ആവേശം ജ്വലിപ്പിച്ച് ഫോക ്സ് വാഗന്റെ പോളോ ജിടിഐ
<തിയതി> <ഉടമയുടെപേര് > പ്രകാരം പ്രസിദ്ധീകരിച്ചു
- 19 Views
- ഒരു അഭിപ്രായം എഴുതുക
ഇൻഡ്യൻ ഓട്ടോ എക്സ്പോ 2016ൽ, ഫോക്സ് വാഗൺ, തങ്ങളുടെ ജനപ്രിയ ഹാച്ച്ബാക്ക് പോളോയുടെ പുതിയ വേർഷൻ അവതരിപ്പിച്ചു. പോളോ ജിടിഐ എന്ന ഈ ത്രീ ഡോർ ഹാച്ച്ബാക്ക്, ഏതാനും തവണ ഇൻഡ്യൻ റോഡുകളിൽ കണ്ടിട്ടുള്ളതാണ്. ഈ വർഷം അവസാനത്തോടെ, ഈ വാഹനത്തെ ഇൻഡ്യയിൽ ഇറക്കാനാണ് ജർമ്മൻ നിർമ്മാതാക്കൾ തീരുമാനിച്ചിരിക്കുന്നത്. 17 ലക്ഷം രൂപയ്ക്ക് മേൽ വില വന്നേക്കാവുന്ന ജിടിഐ, സ്വന്തമായി ഒരു ക്ളാസ് തന്നെ ഇവിടെ സൃഷിടിച്ചേക്കും.
പുറമെ ഒരു ലളിതമായ ഡിസൈൻ കാഴ്ചവയ്ക്കുന്ന ഈ ഹോട്ട്-ഹാച്ചിന്, 4 ഡോർ സ്റ്റാൻഡേർഡ് പോളോ അല്ലെങ്കിൽ പോളോ ജിടിക്ക് വിരുദ്ധമായി, 2 ഡോറുകൾ മാത്രമാണുള്ളത്. മുൻവശത്ത്, ഗ്രില്ലിന് അടിയിൽ, ഇരുവശത്തെയും ഹെഡ്ലാമ്പുകളിലേക്ക് കയറിനിൽക്കുന്ന ഒരു ചുവന്ന വര കാണുവാൻ കഴിയും. ബമ്പറിന് താഴെ, പ്രത്യേകമായി ഘടിപ്പിച്ചിരിക്കുന്ന സ്പ്ലിറ്റർ, അതിന്റെ പ്രയോജനം വ്യക്തമാക്കുന്നതാണ്. സൈഡ് വ്യൂവിൽ, വാഹനത്തിന്റെ നീളം കൂടിയ സിങ്ക്ൾ ഡോർ, ഒരു പ്രത്യേക സൌന്ദര്യം പ്രദാനം ചെയ്യുന്നു. അത്പോലെ തന്നെ, സ്റ്റാൻഡേർഡ് പോളോ ജിടിയേക്കാൾ കുറഞ്ഞ ക്ളിയറൻസും. ഡയമണ്ട് കട്ട് അലോയ്സും ശ്രദ്ധേയമാണ്. വാഹനത്തിന്റെ ഫ്രണ്ടിലും ബാക്കിലും, സ്പോക്സിന് ഇടയിലുള്ള ഗ്യാപിലൂടെ റെഡ് ബ്രേക്ക് കാലിപേർസ് എളുപ്പം കാണുവാൻ കഴിയും. കാറിന്റെ നേർത്ത സൈഡ് സ്കേർട്ട്സ്, പിൻഭാഗത്ത് ഡിഫ്യൂസർ പോലത്തെ ഹാഫ് ബമ്പറിലേക്ക് എത്തി നിൽക്കും. പിൻഭാഗം സ്റ്റാൻഡേർഡ് കാർ പോലെയാണെങ്കിലും, ജിടിഐ ബാഡ്ജ്, വ്യത്യാസം വിളിച്ചറിയിക്കും.
192 പിഎസ് പവറും, 250 എൻഎം ടോർക്കും ഉല്പാദിക്കാൻ ശേഷിയുള്ള 1.8 ടിഎഫ്എസ്ഐ പെട്രോൾ മോട്ടോറാണ് ജിടിഐക്ക് ഉള്ളത്. ഒരു 7 സ്പീഡ് ഡിഎസ്ജി ഓട്ടോമാറ്റിക് സിസ്റ്റത്തിലൂടെ ഈ പവർ, ഫ്രണ്ട് വീലുകളിലേക്ക് എത്തിക്കും.
യൂറോപിയൻ വിപണികളിൽ കണ്ട ആദ്യകാല പോളോയുടെ ക്ളാസിക് അപ്ഹോൾസ്റ്ററിയാണ് ജിടിഐക്ക് ഉള്ളത്. ലെതറും ഫാബ്രിക്കും തുന്നി ചേർത്ത് ഏറെ മനോഹരമാക്കിയതാണ് ഇതിന്റെ ഇന്റീരിയർ. ആപ്പിൾ കാർപ്ലേയും ആൻഡ്രോയിഡ് ഓട്ടോയും സപ്പോർട്ട് ചെയ്യുന്ന 6.5 ഇഞ്ച് ഇൻഫോടെയ്ന്മെന്റ് സിസ്റ്റം, സെൻട്രൽ കൺസോളിലുണ്ട്.
ഗ്യാലറി കാണൂ
0 out of 0 found this helpful