2020 മാരുതി ഇഗ്നിസ് ഫേസ്‌ലിഫ്റ്റ് പുറത്തിറക്കി; വില 4.89 ലക്ഷം മുതൽ 7.19 ലക്ഷം വരെ
രൂപഭാവങ്ങളിലെ മാറ്റത്തിനൊപ്പം പുതിയ ഇൻഫോടെയ്ന്മെന്റ് സിസ്റ്റവുമായാണ് ഫേസ്‌ലിഫ്റ്റിന്റെ വരവ്.
-
വിലയിൽ 8,000 രൂപയോളം വർധനവ്.
-
പുതിയ ഗ്രിൽ, ബമ്പർ, പുതിയ ഫോഗ് ലാമ്പ് ഹൌസിംഗ് എന്നിവ മുൻവശത്ത്.
-
നിലവിലുള്ള 1.2 ലിറ്റർ പെട്രോൾ എഞ്ചിന്റെ ബിഎസ്6 പതിപ്പ്.
-
പുതിയ 7 ഇഞ്ച് സ്മാർട്ട് പേ സ്റ്റുഡിയോ സിസ്റ്റം.
-
പുതിയ രണ്ട് നിറങ്ങളിൽ ലഭിക്കുന്നു.
|
പഴയത് |
പുതിയത് |
||
|
മാനുവൽ |
എഎംടി |
മാനുവൽ |
എഎംടി |
സിഗ്മ |
Rs 4.81 lakh |
- |
Rs 4.89 lakh (+8K) |
- |
ഡെൽറ്റ |
Rs 5.60 lakh |
Rs 6.18 lakh |
Rs 5.66 lakh (+6K) |
Rs 6.13 lakh (+5K) |
സീറ്റ |
Rs 5.83 lakh |
Rs 6.41 lakh |
Rs 5.89 lakh (+6K) |
Rs 6.36 lakh (+5K) |
ആല്ഫ |
Rs 6.66 lakh |
Rs 7.26 lakh |
Rs 6.72 lakh (+6K) |
Rs 7.19 lakh (-7K) |
*എല്ലാ വിലകളും എക്സ് ഷോറൂം, ഡൽഹി
ഫെയ്‌സ് ലിഫ്റ്റഡ് ഇഗ്നിസിൽ മുമ്പത്തെപ്പോലെ 1.2 ലിറ്റർ പെട്രോൾ എഞ്ചിൻ തന്നെയാണൂണ്ടാവുക. 83 പിഎസ് പവറും 113 എൻഎം ടോർക്കുമാണ് ഉറപ്പു നൽകുന്നത്. 5 സ്പീഡ് എംടി അല്ലെങ്കിൽ 5 സ്പീഡ് എഎംടി സഹിതമാണ് ഇഗ്നിസ് നിരത്തിലിറങ്ങുന്നത്.
മുഖം മിനുക്കിയതിന്റെ ഫലമായി 2020 ഇഗ്നിസിന്റെ മുൻവശത്ത് പുതിയ ഗ്രിൽ, ഫോക്സ് സ്കിഡ് പ്ലേറ്റുള്ള ഫ്രണ്ട് ബമ്പർ, പുതുക്കിയ ഫോഗ് ലാമ്പ് ഹൌസിംഗ് എന്നിവ ലഭിച്ചിരിക്കുന്നു. എന്നിരുന്നാലും, വശങ്ങളിലും പിൻഭാഗത്തും വലിയ മാറ്റമൊന്നും അവകാശപ്പെടാനില്ല. പുതിയ സീറ്റ് ഫാബ്രിക് ഒഴിച്ചു നിർത്തിയാൽക് ഇന്റീരിയറും മാറ്റമില്ലാതെ തുടരുന്നു.
ഡിആർഎൽ, പഡിൽ ലാമ്പുകൾ, അലോയ് വീലുകൾ, എൽഇഡി ഹെഡ്‌ലാമ്പുകൾ എന്നിവയാണ് പ്രധാന സവിശേഷതകൾ. ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ എന്നിവയുള്ള 7 ഇഞ്ച് സ്മാർട്ട്‌പ്ലേ സ്റ്റുഡിയോ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ഓട്ടോ എസി, റിയർ പാർക്കിംഗ് ക്യാമറ, 60:40 സ്പ്ലിറ്റ് റിയർ സീറ്റ് എന്നിവയടക്കമുള്ള സവിശേഷതകൾ ഇന്റീരിയറിൽ ലഭ്യമാക്കിയിരിക്കുന്നു.
ലൂസെന്റ് ഓറഞ്ച്, ടർക്കോയ്‌സ് ബ്ലൂ എന്നിങ്ങനെ ഫെയ്‌സ്‌ലിഫ്റ്റിന് മാരുതി രണ്ട് കളർ ഓപ്ഷനുകളും അവതരിപ്പിക്കുന്നുണ്ട്. സീറ്റ, ആൽഫ വേരിയന്റുകളേക്കാൾ 13,000 രൂപ വിലക്കൂടുതലുള്ള മൂന്ന് ഡ്യുവൽ ടോൺ കളർ ഓപ്ഷനുകളും മാരുതി പുറത്തിറക്കുന്നു. ഇഗ്നിസ് കൂടുതൽ വ്യക്തിഗതമാക്കാണമെന്ന് നിങ്ങൾക്ക് ആഗ്രഹമുണ്ടെങ്കിൽ, രണ്ട് കസ്റ്റമൈസേഷൻ പായ്ക്കുകളും ലഭ്യമാണ്.
ഫെയ്‌സ്‌ലിഫ്റ്റഡ് ഇഗ്നിസിന് മഹീന്ദ്ര കെയുവി 100, വരാനിരിക്കുന്ന ടാറ്റ എച്ച്ബിഎക്സ് എന്നിവയായിരിക്കും എതിരാളികൾ.
കൂടുതൽ വായിക്കാം: ഓട്ടോ എക്സ്പോ 2020 ൽ ടാറ്റ എച്ച്ബിഎക്സ് മൈക്രോ എസ്‌യുവി കൺസെപ്റ്റ് അവതരിപ്പിച്ചു.
കൂടുതൽ വായിക്കാം: മാരുതി ഇഗ്നിസ് എഎംടി