ടൊയോറ്റ ഇന്നോവ ക്രിസ്റ്റ ബുക്കിങ്ങ് തുടങ്ങി.
<തിയതി> <ഉടമയുടെപേര്> <മോഡലി ന്റെപേര്> ന് പ്രസിദ്ധീകരിച്ചത്
- 20 Views
- ഒരു അഭിപ്രായം എഴുതുക
ടൊയോറ്റ ഇന്നോവയുടെ ബുക്കിങ്ങ് ഇന്ത്യയിലെ പ്രമുഖ നഗരങ്ങളിൽ തുടങ്ങി 40,000 അടച്ചുകൊണ്ട് ആർക്കും ടൊയോറ്റ ഇന്നോവ ബുക്ക് ചെയ്യാം. മേയ്യിലോ ജൂണിലൊ ആയിരിക്കും ഈ എം പി വി ലോഞ്ച് ചെയ്യുക. ലോഞ്ച് ചെയ്‌തുകഴിയുമ്പ്പോൾ വരാനിരിക്കുന്ന ടാറ്റ ഹെക്‌സയുമായിട്ടായിരിക്കും വാഹനം മത്സരിക്കുക.
ഇന്ത്യൻ ഓട്ടോ എക്‌സ്‌പോ 2016 ലാണ് ഈ അടുത്ത തലമുറ ഇന്നോവ ടൊയോറ്റ പ്രദർശിപ്പിച്ചത്, കാറിന്റെ ഭൂരിഭാഗവും ഇന്ത്യയിലാണ് നിർമ്മിച്ചതെന്നും ടൊയോറ്റ പറഞ്ഞു. പുതിയ 2.4 ലിറ്റർ എഞ്ചിൻ കൂടി ഇന്ത്യയിൽ നിർമിക്കുന്നതോടെ ക്രിസ്റ്റയുടെ 98 ശതമാനവും ഇന്ത്യൻ നിർമ്മിതമാവും. ഇത് വാഹനത്തിന്റെ വിലയെ കാര്യമായ തോതിൽ കുറയ്‌ക്കും, എന്നിരുന്നാലും മികച്ച സാങ്കേതികതയും സജ്ജീകരണങ്ങളുമുള്ള ഈ പുതിയ ഇന്നോവയ്‌ക്ക് നിലവിലെ ഇന്നോവയേക്കാൾ വില കൂടുതലായിരിക്കും.
ഓട്ടോ എക്‌സ്പോയിലെ പ്രദർശനത്തിനു മുൻപ് ഇന്തൊനേഷ്യയിൽ പ്രദർശിപ്പിച്ചപ്പോഴും മറ്റും വാഹനം ശ്രദ്ധയിൽപ്പെട്ടിരുന്നു. രണ്ട് വലിയ തൂണുകൾ ഒന്നായി ചേർന്ന അഗ്രസ്സീവ് പ്രൊജക്‌ടർ ഹെഡ്‌ലാംപുകൾ ഹെക്‌സാഗണൽ ഫ്രണ്ട് ഗ്രിൽ, ബ്ബോണറ്റ് ടോപ്പുകൾ, വശങ്ങൾ, പുത്തൻ കർവ്ഡ് അലോയ് വീലുകൾ, പിന്നിലേക്ക് ചരിഞ്ഞ വിൻഡോകൾ എന്നിവയാണ് കാഴ്‌ചയിലെ പ്രത്യേകതകൾ.
കാഴ്‌ചയിലെ പുതുമയോ ഇന്റീരിയറിലെ സവിശേഷതകൾ മാത്രമോ അല്ല പുതിയ ഇന്നോവയുടെ പ്രത്യേകതകൾ, ഇതിനോടൊപ്പം തന്നെ മികച്ച സുരക്ഷയും വാഹനം വാഗ്‌ദാനം ചെയ്യുന്നു. ഡ്വൽ ഫ്രണ്ട് എയർ ബാഗ്, എ ബി എസ്, ഇ ബി ഡി എന്നിവ സ്റ്റാൻഡേർഡ് ആയിട്ടെത്തുമ്പോൾ ടോപ്പ് എൻഡ് വേരിയന്റിന് 7 എയർ ബഗുകൾ ലഭിക്കും.
ക്രിസ്റ്റയ്‌ക്ക് കുതിപ്പേകുക 342 എൻ എം ടോർക്കിൽ 149 പി എസ് പവർ പുറന്തള്ളുന്ന 2.4 ലിറ്റർ ഡീസൽ എഞ്ചിനായിരിക്കും, 5- സ്പീഡ് മാനുവൽ ട്രാൻസ്മിഷനുമായി ചേർന്നായിരിക്കും വാഹനം എത്തുക. 102 ബി എഛ് പി പവർ തരുന്ന നിലവിലെ 2.5 ലിറ്റർ എഞ്ചിനേക്കാൾ വളരെ മികച്ചതാണിത്. ഒരു 2.8 ലിറ്റർ ഡീസൽ എഞ്ചിനോടൊപ്പം ഓട്ടോമാറ്റിക് ഗീയർ ബോക്‌സും പ്രതീക്ഷിക്കുന്നു.
0 out of 0 found this helpful