ഓട്ടോ എക്സ്പോയിലേയ്ക്ക് തുക്സൺ , സബ്-4 മീറ്റർ എസ് യു വി യോടൊപ്പം 2016 ഹുണ്ടായി സാന്റാ ഫി

published on ജനുവരി 18, 2016 04:18 pm by saad വേണ്ടി

  • 3 കാഴ്ചകൾ
  • ഒരു അഭിപ്രായം എഴുതുക

അവസാന വർഷത്തിലെ ഫ്രാങ്ക്ഫുർട്ട് മോട്ടോർ ഷോയിൽ ഹുണ്ടായി സാന്റാ ഫി ഫെയ്സ് ലിഫ്റ്റ് അനാവരണം ചെയ്തു.  ചില പുതിയ മത്സരങ്ങൾ നേരിടുന്നതിനായി ഈ എസ് യു വിറ്റ് തല മുതൽ കാൽവിരൽ വരെ റീവാംപ് ചെയ്തിട്ടുണ്ട്. അന്തർദേശീയമായി അനാവരണം ചെയ്തതിന്‌ ശേഷം ഹുണ്ടായി പുതിയ സാന്റാ ഫി ലോകത്തിലെ ഏറ്റവും വലിയ കമ്പോളങ്ങളിലൊന്നിൽ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്‌. അതെ, ഇന്ത്യയിലെ വരാൻ പോകുന്ന ഓട്ടോ എക്സ്പോയാണ്‌ ഈ എസ് യു വി യുടെ അടുത്ത ലക്ഷ്യം. മറ്റ് കാറുകളായ ടക്‌സൺ , അണ്ടർ 4-മീറ്റർ എസ് യു വി എന്നിവയും അംഗമാകും.

പരിവർത്തനങ്ങളെപ്പറ്റി പറയുകയാണെങ്കിൽ, അവരുടെ ചില കാറുകളിൽ മാത്രം ഈയിടയായി നമുക്ക് കാണാൻ സാധിക്കുന്ന  ക്രോം ഫിനിഷിഡ് ഹെക്സഗണൽ ഗ്രില്ലിയും സാന്റാ ഫിയുടെ ഫീച്ചേഴ്സിലുണ്ട്. ഹെഡ് ലാംമ്പ് ക്ലസ്റ്റർ സ്നോൺ പ്രൊജക്റ്റർ ലാംമ്പുകളുമായി യോജിപ്പിച്ചിരിക്കുന്നു അതേ സമയം ഒരു സിൽവർ ഔട്ട്ലൈനിൽ ഉൾക്കൊള്ളിച്ചിരിക്കുന്ന  ഫോഗ് ലാംമ്പിനുമുകളിലായി എൽ ഇ ഡി ഡേ ടൈം റണ്ണിങ്ങ് ലൈറ്റുകൾ. അലോയികളുടെ ഒരു പുതിയ സെറ്റ്, പിൻഭാഗത്തെ ടെയിൽ ലാംമ്പുകളിലെ പുതിയ എൽ ഇ ഡി ഗ്രാഫിക്കിസ് എന്നിവയും ശ്രദ്ധേയമായ മാറ്റങ്ങളാണ്‌.

ഇൻഫിനിറ്റി പ്രീമിയും സൗണ്ട് & ഡ് എ ബി ഡിജിറ്റൽ റേഡിയൊ ഉൾക്കൊള്ളുന്ന ടച്ച്സ്‌ക്രീൻ കൂടി ചേരുന്നതോടെ സാന്റ ഫെ യുടെ ഇന്റീരിയർ കൂടുതൽ പ്രീമിയം ആകുന്നു. 630 വാട്ട് പുറന്തള്ളാൻ ശേഷിയുള്ള 12 സ്പീക്കറുകളും ഈ സ്റ്റീരിയൊ സിസ്റ്റത്തിനൊപ്പമുണ്ട്. യാത്രക്കാർക്ക് കൂടുതൽ സൗകര്യം നൽകുന്ന  സ്ലൈഡും അഡ്‌ജസ്റ്റും ചെയ്യാൻ കഴിയുന്ന രണ്ടാം നിര സീറ്റും ഈ എസ് യു വി യുടെ പ്രത്യേകതയാണ്‌. ഇതിനു പുറമെ ഹ്യൂണ്ടായുടെ ആഗോള സുരക്‌ഷാ സിദ്ധാന്ധത്തിനു ചേരുന്ന രീതിയിൽ ഒട്ടനവധി സുരക്ഷാ സംവിധാനങ്ങളുമുണ്ട്. സംശയാസ്പദമായ ബ്രെക്കിങ്ങ് അലേർട്ട്, അഡ്വാൻസഡ് ക്രൂയിസ് കൺട്രോൾ പിന്നെ അടുത്ത വരുന്ന വാഹനങ്ങളെ നിരീക്ഷിക്കാൻ 360 ഡിഗ്രീ ക്യാമറ, ബ്ലൈൺഡ് സ്പോട്ട്, പ്രി ഡിക്‌ടിങ്ങ് ഇമിനന്റ് കോളിഷൻ എന്നിവയാണവ.


440 എൻ എം പരമാവധി ടോർക്കിൽ 200 ബി എച്ച് പി പവർ തരാൻ കഴിയുന്ന രീതിയിൽ നവീകരിച്ച 2.2 ലിറ്റർ സി ആർ ഡി ഐ ഡീസൽ മോട്ടോർ ആയിരിക്കും സാന്റ ഫെയ്‌ക്ക് കരുത്ത് നൽകുക. 241 എൻ എം പരമാവധി ടോർക്കിൽ 187 ബി എച്ച് പി പവർ തരാൻ കഴിയുന്ന 2.4 ലിറ്റർ തേറ്റ  ഈ​‍ീ എഞ്ചിനായിരിക്കും പെട്രോൾ യൂണിറ്റിലുണ്ടായിരിക്കുക. 6- സ്പീഡ് സ്റ്റാൻഡേർഡ് മാനുവൽ ട്രാൻശ്മിഷനുമായിട്ടായിരിക്കും വാഹനം എഞ്ചിനുകളെത്തുക, 6 - സ്പീഡ് ഓട്ടോമാറ്റിക് ട്രാൻശ്മിഷനും ഓപ്‌ഷനായുണ്ടാകും. ഫോർഡ് എൻഡവർ 2016 ടൊയോറ്റ ഫോർച്ചൂണർ എന്നിവയ്ക്കെതിരെയായിരിക്കും പുതിയ സാന്റ ഫെ നിലയുറപ്പിക്കുക.

പ്രസിദ്ധീകരിച്ചത്
was this article helpful ?

0 out of 0 found this helpful

Write your Comment ഓൺ ഹുണ്ടായി Santa Fe

Read Full News
  • ട്രെൻഡിംഗ്
  • സമീപകാലത്തെ
×
We need your നഗരം to customize your experience