2016 ഇന്ത്യൻ ഓട്ടോ എക്സ്പോയിൽ 2016 ഫോക്സ് വാഗൺ വെന്റോ ഡി ആർ എല്ലുകളോട് കൂടി പ്രദർശിപ്പിച്ചു
modified on ഫെബ്രുവരി 10, 2016 05:29 pm by raunak for ഫോക്സ്വാഗൺ വെൻറോ 2015-2019
- 11 കാഴ്ചകൾ
- ഒരു അഭിപ്രായം എഴുതുക
ഓട്ടോ എക്സ്പോയ്ക്ക് 2 ദിവസം മുൻപ് നവീകരിച്ച പോളോയും വെന്റോയും ഫോക്സ് വാഗൺ ലോഞ്ച് ചെയ്തു. 2016 ഓട്ടോ എക്സ്പോയിൽ പ്രദർശിപ്പിച്ച ഈ കാറിന് റ്റ്വീക്കിഡ് ഹെഡ്ലാംമ്പുകൾ, ഡേ ടൈം റണ്ണിങ്ങ് എൽ ഇ ഡി എന്നീ ഫീച്ചേഴ്സുണ്ട്. എങ്ങനെയായാലും ജർമ്മൻ വാഹനനിർമ്മാതാക്കൾ ലോഞ്ചിന്റെ സമയത്ത് നവീകരിച്ച ഹെഡ്ലാംമ്പുകളെക്കുറിച്ച് ഒന്നു പറയുകയുണ്ടായില്ലാ. വരാൻ പോകുന്ന അമിയോ കോംപാക്ട് സെഡാൻ അതുപോലെ പോളോ എന്നിവയിൽ നിന്ന് 2016 വെന്റോയുടെ നല്ലത് വേർതിരിച്ചെടുക്കാൻ ഫോക്സ് വാഗൺ ഈ ഹെഡ്ലാംമ്പുകൾ നല്കിയേക്കാം. ഇതുപോലെയാണ് കാര്യങ്ങളെങ്കിൽ വെന്റോ , ജെറ്റായുടെയും വരാൻ പോകുന്ന പസ്സാത്തിന്റെയും ( താഴെ കൊടുത്തിരിക്കുന്ന ചിത്രം കാണുക) നിരയിൽ ഉയർന്ന് നില്ക്കും. ഈ ഹെഡ് ലൈറ്റുകൾ ഒന്നെങ്കിൽ ഹൈലൈൻ ട്രിമ്മിനു പ്രത്യേകമായിട്ടുള്ളതോ അല്ലെങ്കിൽ ഓപ്ഷനായിട്ടോ വരുമെന്നാണ് തോന്നുന്നത്.
ഇതിനോടൊപ്പം, പത്രമാധ്യമങ്ങളിൽ പ്രഖ്യാപിച്ചിരുന്ന പോലെ നവീക്കരിച്ച എല്ലാ ഫീച്ചറുകളും വെന്റോയ്ക്കുണ്ട്. ഹൈലൈറ്റ് എന്ന് പറയുന്നത് ഏറ്റവും കൂടുതൽ ആവശ്യമുണ്ടായിരുന്ന ടച്ച് സ്ക്രീൻ ഇൻഫോടെയ്ന്മെന്റ് സിസ്റ്റമാണ്. എന്താണോ നിങ്ങളുടെ സ്മാർട്ട് ഫോൺ സ്ക്രീനിനെ ഒരു ടച്ച് സ്ക്രീനിൽ പ്രതിഫലിപ്പിക്കുന്നത് , അതേ മിറർ ലിങ്ക് കണക്ടിവിറ്റിയുമാണ് പുതിയ യൂണിറ്റ് വരുന്നത്. അതോടൊപ്പം റെയിൻ സെൻസിങ്ങ് വൈപ്പറുകളോടൊപ്പം ഓട്ടോ-ഡിമ്മിങ്ങ് ഇന്റീരീയർ റിയർ വ്യൂ മിററുകളും ആയിട്ടാണ് ഇത് വരുന്നത്.
യന്ത്രപരമായി, വെന്റോയ്ക്ക് ഒരു മാറ്റവും സംഭവിച്ചിട്ടില്ലാ, 1.5-ലിറ്റർ ടി ഡി ഐക്കൊപ്പം 1.2 -ലിറ്റർ ടി എസ് ഐ യും അതുപോലെ നാച്വുർലി അസ്പിരേറ്റഡ് 1.6-ലിറ്ററുമായിട്ട് മുൻപോട്ട് പോകാനാണ് ഇത് തീരുമാനിച്ചിരിക്കുന്നത്. ട്രാൻസ്മിഷനെപ്പറ്റി പറയുകയാണെങ്കിൽ അതേ 5-സ്പീഡ് മാനുവൽ, അതുപോലെ 7-സ്പീഡ് ഡ്യൂവൽ -ക്ലച്ച് ഡി എസ് ജി ഗിയർ ബോക്സുമാണ് ഇത് ഓഫർ ചെയ്യുന്നത്
- Renew Volkswagen Vento 2015-2019 Car Insurance - Save Upto 75%* with Best Insurance Plans - (InsuranceDekho.com)
- Loan Against Car - Get upto ₹25 Lakhs in cash
0 out of 0 found this helpful