വിമർശനങ്ങളെ തുടർന്ന് ടെസ്‌ല ഓട്ടോ പൈലറ്റ് സംവിധാനം നിരോധിച്ചു
<തിയതി> <ഉടമയുടെപേര്> <മോഡലിന്റെപേര്> ന് പ്രസിദ്ധീകരിച്ചത്
- 21 Views
- ഒരു അഭിപ്രായം എഴുതുക
മോഡൽ എസ്സിന്റെ ഓട്ടോപൈലറ്റ് സംവിധാനം ടെസ്‌ല നിർത്തിവച്ചു. ഓട്ടോ പൈലറ്റ് സംവിധാനം മുഴുവനായും സുരക്‌ഷിതമല്ലെന്ന വിമർശനം വന്നതോടെയാണ് വികസനം മുൻകൂട്ടി കാണുന്ന ഈ അമേരിക്കൻ വാഹന ഭീമൻമാർ ഓട്ടോ പൈലറ്റ് സംവിധാനം നിർത്തിവച്ച കാര്യം പ്രഖ്യാപിക്കുന്നത്. നിലവിലെ പോരായ്‌മകൾ പരിഹരിച്ചുകൊണ്ട് സംവിധാനം വീണ്ടും വാഹനത്തിൽ എത്തിക്കുമെന്നും ടെസ്‌ല പറഞ്ഞു.
2015 ഒക്‌ടോബറിൽ സംവിധാനം ലോഞ്ച് ചെയ്തപ്പോൾ ഇത് ഇപ്പോഴും വികസന ഘട്ടത്തിലാണെന്ന് കമ്പനിയുടെ സി ഇ ഒ എലൺ മസ്‌ക് പറഞ്ഞു. ഇതുവരെ ഈ സാങ്കേതികത 100% സുരക്ഷിതമാണെന്ന് ഉറപ്പിക്കാത്തതിനാൽ ഡ്രൈവർമാർ ഇപ്പോൾ തന്നെ ഉപയോഗിച്ചു തുടങ്ങരുതെന്നും അദ്ധേഹം താക്കീത് നൽകിയിരുന്നു. അതോടെ പൂർണ്ണമായി വികസിപ്പിക്കാത്ത സാകേതികത ലോഞ്ച് ചെയ്‌തതിന് കമ്പനി വിമർശനങ്ങൾ ഏറ്റു വാങ്ങി. റെസിഡന്റിയൽ റോഡുകളിലും നടുവിൽ ഡിവൈഡർ ഇല്ലാത റോഡുകളിലും സാങ്കേതികത പ്രവർത്തിക്കാൻ കഴിയില്ല, പറഞ്ഞിട്ടുള്ള പരമാവധി സ്പീഡ് ലിമിറ്റിനേക്കാൾ മണിക്കൂറിൽ 5 മൈലുകളിൽ കൂടുതൽ വേഗത വാഹനത്തിന് കൈവരിക്കാൻ കഴിയില്ല.
സാങ്കേതികതകളായ റഡാർ, ജി പി എസ്, ക്യാമറ, മാപ്പിങ്ങ് സംവിധാനങ്ങൾ തുടങ്ങിയവ ഉപയോഗിച്ചാണ് ഓട്ടോ പൈലറ്റ് യാത്രചെയ്യേണ്ട പാത തിരഞ്ഞെടുക്കുന്നത്. റോഡുകളിൽ കൃത്യമായി മാർക് ചെയ്‌ഠിട്ടില്ലെങ്കില്മ് ആ ഭാഗം ക്യാമറയുടെ കണ്ണിൽ പെടാതിരിക്കുകയും തൽഫലം അപകടത്തിന് സാധ്യത വദ്ധിക്കുകയും ചെയ്യും. യൂറോപ്യൻ ന്യൂ കാർ അസ്സസ്‌മെന്റ് പ്രോഗ്രാം പ്രകാരം മോഡൽ എസ്സിന് സുരക്ഷയുടെ കാര്യത്തിൽ 5 സ്റ്റാർ റേറ്റിങ്ങ് ആണുള്ളത്. ബാറ്ററൊ കാറുകളിൽ അതികായൻമാരെന്ന് കണക്കാക്കുന്ന ടെസ്ല അവർ ഏർപ്പെടുത്തുന്ന സുരക്ഷ സംവിധാനങ്ങളുടെ കാര്യത്തിൽ വളരെ പ്രസിദ്ധമാണ്. അടുത്തിടെ 30 മിനിറ്റ് കോണ്ട് പരിഹരിക്കാവുന്ന സീറ്റ് ബെൽറ്റുമായി ബന്ധപ്പെട്ട ഒരു ചെറിയ തകരാർ പരിഹരിക്കാൻ എസ്സിന്റെ എല്ലാ മോഡൽ വാഹനങ്ങളും അവർ തിരിച്ചു വിളിച്ചിരുന്നു.