Login or Register വേണ്ടി
Login

ഈ ആഴ്ചയിലെ മികച്ച 5 കാർ‌ വാർത്തകൾ‌: ഹ്യുണ്ടായ് ക്രെറ്റ 2020, ബി‌എസ് 6 ഫോർഡ് എൻ‌ഡോവർ‌, ഹ്യുണ്ടായ് വെണ്യൂ

<തിയതി> <ഉടമയുടെപേര് > പ്രകാരം പ്രസിദ്ധീകരിച്ചു
34 Views

ചില ബി‌എസ്6 അപ്‌ഡേറ്റുകളും പുതിയ മോഡൽ അവതരണങ്ങളുമുണ്ടെങ്കിലും ഈ ആഴ്ചയിലെ പ്രധാന ചർച്ചാവിഷയം പുതുതലമുറ ക്രെറ്റ തന്നെ.

2020 ഹ്യുണ്ടായ് ക്രെറ്റ ഇന്റീരിയർ വിശദാംശങ്ങൾ പുറത്ത്: 2020 ഓട്ടോ എക്സ്പോയിൽ ഹ്യുണ്ടായ് രണ്ടാം തലമുറ ക്രെറ്റ പുറത്തിറക്കിയിരുന്നുവെങ്കിലും അതിന്റെ ഇന്റീരിയർ വിശദാംശങ്ങൾ ഔദ്യോഗികമായി പുറത്തുവിട്ടത് ഈ ആഴ്ചയാണ്. പുതുപുത്തൻ ഡാഷ്ബോർഡ് ലേഔട്ടും ഒപ്പം വലിയ സെൻട്രൽ ടച്ച്‌സ്‌ക്രീൻ ഡിസ്‌പ്ലേയും സെമി ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററുമൊക്കെയായാണ് ക്രെറ്റയുടെ വരവ്. കൂടുതൽ ക്രെറ്റാ വിശേഷങ്ങൾ ഇവിടെ വായിക്കാം.

പുതിയ ബി‌എസ്6 എഞ്ചിൻ സ്വന്തമാക്കി ഫോക്‌സ്‌വാഗൺ പോളോയും വെന്റോയും: ജർമ്മൻ കാർനിർമ്മാതാളുടെ ഹാച്ച്ബാക്കും കോംപാക്റ്റ് സെഡാനും ഇപ്പോൾ ബിഎസ്6 1.0 ലിറ്റർ പെട്രോൾ എഞ്ചിനുമായാണ് എത്തുന്നത്. നാച്ചുറലി ആസ്പിരിറ്റഡ്, ടർബോ ചാർജ്ജ്ഡ് പതിപ്പുകളാ ഈ മോഡലുകൾക്ക് ഫോക്സ്വാഗൺ നൽകുന്നത്. പോളോയ്ക്കും വെന്റോയ്ക്കും 110 പിഎസും 175 എൻഎം നൽകുന്ന ഒരേ 1.0 ലിറ്റർ ടർബോ-പെട്രോൾ എഞ്ചിൻ ലഭിക്കുമ്പോൾ പോളോയ്ക്ക് നാച്ചുറലി ആസ്പിരേറ്റഡ് 76 പിഎസ് / 95 എൻഎം മറ്റൊരു ഓപ്ഷനും ലഭിക്കുന്നു. വിലയെ സംബന്ധിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ അറിയാം.

100 പി‌എസ് ബി‌എസ്6 ഡീസൽ‌ കരുത്തിൽ കുതിക്കാൻ ഹ്യുണ്ടായ് വെണ്യൂ: വെണ്യൂവിന് ഇതുവരെ ബി‌എസ്6 അപ്‌ഡേറ്റ് ലഭിച്ചിരുന്നില്ല. ഇപ്പോൾ ബി‌എസ്4 1.4 ലിറ്റർ ഡീസൽ എഞ്ചിന് പകരമായി സെൽ‌റ്റോസിൽ നിന്നുള്ള 1.5 ലിറ്റർ ഡീസൽ യൂണിറ്റുമായി എത്തുകയാണ് ഹ്യുണ്ടായുടെ ഈ താരം. പ്രതീക്ഷിച്ചതുപോലെ തന്നെ വെണ്യൂവിനായി ഡിട്യൂൺ ചെയ്ത എഞ്ചിനാണിത്. സെൽറ്റോസിലും പുതിയ ക്രെറ്റയിലും നൽകുന്ന 115 പിഎസിന് പകരം 100 പിഎസ് പവറാണ് ഇത് വെണ്യൂവിന് നൽകുക. കൂ‍ടുതൽ അറിയാൽ തുടർന്ന് വായിക്കുക.

എക്‌സ്ട്രീം ജീപ്പ് റാങ്‌ലർ റൂബിക്കൺ ഇന്ത്യയിൽ അരങ്ങേറ്റം കുറിക്കുന്നു: ജീപ്പിന്റെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന സിബിയു മോഡലുകളിൽ ഒന്നാണ് റാങ്‌ലർ. റാങ്‌ലർ അൺലിമിറ്റഡിന്റെ ഏറ്റവും പുതിയ പതിപ്പ് 2019 അവതരിപ്പിച്ചതിന് ശേഷം ജീപ്പ് അതിന്റെ ഏറ്റവും ഹാർഡ്‌കോർ ഓഫ്-റോഡിംഗ് വേരിയന്റായ റാങ്‌ലർ റൂബിക്കൺ ഇന്ത്യയിലേക്ക് കൊണ്ടുവരുന്നു. അധികം നൽകുന്ന പണത്തിന് പകരം എന്താണ് ഈ കരുത്തന് നൽകാനുള്ളത്? അറിയാനായി വായിക്കുക.

പരീക്ഷണഘട്ടം പിന്നിട്ട് ഫോർഡ് എൻ‌ഡോവറിന്റെ ബി‌എസ്6 പവർ‌ട്രെയിൻ: വരാനിരിക്കുന്ന ബി‌എസ്6 എമിഷൻ മാനദണ്ഡങ്ങൾ പാലിക്കുന്നതിനായി ഇന്ത്യൻ വിപണിയിലെ ഫോർഡിന്റെ മുൻ‌നിര എസ്‌യുവി ചില എഞ്ചിൻ സവിശേഷതകളിൽ കുറവു വരുത്തിയിരിക്കുകയാണ്. പുതിയ 2.0 ലിറ്റർ ടർബോ എഞ്ചിൻ കടുത്ത പരീക്ഷണങ്ങളിലൂടെ കടന്നുപോകുമ്പോൾ എങ്ങനെ പ്രവർത്തിക്കും? 10 സ്പീഡ് ഓട്ടോമാറ്റിക് പതിപ്പ് ആദ്യമായി ഇന്ത്യയിൽ അവതരിപ്പിക്കുന്ന എൻഡോവറിന്റെ ഫസ്റ്റ്‌ ഡ്രൈവ് റിവ്യൂ വായിക്കാം.

കൂടുതൽ വായിക്കാം: ക്രെറ്റ ഡീസൽ.

Share via

Enable notifications to stay updated with exclusive offers, car news, and more from CarDekho!

ട്രെൻഡിംഗ് കാറുകൾ

  • ഏറ്റവും പുതിയത്
  • വരാനിരിക്കുന്നവ
  • ജനപ്രിയമായത്
ഫേസ്‌ലിഫ്റ്റ്
Rs.46.89 - 48.69 ലക്ഷം*
പുതിയ വേരിയന്റ്
Rs.10 - 19.52 ലക്ഷം*
ഇലക്ട്രിക്ക്പുതിയ വേരിയന്റ്
Rs.17.49 - 22.24 ലക്ഷം*
പുതിയ വേരിയന്റ്
Rs.92.90 - 97.90 ലക്ഷം*
* എക്സ്ഷോറൂം വില ന്യൂ ഡെൽഹി ൽ