നിങ്ങൾക്ക് രണ്ട് പുതിയ കളർ ഓപ്ഷനുകൾ ലഭിക്കും: ആർട്ടിക് റേസ് ബ്ലൂ മെറ്റാലിക്, ഫയർ റെഡ് മെറ്റാലിക് എന്നിവ

2024 BMW 3 Series Side

അതിൻ്റെ പ്രൊഫൈലിൽ, 3 സീരീസിലെ   അലോയ് വീലുകളിൽ നിലവിൽ ഒരു പുതിയ ഡിസൈൻ ലഭിക്കുന്നു, അവ 19 ഇഞ്ച് വലുപ്പമുള്ളതും പൂർണ്ണമായും കറുപ്പ് നിറത്തിലോ ഡ്യുവൽ-ടോൺ ഷേഡിലോ ഉണ്ടായിരിക്കാം. പിൻഭാഗത്തും ഡിസൈനിൽ മാറ്റങ്ങളൊന്നും കാണുന്നില്ല.

ക്യാബിൻ

2024 BMW 3 Series Cabin

അകത്ത്, ക്യാബിന് ചെറിയ ഡിസൈൻ ട്വീക്കുകൾ നൽകിയിട്ടുണ്ട്, ഇതാണ് അപ്ഡേറ്റ് ചെയ്ത 3 സീരീസ് തിരിച്ചറിയാനുള്ള ഒരേയൊരു സൂചനയും. മൊത്തത്തിലുള്ള ലേഔട്ട് സമാനമായി തന്നെ തുടരുമ്പോൾ, കാർ നിർമ്മാതാവ് AC വെൻ്റുകൾ പുനർരൂപകൽപ്പന ചെയ്യുകയും ഡാഷ്‌ബോർഡിലും സെൻ്റർ കൺസോളിലും കാർബൺ ഫൈബർ ഘടകങ്ങൾ ചേർക്കുകയും സ്റ്റിയറിംഗ് വീൽ ഒരു പുതിയ ഫ്ലാറ്റ്-ബോട്ടം യൂണിറ്റിലേക്ക് മാറ്റുകയും ചെയ്തിരിക്കുന്നു.

ഇതും വായിക്കൂ: BMW 220i M സ്‌പോർട് ഷാഡോ എഡിഷൻ 46.90 ലക്ഷം രൂപയ്ക്ക് ഇന്ത്യയിൽ അവതരിപ്പിച്ചു.

ഇതിലുൾപ്പെടുത്തിയിട്ടുള്ള സവിശേഷതകളുടെ ലിസ്റ്റ് ഏറെക്കുറെ സമാനമാണ്, എന്നാൽ BMW അതിൻ്റെ 14.9 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റത്തിനായുള്ള ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ അപ്‌ഡേറ്റുകൾ കൊണ്ടുവന്നിരിക്കുന്നു. 12.3 ഇഞ്ച് ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേ, ത്രീ-സോൺ ക്ലൈമറ്റ് കൺട്രോൾ, ഹീറ്റഡ് ആൻഡ് വെൻറിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, ഹീറ്റഡ് സ്റ്റിയറിംഗ് വീൽ, പാർക്കിംഗ് അസിസ്റ്റ് എന്നിവ ഉൾപ്പെടുന്നു.

മികവുറ്റ പവർട്രെയിൻ

2024 BMW 3 Series Gear Selector

പെട്രോൾ, ഡീസൽ എഞ്ചിനുകൾ ഉൾപ്പെടെ നിരവധി പവർട്രെയിൻ ഓപ്ഷനുകൾ BMW 3 സീരീസിനൊപ്പം ലഭ്യമാണെങ്കിലും, പ്ലഗ്-ഇൻ ഹൈബ്രിഡ് പതിപ്പിലാണ് കൂടുതൽ പുരോഗതി കാണാൻ കഴിയുന്നു. പ്ലഗ്-ഇൻ ഹൈബ്രിഡ് വേരിയൻ്റുകളിൽ 19.5 kWh ബാറ്ററി പാക്കോടുകൂടിയ 2-ലിറ്റർ പെട്രോൾ എഞ്ചിനാണ് വരുന്നത്, വലിയ ബാറ്ററി പാക്കിൻ്റെ പിന്തുണയുള്ള ഈ സജ്ജീകരണത്തിന് ഇപ്പോൾ 101 കിലോമീറ്റർ വരെ പ്യുവർ EV റേഞ്ച് ലഭിക്കുന്നു.

ഇതും വായിക്കൂ: ഔഡി Q6 ഇ-ട്രോൺ റിയർ-വീൽ ഡ്രൈവ് വേരിയൻ്റ് , ഇപ്പോൾ കൂടുതൽ റേഞ്ചിൽ  

2024 BMW 3 Series

ഈ പവർട്രെയിൻ ഇന്ത്യയിൽ ഓഫർ ചെയ്യാനിടയില്ല, കൂടാതെ 190 PS 2-ലിറ്റർ ഡീസൽ യൂണിറ്റ്, 258 PS 2-ലിറ്റർ ടർബോ-പെട്രോൾ യൂണിറ്റ് ,48V മൈൽഡ്-ഹൈബ്രിഡ് സജ്ജീകരണത്തോടുകൂടിയ 374 PS 3-ലിറ്റർ ഇൻ-ലൈൻ സിക്സ് പെട്രോൾ എഞ്ചിൻ എന്നിങ്ങനെ മുന്പുള്ള മോഡലിന് സമാനമായ എഞ്ചിൻ ഓപ്ഷനുകളാണ് ഇതില് വരുന്നത്. ഈ എഞ്ചിനുകളെല്ലാം 8-സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി ജോടിയാക്കിയിരിക്കുന്നു.

അപ്‌ഡേറ്റ് ചെയ്ത BMW 3 സീരീസ് വരും മാസങ്ങളിൽ ഇന്ത്യൻ വിപണിയിൽ പ്രവേശിക്കുമെന്ന് പ്രതീക്ഷിക്കുന്നു, ഇത് നിലവിലെ പതിപ്പിനേക്കാൾ ചെറിയ പ്രീമിയത്തിൽ ലഭ്യമാകുന്നു കൂടാതെ വില 60.60 ലക്ഷം മുതൽ 72.90 ലക്ഷം രൂപ വരെയാണ് (എക്സ്-ഷോറൂം).ഇത് മെഴ്‌സിഡസ്-ബെൻസ് C-ക്ലാസ്, ഓഡി A4 എന്നിവയോട് കിടപിടിക്കുന്ന രീതിയിൽ രൂപകല്പന ചെയ്തിരിക്കുന്നു

കൂടുതൽ വായിക്കൂ: BMW 3 സീരീസ് ഓട്ടോമാറ്റിക്

പ്രസിദ്ധീകരിച്ചത്
was this article helpful ?

0 out of 0 found this helpful

Write your Comment ഓൺ ബിഎംഡബ്യു 3 Series

Read Full News

explore similar കാറുകൾ

താരതമ്യം ചെയ്യുവാനും തിരഞ്ഞെടുക്കുവാനും വേണ്ടി സാമ്യമുള്ള വാഹനങ്ങൾ

* എക്സ്ഷോറൂം വില ന്യൂ ഡെൽഹി ൽ

കാർ വാർത്തകൾ

  • ട്രെൻഡിംഗ് വാർത്ത
  • സമീപകാലത്തെ വാർത്ത

trendingസെഡാൻ കാറുകൾ

  • ഏറ്റവും പുതിയത്
  • വരാനിരിക്കുന്നവ
  • ജനപ്രിയമായത്
×
We need your നഗരം to customize your experience