പജീറോ സ്പോര്‍ട്ടിനെ ഒഴിച്ചുനിര്‍ത്തിയാല്‍ ഇന്‍ഡ്യന്‍ വിപണിയില്‍ കാര്യമായ ബിസിനസ് കണ്ടെത്തിയിലെങ്കിലും, ആഗോള വിപണിയില്‍ മിറ്റ്സുബിഷി സജീവമാണ്. സ്റ്റൈലിലും ഫീച്ചറുകളിലും പുത്തന്‍ മാറ്റങ്ങള്‍ വരുത്തിയ 2016 ഔട്ട്ലാന്‍ഡര്‍ സ്പോര്‍ട്ട് മിറ്റ്സുബിഷി അനാവരണം ചെയ്തിരിക്കയാണ്. മിറ്റ്സുബിഷിയുടെ ''ഡൈനാമിക് ഷീല്‍ഡ്'' ഫ്രണ്ട് ഡിസൈന്‍ കസെപ്റ്റ്, കമ്പനിയുടെ ബെസ്റ്റ് സെല്ലിങ് സിയുവിയുടെ എക്സ്റ്റീരിയറിന് ഒരു ബോള്‍ഡ് ലുക്ക് നല്‍കിയിരിക്കയാണ്. എല്‍ഇഡി ടേ ഇന്‍ഡിക്കേറ്ററോട് കൂടിയ പവര്‍ ഫോള്‍ഡിങ് സൈഡ് മിററുകള്‍, വീല്‍ ലിപ് മോള്‍ഡിങ്സ്, ഹോംലിങ്കോട് കൂടിയ ഓട്ടോ ഡിമ്മിങ് റിയര്‍ വ്യൂ മിറര്‍, പുതിയ ഡിസൈനിലുള്ള 18 ഇഞ്ച് അലോയി വീല്‍ തുടങ്ങിയ പുത്തന്‍ ഫീച്ചറുകള്‍ 2016 ഔട്ട്ലാന്‍ഡര്‍ സ്പോര്‍ട്ടിനുണ്ട്.
By bala subramaniamനവം 23, 2015