ടൊയോറ്റ 2.9 മില്ല്യൺ വാഹനങ്ങൾ തിരിച്ച് വിളിച്ചതിന് പിന്നാലെ മറ്റൊരു ജപ്പാൻ നിർമാതാക്കൾ വാഹനങ്ങൾ തിരിച്ചു വിളിക്കാൻ ഒരുങ്ങുന്നു. ഇത്തവണ അത് മിസ്‌തുബുഷിയാണ്, ഏകദേശം 3.7 ലക്ഷം വാഹനങ്ങളാണ് അവർക്ക് തിരിച്ചു വിളിക്കേണ്ടി വന്നത്. ടൊയോറ്റയുടേത് ലോകത്താകമാനെയുള്ള വാഹനങ്ങൾ ഉൾപ്പെടുമെങ്കിൽ ഇത് ജപ്പാനിലുള്ള വാഹനങ്ങൾ മാത്രമാകും. വലതു വശത്തെ ഇൻഡിക്കേറ്റർ സ്വിച്ച് ഘടിപ്പിച്ചതിലുള്ള അപാകതയാണ് തിരിച്ചു വിളിക്കുവാനുള്ള കാരണം.
പുതിയ എൻഡവർ ലോഞ്ച് ചെയ്‌തതിന് പകരമായി മിസ്‌ത്ബുഷി ഇന്ത്യ ലിമിറ്റഡ് എഡിഷൻ പജിറൊ സ്‌പോർട്ട് എസ് യു വി രാജ്യത്ത് പുറത്തിറക്കി. ഈ ലിമിറ്റഡ് എഡിഷൻ ഓട്ടോമാറ്റിക് വേരിയന്റിനകത്തും പുറത്തും എഞ്ചിനിലും കാര്യമായ നവീകരണങ്ങൾ നടത്തിയിട്ടുണ്ട്. രണ്ട് പുതിയ കളർ ഷേഡുകൾ കൂടി ഈ ലിമിറ്റഡ് എഡിഷൻ മോഡലിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
പജീറോ സ്‌പോര്‍ട്ടിനെ ഒഴിച്ചുനിര്‍ത്തിയാല്‍ ഇന്‍ഡ്യന്‍ വിപണിയില്‍ കാര്യമായ ബിസിനസ് കണ്ടെത്തിയിലെങ്കിലും, ആഗോള വിപണിയില്‍ മിറ്റ്‌സുബിഷി സജീവമാണ്. സ്റ്റൈലിലും ഫീച്ചറുകളിലും പുത്തന്‍ മാറ്റങ്ങള്‍ വരുത്തിയ 2016 ഔട്ട്‌ലാന്‍ഡര്‍ സ്‌പോര്‍ട്ട് മിറ്റ്‌സുബിഷി അനാവരണം ചെയ്തിരിക്കയാണ്. മിറ്റ്‌സുബിഷിയുടെ ''ഡൈനാമിക് ഷീല്‍ഡ്'' ഫ്രണ്ട് ഡിസൈന്‍ കസെപ്റ്റ്, കമ്പനിയുടെ ബെസ്റ്റ് സെല്ലിങ് സിയുവിയുടെ എക്സ്റ്റീരിയറിന് ഒരു ബോള്‍ഡ് ലുക്ക് നല്‍കിയിരിക്കയാണ്. എല്‍ഇഡി ടേ ഇന്‍ഡിക്കേറ്ററോട് കൂടിയ പവര്‍ ഫോള്‍ഡിങ് സൈഡ് മിററുകള്‍, വീല്‍ ലിപ് മോള്‍ഡിങ്‌സ്, ഹോംലിങ്കോട് കൂടിയ ഓട്ടോ ഡിമ്മിങ് റിയര്‍ വ്യൂ മിറര്‍, പുതിയ ഡിസൈനിലുള്ള 18 ഇഞ്ച് അലോയി വീല്‍ തുടങ്ങിയ പുത്തന്‍ ഫീച്ചറുകള്‍ 2016 ഔട്ട്‌ലാന്‍ഡര്‍ സ്‌പോര്‍ട്ടിനുണ്ട്.