എം.ജിയുടെ സെഡ് എസ് ഇ.വി നാളെ ലോഞ്ച് ചെയ്യും
<തിയതി> <ഉടമയുടെപേര്> <മോഡലിന്റെപേര്> ന് പ്രസിദ്ധീകരിച്ചത്
- 28 Views
- ഒരു അഭിപ്രായം എഴുതുക
ജനുവരി 17 ന് മുൻപ് ബുക്ക് ചെയ്തവർക്ക് പ്രത്യേക പ്രാരംഭ വിലയിൽ ഈ എസ്.യു.വി ലഭ്യമാകും.
-
2019 ഡിസംബർ 5നാണ് ഇത് ആദ്യമായി അവതരിപ്പിച്ചത്.
-
44.5kWh ബാറ്ററി പാക്കിൽ 143PS/353Nm ശക്തിയുള്ള ഇലക്ട്രിക്ക് മോട്ടോറുമായാണ് ഈ കാർ എത്തുന്നത്.
-
ഒറ്റ ചാർജിൽ 340 കി മീ വരെ ഓടുമെന്നാണ് എം.ജി അവകാശപെടുന്നത്.
-
ഈ എസ്‌യുവി രണ്ട് വേരിയന്റുകളിൽ ലഭ്യമാകും: എക്സൈറ്റ്,എക്സ്ക്ലൂസിവ്.
-
23 ലക്ഷം മുതൽ 25 ലക്ഷം രൂപ വരെ വില പ്രതീക്ഷിക്കുന്നു.
എം.ജിയുടെ ആദ്യ അവതാരമായ ഹെക്ടർ ഇന്ത്യൻ വിപണിയിൽ വലിയ രീതിയിൽ സ്വീകരിക്കപ്പെട്ടിരുന്നു. ബ്രിട്ടീഷ് കാർ നിർമാതാക്കളായ എം.ജി സെഡ് എസ് എന്ന ഇലക്ട്രിക്ക് വെഹിക്കിളുമായി എത്തുകയാണ് നാളെ. കഴിഞ്ഞ വർഷം ഡിസംബർ 5 നാണ് ഈ വാഹനം ഇന്ത്യയിൽ അവതരിപ്പിച്ചത്.
IP 67 റേറ്റഡ് 44.5 kWh ബാറ്ററി പാക്കിൽ പ്രവർത്തിക്കുന്ന ഇലക്ട്രിക്ക് മോട്ടോർ, 143 PS മാക്സിമം പവറും 353 Nm ടോർക്കും പ്രദാനം ചെയ്യും. ഫാസ്റ്റ് ചാർജർ ഉപയോഗിച്ച് 50 മിനിറ്റ് കൊണ്ട് 80 % ചാർജ് ചെയ്യാൻ പറ്റും. എം.ജിയുടെ ഇന്റർണൽ ടെസ്റ്റുകളിൽ ഒറ്റ ചാർജിൽ 340 കി.മീ വരെ ഇന്ധനക്ഷമത കാണിച്ചിരുന്നു.
ഇത് കൂടി വായിക്കൂ: എം.ജി സെഡ് എസ് ഇ.വിയുടെ പ്രതീക്ഷിക്കുന്ന വില: ഹ്യുണ്ടായ് കോണ ഇലക്ട്രിക്കിനെ കവച്ച് വയ്ക്കുമോ എം.ജി?
രണ്ട് വേരിയന്റുകളിലാണ് എം.ജി ഈ ഇലക്ട്രിക്ക് കാർ വിപണിയിലെത്തിക്കുന്നത്: എക്സൈറ്റ്,എക്സ്ക്ലൂസിവ്. ബേസ് വേരിയന്റിൽ പ്രൊജക്ടർ ഹെഡ് ലാമ്പുകൾ, 8 ഇഞ്ച് ടച്ച് സ്ക്രീൻ ഇൻഫോടെയ്ൻമെൻറ് സിസ്റ്റം,ക്രൂയിസ് കണ്ട്രോൾ,ടയർ പ്രഷർ മോണിറ്ററിങ് സിസ്റ്റം എന്നിവ ഉണ്ടാകും. എക്സ്ക്ലൂസീവ് വേരിയന്റിൽ പനോരമിക് സൺറൂഫ്,PM 2.5 ഫിൽറ്റർ ഉള്ള എയർ പ്യൂരിഫയർ,ഐ സ്മാർട്ട് കണ്ണെക്ടഡ് ടെക്നോളജി വിത്ത് ഇ-സിം എന്നിവയും ഉണ്ടാകും.
ബന്ധപ്പെട്ടത്: ടാറ്റ നെക്‌സോൺ ഇ.വി vs എം.ജി സെഡ് എസ് ഇ.വി vs ഹ്യുണ്ടായ് കോണ ഇലക്ട്രിക്ക്:സവിശേഷതകൾ താരതമ്യം ചെയ്യാം.
ആദ്യ ഘട്ടത്തിൽ സെഡ് എസ് ഇ.വി, 5 നഗരങ്ങളിൽ മാത്രമേ ലഭ്യമാകൂ:ഡൽഹി എൻ.സി.ആർ,ഹൈദരാബാദ് ,മുംബൈ,അഹമ്മദാബാദ്,ബെംഗളൂരു. 23 ലക്ഷം മുതൽ 25 ലക്ഷം രൂപ വരെ വില പ്രതീക്ഷിക്കുന്നു. ഈ വിഭാഗത്തിൽ ഇപ്പോൾ ഹ്യുണ്ടായ് കോണ ഇലക്ട്രിക്ക് മാത്രമാണ് സെഡ് എസിന്റെ എതിരാളി.
0 out of 0 found this helpful