ടൊയോറ്റ സ്കോഡ ടാറ്റ മോട്ടോഴ്‌സ് തുടങ്ങിയവർ വില വർദ്ധിപ്പിക്കുന്നു
<തിയതി> <ഉടമയുടെപേര് > പ്രകാരം പ്രസിദ്ധീകരിച്ചു
- 17 Views
- ഒരു അഭിപ്രായം എഴുതുക
കഴിഞ്ഞ മാസം നടത്തിയ പ്രഖ്യാപനത്തെത്തുടർന്ന് ടൊയോറ്റയും സ്കോഡയും ടാറ്റ മോട്ടോഴ്‌സും വിലവർദ്ധനവ് നടപ്പിലാക്കി. വിലവർദ്ധനവ് ഏറ്റവും കൂടിയ നിലയിൽ പ്രതിഫലിച്ചത് സ്കോഡ ഒക്‌റ്റാവിയയിലാണ് (പെട്രോൾ), അതിനിപ്പോൾ 33,000 രൂപ കൂടുതലാണ്. ഇപ്പോൽ വാഹനത്തിന്റെ വില 16.07 ലക്ഷം ആണ്. ടൊയോറ്റ ഇന്നോവയ്‌ക് 14,000 രൂപയാണ് വർദ്ധിപ്പിച്ചത്, ഇപ്പോൾ വില 10.86 ലക്ഷം. ഇറ്റിയോസ് ലൈവ ഇറ്റിയോസ് എന്നിവയ്ക്ക് യഥാക്രമം 7,500 ഉം 6,000 രൂപ്പയുടെയും വർദ്ധനവുണ്ടായി. ഈ ജാപ്പനീസ് നിർമ്മാതാക്കളുടെ ഏറ്റവും കൂടിയ വർദ്ധനവ് കാമ്രിക്കാണ്, 31,500 രൂപയാണ് വാഹനത്തിന് വർദ്ധിപ്പിച്ചത്, ഈ സെഡാന്റെ ഇപ്പോഴത്തെ വില 29.11 ലക്ഷം രൂപയാണ്. കൊറോള ഡീസലിനും ഏതാണ്ട് ഇതേ വർദ്ധനവാണ് നടപ്പിലാക്കിയത്, 29,000 രൂപയാണ് വാഹനത്തിന് കൂടിയത്.
20,000 രൂപ വരെ വർദ്ധനവുണ്ടെന്ന് ടാറ്റ മോട്ടോഴ്‌സും സ്ഥിരീകരിച്ചു. എന്നാൽ വിശദാംശങ്ങൾ വെളിപ്പെടുത്തിയിട്ടില്ല. സ്കോഡ റാപിഡിന്റെ (പെട്രോൽ) വില 15,000 രൂപ വർദ്ധിപ്പിച്ച് ഇപ്പോൾ 7.71 ലക്ഷത്തിലെത്തിച്ചിരിക്കുകയാണ്. (ബേസ് വേരിയന്റ്).
മാരുതി സുസുകി, ഹ്യൂണ്ടായ്, ബി എം ഡബ്ല്യൂ, നിസ്സാൻ, ഹോണ്ട തുടങ്ങിയ കമ്പനികളും 2016 ജനുവരി 1 മുതൽ വില വർദ്ധനവ് പ്രഖ്യാപിച്ചിരുന്നെങ്കിലും ഇതുവരെ നടപ്പിലാക്കിയിട്ടില്ല. വില വർദ്ധനവ് 30,000 രൂപവരെ എത്തുമെന്ന് ഹ്യൂണ്ടായ് ഇന്ത്യ സ്ഥിരീകരിച്ചു. വാഹന നിർമ്മാതാക്കളായ ബി എം ഡബ്ല്യൂ, റെനൊ, നിസ്സാൻ തുടങ്ങിയവരും ഏതാണ്ട് 3% വില വർദ്ധനവ് പ്രഖ്യാപിച്ചിരുന്നു. മുകളിൽ പറഞ്ഞിരിക്കുന്ന വില വിവരങ്ങളെല്ലാം തന്നെ ഡൽഹി എക്‌സ് ഷോറൂമിനെ അടിസ്ഥനമാക്കിയുള്ളതാണ്.
0 out of 0 found this helpful