പെട്രോളിന്റെയും ഡീസലിന്റെയും വിലയിൽ യഥാക്രമം 36 പൈസയുടെയും 87 പൈസയുടെയും വർദ്ധനവ്.
<തിയതി> <ഉടമയുടെപേര് > പ്രകാരം പ്രസിദ്ധീകരിച്ചു
- 13 Views
- ഒരു അഭിപ്രായം എഴുതുക
ഇന്ത്യൻ രൂപയും യു എസ് ഡോളറും തമ്മിലുള്ള വിനിമയ നിരക്കിലുണ്ടായ മാറ്റം ഇന്ത്യയിലെ എണ്ണ വിലയെ ബാധിച്ചു. ഇത്തവണ എന്നാൽ പെട്രോളിന് 36 പൈസയുടെയും ഡീസലിന് 87 പൈസയുടെയും വർദ്ധനവാണുണ്ടായത്. ഫലത്തിൽ ഡൽഹിയിലെ പെട്രോൾ വില ലിറ്ററിന്61.06 രൂപയായും ഡീസലിന് ലിറ്ററിന് 46.80 രൂപയുമായി വർദ്ധിച്ചു. ഈ അന്താരാഷ്ട്ര വിനിമയ നിരക്കിലെ മാറ്റം ഉപഭോഗ്‌താക്കളെ നേരിട്ട് ബാധിച്ചിരിക്കുകയാണ്. അന്താരാഷ്ട്ര വിപണിയിലുള്ള യു എസ് ഡോളറിന്റെ ശക്തമായ വളർച്ചയാണ് വില വർദ്ധനവിന്റെ പ്രധാന കാരണങ്ങളിലൊന്ന്.
ഇന്ത്യൻ ഓയിൽ കോർപറേഷൻ അവരുടെ ഒരു പ്രസ്താവനയിൽ പറഞ്ഞു, “നിലവിലെ റുപ്പീ ഡോളർ നിരക്കിലുള്ള മാറ്റം അന്താരാഷ്ട്ര വിപണിയിൽ പെട്രോളീന്റെയും ഡീസലിന്റെയും വിലയിലും മാറ്റങ്ങളുണ്ടാക്കിയിട്ടുണ്ട്, പരിഷ്കരിച്ച വില നിലവാരത്തിലൂടെ ഈ മാറ്റം ഉപഭോഗ്‌താക്ക്കാളിലേക്ക് നേരീട്ടെത്തുന്നതായിരിക്കും.”
ഈ അടുത്ത കാലത്ത് ഇന്ത്യൻ ഗവണ്മെന്റ് ഇന്ധനത്തിന് കൂടുതൽ ടാക്‌സ് ഏർപ്പെടുത്തിയിരുന്നു, വില വർദ്ധനവിലേക്കാണ് ഈ നടപടി നയിച്ചത്. പിന്നെ ഈ വർദ്ധനവ് ഇടക്കിടെ ഉണ്ടാകുന്നതാണ് തന്മൂലം വിപണിയിലെ മാറ്റം ഓയിൽ കമ്പനികളെ ബാധിക്കില്ല. ഓയിൽ കമ്പനികൾ എല്ലാമസവും ഒന്നാം തീയതിയും പിന്നെ മാസത്തിന്റെ നടുവിലും രൂപ ഡോളാർ വിനിമയ നിരക്ക് താരതമ്യം ചെയ്‌തുകൊണ്ട് വില നിശ്‌ച്ചയിക്കുന്നത്.