Login or Register വേണ്ടി
Login

ഈ ആഴ്ചയിലെ 5 പ്രധാന കാർ വാർത്തകൾ: ഹ്യുണ്ടായ് ക്രെറ്റ 2020, ഹ്യുണ്ടായ് വെർണ ഫേസ്‌ലിഫ്റ്റ്, ടൊയോട്ട എറ്റിയോസ്

<തിയതി> <ഉടമയുടെപേര് > പ്രകാരം പ്രസിദ്ധീകരിച്ചു

ഈ ആഴ്ചയിൽ തരംഗമുണ്ടാക്കിയ വമ്പൻ കാർ വാർത്തകൾ മിക്കതും ഹ്യുണ്ടായ് മോഡലുകളെ ചുറ്റിപ്പറ്റിയായിരുന്നു.

ഹ്യൂണ്ടായ് ക്രെറ്റ 2020 ചിത്രങ്ങളിലൂടെ: മാർച്ച് 16 ന് പുതുതലമുറ ക്രെറ്റ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് ഹ്യുണ്ടായ്. ഏറ്റവും ഉയർന്ന എസ്എക്സ് വേരിയന്റ് മുതൽ നിങ്ങൾക്ക് ഇവിടെ സൂക്ഷമമായി പരിശോധിക്കാം. പനോരമിക് സൺറൂഫ്, 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ബ്ലൂലിങ്ക് കണക്റ്റഡ് കാർടെക്ക് തുടങ്ങിയവയാണ് പ്രധാന സവിശേഷതകൾ.

ഹ്യുണ്ടായ് വെർണ ഫേസ്‌ലിഫ്റ്റ് അവതരിപ്പിച്ചു: ഹ്യുണ്ടായ് വെർണ ഫേസ്‌ലിഫ്റ്റിന്റെ ഇന്ത്യ-സ്‌പെക്ക് പതിപ്പ് ഒടുവിൽ അവതരിപ്പിച്ചു. വരും ദിവസങ്ങളിൽ വിപണിയിലെത്തുന്ന ഈ വെർണയുടെ ബുക്കിംഗ് ഇതിനകം തന്നെ ആരംഭിച്ചിട്ടുണ്ട്. ഫേസ്‌ലിഫ്റ്റഡ് വെർണയുടെ പുതിയ ഡിസൈനും എഞ്ചിൻ ഓപ്ഷനുകളും കൂടുതൽ വിശദമായി ഇവിടെ വായിക്കാം.

ഹ്യൂണ്ടായ് ക്രെറ്റ 2020 വേരിയന്റുകളുടെ വിശദാംശങ്ങൾ പുറത്ത്: പുതുതലമുറ ഹ്യുണ്ടായ് ക്രെറ്റയുടെ വേരിയൻറ് തിരിച്ചുള്ള സവിശേഷതകൾ അതിന്റെ ലോഞ്ചിന് മുമ്പുതന്നെ പുറത്തായി. വിവിധ എഞ്ചിൻ, പവർട്രെയിൻ ഓപ്ഷനുകളുള്ള ഇ, എക്സ്, എസ്, എസ്എക്സ്, എസ്എക്സ് (ഒ) എന്നീ അഞ്ച് വേരിയന്റുകളിലാണ് പുതിയ ക്രെറ്റയെത്തുന്നത്. മാർച്ച് 16 ന് പുറത്തിറക്കുമ്പോഴാണ് ഈ വേരിയന്റുകളുടെ വിലകൾ പ്രഖ്യാപിക്കുക. അതിനു മുമ്പായി ഏത് വേരിയന്റാണ് നിങ്ങളുടെ ആവശ്യങ്ങൾക്ക് ഇണങ്ങിയതെന്ന് അറിയാം.

ടൊയോട്ട എറ്റിയോസ് മോഡലുകൾ നിർത്തലാക്കുന്നു: ടൊയോട്ട കാറുകളുടെ എറ്റിയോസ് ശ്രേണി 2020 ഏപ്രിലിൽ നിർത്തലാക്കും. ഇതിൽ എറ്റിയോസ് ലിവ ഹാച്ച്ബാക്ക്, എറ്റിയോസ് ക്രോസ് ക്രോസ്ഓവർ, എറ്റിയോസ് പ്ലാറ്റിനം സെഡാൻ എന്നിവയും ഉൾപ്പെടുന്നു, ബിഎസ്6 എമിഷൻ മാനദണ്ഡങ്ങൾ പാലിക്കുന്നതിനായി എഞ്ചിനുകൾ അപ്‌ഡേറ്റ് ചെയ്യാത്തതാണ് ഈ മോഡലുകൾ കളമൊഴിയാൻ കാരണം. എറ്റിയോസ് മോഡലുകളെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ഇവിടെ കണ്ടെത്താം.

പുതിയ ഇന്നോവ ലീഡർഷിപ്പ് പതിപ്പ് അവതരിപ്പിച്ചു: ടൊയോട്ട പ്രീമിയം എം‌പി‌വിക്ക് ഒരു പുതിയ കോസ്മെറ്റിക് വേരിയൻറ് ലഭിക്കുകയാണ് ലീഡർഷിപ്പ് എഡിഷനിലൂടെ. ഇരുണ്ട വിശദാംശങ്ങളും ഓൾ-ബ്ലാക്ക് ഇന്റീരിയറുമാണ് ഈ ലിമിറ്റഡ് എഡിഷൻ വേരിയന്റിന്റെ സവിശേഷതകൾ. ലഭിക്കും.വിലകളും സവിശേഷതകളുടെ വിശദാംശങ്ങളും ഇവിടെ വായിക്കാം.

കൂടുതൽ വായിക്കാം: ഹ്യുണ്ടായ് വെർണ: ഓൺ റോഡ് പ്രൈസ്

Share via

Enable notifications to stay updated with exclusive offers, car news, and more from CarDekho!

ട്രെൻഡിംഗ് കാറുകൾ

  • ഏറ്റവും പുതിയത്
  • വരാനിരിക്കുന്നവ
  • ജനപ്രിയമായത്
ഫേസ്‌ലിഫ്റ്റ്
ഇലക്ട്രിക്ക്പുതിയ വേരിയന്റ്
Rs.18.90 - 26.90 ലക്ഷം*
ഇലക്ട്രിക്ക്പുതിയ വേരിയന്റ്
Rs.21.90 - 30.50 ലക്ഷം*
Rs.9 - 17.80 ലക്ഷം*
പുതിയ വേരിയന്റ്
Rs.11.82 - 16.55 ലക്ഷം*
* എക്സ്ഷോറൂം വില ന്യൂ ഡെൽഹി ൽ