ടൊയോട്ട ഇന്നോവ ക്രിസ്റ്റ ലീഡർഷിപ്പ് എഡിഷൻ അവതരിപ്പിച്ചു; വില 21.21 ലക്ഷം രൂപ
<മോഡലിന്റെപേര്> എന്നതിനായി <ഉടമയുടെപേര്> പ്രകാരം <തിയതി> പരിഷ്‌ക്കരിച്ചു
- 45 Views
- ഒരു അഭിപ്രായം എഴുതുക
2.4 വിഎക്സ് എംടി 7 സീറ്റർ വേരിയന്റ് അടിസ്ഥാനമാക്കിയിരിക്കുന്ന ക്രെറ്റയുടെ വില പക്ഷേ അതിനേക്കാൾ 62,000 രൂപ കൂടുതലാണ്
-
മാനുവൽ ട്രാൻസ്മിഷനുള്ള ഒരു ഡീസൽ എഞ്ചിൻ ഓപ്ഷൻ മാത്രമാണ് ലഭ്യമാകുക.
-
ഡുവൽ-ടോൺ റൂഫ്, അലോയ്സ് ഉൾപ്പെടെയുള്ള കോസ്മെറ്റിക് അപ്‌ഡേറ്റുകൾ.
-
വിഎക്സ് വേരിയന്റിലില്ലാത്ത 360 ഡിഗ്രി ക്യാമറയും ഓട്ടോ ഫോൾഡിംഗ് ഒവിആർഎമ്മുകളും ലഭിക്കുന്നു.
-
ചുവപ്പ്, വെള്ള എന്നീ രണ്ട് കളർ ഓപ്ഷനുകളിൽ ലഭ്യമാണ്. രണ്ട് ഓപ്ഷനുകൾക്കും കറുത്ത റൂഫാണ് നൽകിയിരിക്കുന്നത്.
ടൊയോട്ട ഇന്നോവ ക്രിസ്റ്റ ലീഡർഷിപ്പ് പതിപ്പ് അവതരിപ്പിച്ചു. വില 21.21 ലക്ഷം രൂപ (എക്സ്ഷോറൂം ഡൽഹി). വിഎക്സ് വേരിയന്റിനെ അടിസ്ഥാനമാക്കിയുള്ളതാണെങ്കിലും ഈ പുതിയ അവതാരം 7 സീറ്ററായും ലഭ്യമാണ്, അതായത് രണ്ടാം നിരയ്ക്കായി ക്യാപ്റ്റൻ സീറ്റുകൾ ലഭിക്കുന്നു എന്നർഥം.
ലീഡർഷിപ്പ് പതിപ്പ് ഒന്നാമതായി ഒരു കോസ്മെറ്റിക് അഴിച്ചുപണിയാണ്. അതിനാൽ ബ്ലാക്ക്ഡ് ഔട്ട് മേൽക്കൂര, അലോയ്സ്, ഫ്രണ്ട് ഫെൻഡറുകളിൽ ലീഡർഷിപ്പ് പതിപ്പ് ബാഡ്ജുകൾ സഹിതം എല്ലായിടത്തും ബോഡി ക്ലാഡിംഗ് എന്നിവയും നൽകിയിരിക്കുന്നു. ഉൾവശത്താകട്ടെ, സീറ്റ് കവറുകളിൽ സമാനമായ ബാഡ്ജുകളും കറുത്ത റൂഫ് ലൈനിംഗ് ഉള്ള ഇരുണ്ട ഇന്റീരിയറുമുണ്ട്. ഒരു താരതമ്യത്തിൽ സ്റ്റാൻഡേർഡ് ഇന്നോവയ്ക്ക് ടാൻ-ബ്രൌൺ സീറ്റ് കവറുകളും ഡാഷ്‌ബോർഡിന് ഒരു ഫോക്സ് വുഡൻ സ്സ്പർശവും കാണാം.
വിഎക്സ് വേരിയന്റിലില്ലാത്ത 360 ഡിഗ്രി ക്യാമറയും ഓട്ടോ ഫോൾഡിംഗ് ഒവിആർഎമ്മുകളും പുതിയ ക്രിസ്റ്റയ്ക്ക് ലഭിക്കുന്നു. ഓട്ടോമാറ്റിക് മടക്കിക്കളയുന്ന ഒആർവിഎമ്മുകളും 360 ഡിഗ്രി ക്യാമറയും ഒഴികെ ലിമിറ്റഡ് എഡിഷൻ പതിപ്പ് വിഎക്സ് വേരിയന്റുമായി അതിന്റെ സവിശേഷതകൾ പങ്കുവെക്കുന്നു. ടോപ്പ്-സ്പെക്ക് ഇസഡ് എക്സ് വേരിയന്റിൽ പോലും 360 ഡിഗ്രി ക്യാമറ ഇന്നോവയ്ക്ക് ലഭിക്കുന്നില്ല എന്നതും ശ്രദ്ധേയം. മൂന്ന് എയർബാഗുകൾ, എബിഎസ് വിത്ത് ഇബിഡി, വെഹിക്കിൾ സ്റ്റെബിലിറ്റി കൺട്രോൾ, ഹിൽ സ്റ്റാർട്ട് അസിസ്റ്റ്, റിയർ പാർക്കിംഗ് സെൻസറുകൾ, ഓട്ടോ എസി, ഓട്ടോ എൽഇഡി ഹെഡ്‌ലാമ്പുകൾ, മൊബൈൽ സെൻസിംഗ് വൈപ്പറുകൾ, പുഷ്-ബട്ടൺ സ്റ്റാർട്ട്, ക്രൂയിസ് കൺട്രോൾ, 7 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം എന്നിവയാണ് മറ്റ് പ്രധാന സവിശേഷതകൾ.
ലീഡർഷിപ്പ് പതിപ്പ് ഒരു മുഖം മിനുക്കൽ ജോലി മാത്രമായതിനാൽ, 150 പിപിഎസ് പവറും 343 എൻഎം ടോർക്കും നൽകുന്ന 2.4 ലിറ്റർ ഡീസൽ യൂണിറ്റ് തന്നെയാണ് തുടർന്നും കരുത്തുപകരുക. ടൊയോട്ട 5 സ്പീഡ് എംടി മാത്രമാണ് ലീഡർഷിപ്പ് പതിപ്പിന് നൽകുന്നത്. .
സ്റ്റാൻഡേർഡ് വിഎക്സ് ഡീസൽ 7 സീറ്റർ മോഡലിന് 20.59 ലക്ഷം രൂപ (എക്സ്ഷോറൂം ഡൽഹി), ഇത് ലീഡർഷിപ്പ് പതിപ്പിനേക്കാൾ 62,000 രൂപ കുറവാണ്.
ടൊയോട്ട ഇന്നോവ ക്രിസ്റ്റ സിഎൻജിയുടെ ഫസ്റ്റ് ലുക്ക് പുറത്ത്.
കൂടൂതൽ വായിക്കാം: ടൊയോട്ട ഇന്നൊവ ക്രിസ്റ്റ ഡീസൽ.
0 out of 0 found this helpful