• English
  • Login / Register

Maserati Grecale Luxury SUV, 1.31 കോടി രൂപയ്ക്ക് ഇന്ത്യൻ വിപണിയിൽ

published on jul 31, 2024 08:06 pm by dipan for മസറതി grecale

  • 36 Views
  • ഒരു അഭിപ്രായം എഴുതുക

ഇന്ത്യയിൽ ഒരു ഓൾ-ഇലക്‌ട്രിക് ഗ്രേക്കൽ ഫോൾഗോർ പിന്നീട് അവതരിപ്പിക്കുമെന്ന് മസെരാറ്റി  സ്ഥിരീകരിച്ചിട്ടുണ്ട്.

Maserati Grecale SUV launched in India

  • 1.31 കോടി രൂപ മുതൽ 2.05 കോടി രൂപ വരെ വിലയുള്ള GT, മോഡേന, ട്രോഫിയോ എന്നീ വകഭേദങ്ങളോടെയാണ് മസെരാറ്റി ഗ്രെക്കൽ ഇന്ത്യയിൽ അവതരിപ്പിച്ചത്.

  • ശ്രദ്ധേയമായ ഗ്രിൽ, LED ഹെഡ്‌ലൈറ്റുകൾ, ബൂമറാങ് ആകൃതിയിലുള്ള LED ടെയിൽ ലൈറ്റുകൾ എന്നിവ സഹിതമുള്ള ബോൾഡ് ഡിസൈൻ ഇതിൻ്റെ സവിശേഷതയാണ്.

  • ഇൻ്റീരിയറിൽ ഒന്നിലധികം ഡിസ്‌പ്ലേകൾ, പനോരമിക് സൺറൂഫ്, ത്രീ സോൺ ക്ലൈമറ്റ് കൺട്രോൾ എന്നിവ ഉൾപ്പെടുന്നു.

  • ഒന്നിലധികം എയർബാഗുകൾ, 360-ഡിഗ്രി ക്യാമറ, അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ്  സംവിധാനങ്ങൾ എന്നിവ സുരക്ഷാ ഫീച്ചറുകളിൽ ഉൾപ്പെടുന്നു.

  • രണ്ട് എഞ്ചിൻ ഓപ്ഷനുകൾ: 2-ലിറ്റർ ടർബോ-പെട്രോൾ (330 PS വരെ രണ്ട് ട്യൂണുകളിൽ) കൂടാതെ 3-ലിറ്റർ V6 (530 PS).

ബ്രാൻഡിന്റെ  ലെവന്റെയ്ക്ക് താഴെയുള്ള എൻട്രി ലെവൽ SUVയായാണ് മസെരാട്ടി ഗ്രെക്കൽ SUV ഇന്ത്യയിൽ അരങ്ങേറ്റം കുറിച്ചത്. ഇത് GT, മോഡേന, ഉയർന്ന പ്രകടനമുള്ള ട്രോഫിയോ എന്നിങ്ങനെ മൂന്ന് വ്യത്യസ്ത ട്രിമ്മുകളിൽ വാഗ്ദാനം ചെയ്യുന്നു. ആവേശം വർധിപ്പിച്ചുകൊണ്ട്, ഒരു ഓൾ-ഇലക്‌ട്രിക് പതിപ്പായ ഗ്രെക്കൽ ഫോൾഗോറും ഭാവിയിൽ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുമെന്ന് മസെരാറ്റി സ്ഥിരീകരിച്ചു.

ഗ്രീക്കലിന്റെ വില ഇപ്രകാരമാണ്

വേരിയന്റ് 

വില 

ഗ്രെക്കൽ GT

1.31 കോടി രൂപ

ഗ്രെക്കൽ മോഡേന

1.53 കോടി രൂപ

ഗ്രെക്കൽ ട്രോഫിയോ

2.05 കോടി രൂപ

വിലകൾ എക്‌സ്-ഷോറൂം, പാൻ-ഇന്ത്യ

മസെരാട്ടി ഗ്രെക്കൽ  SUV ഓഫർ ചെയ്യുന്ന എല്ലാ സവിശേഷതകളും ഇപ്പോൾ മനസ്സിലാക്കാം:

എക്സ്റ്റിരിയർ

Maserati grecale has the iconic Maserati grille

വലിയ ലെവന്റെയെ പ്രതിധ്വനിപ്പിക്കുന്ന രൂപകല്പനയിൽ മസെരാട്ടി ഗ്രെകെയ്ൽ ബോൾഡ് ആയി കാണപ്പെടുന്നു. ലംബമായ സ്ലാറ്റുകളുള്ള ശ്രദ്ധേയമായ ഫ്രണ്ട് ഗ്രില്ലും മധ്യഭാഗത്ത് ട്രൈഡന്റ്  ലോഗോയും ഇതിലുണ്ട്. ഹെഡ്‌ലൈറ്റുകൾ മിനുസമാർന്ന ഗംഭീരമായ L-ആകൃതിയിലുള്ള LED DRL-കളാണ്.

Maserati Grecale GT gets 19-inch wheels

വശങ്ങളിൽ, ഫ്രണ്ട് ക്വാർട്ടർ പാനലിൽ ട്രിം-സ്പെസിഫിക് ബാഡ്ജുകളുള്ള മൂന്ന് എയർ വെൻ്റുകൾ സജ്ജീകരിച്ചിരിക്കുന്നു, റിയർ  ക്വാർട്ടർ പാനലിൽ  ട്രൈഡൻ്റ് ലോഗോയും  പ്രദർശിപ്പിക്കുന്നു. GT മോഡലിൽ 19 ഇഞ്ച് വീലുകളും മോഡേനയിൽ 20 ഇഞ്ച് വീലുകളും ട്രോഫിയോയിൽ 21 ഇഞ്ച് അലോയ് വീലുകളും  ലഭിക്കുന്നു.

Maserati Grecale gets two dual-tip exhausts

പിൻഭാഗത്ത്, ബൂമറാംഗ് ആകൃതിയിലുള്ള LED ടെയിൽലൈറ്റുകൾ ഗ്രെകെയിലിൻ്റെ സവിശേഷതയാണ്. ഡ്യുവൽ-ടിപ്പ് എക്‌സ്‌ഹോസ്റ്റ് സ്‌പോർട്ടി ആഡംബരത്തിൻ്റെ ഒരു സ്പർശം നൽകുന്നു.

SUVയുടെ അളവുകൾ ഇപ്രകാരമാണ്:

അളവുകൾ

GT

മോഡേണ 

ട്രോഫിയോ

നീളം

4,846 mm

4,847 mm

4,859 mm

വീതി (ORVM-കൾ ഉൾപ്പെടെ)

2,163 mm

2,163 mm

2,163 mm

ഉയരം

1,670 mm

1,667 mm

1,659 mm

വീൽബേസ്

2,901 mm

2,901 mm

2,901 mm

ഇതും കാണൂ: ഒരു കാർ എങ്ങനെയാണ് രൂപകൽപന ചെയ്യുന്നത്- ടാറ്റ കർവ്

ഇൻ്റീരിയർ, സവിശേഷതകൾ, സുരക്ഷ

Maserati Grecale gets two dual-tip exhausts

മസെരാറ്റി ഗ്രെക്കൽ ആഡംബരപൂർണമായ ഒരു ഇന്റിരിയർ പ്രദാനം ചെയ്യുന്നു, പൂർണ്ണമായ ലെതർ അപ്‌ഹോൾസ്റ്ററി അത്യാധുനികതയുടെ ഒരു സ്പർശം നൽകുന്നതാണ്. അലുമിനിയം ആക്‌സൻ്റുകൾ, വുഡൻ -ടെക്‌സ്ചർ ചെയ്‌ത മറ്റ്  വിശദാംശങ്ങൾ, AC വെന്റുകൾക്ക് മുകളിലുള്ള ഒരു അനലോഗ് ക്ലോക്ക് എന്നിവയ്‌ക്കൊപ്പം പാരമ്പര്യത്തിന്റെ പ്രൗഢിയും ക്യാബിനിൽ  സമന്വയിപ്പിക്കപ്പെടുന്നു. ഡിജിറ്റൽ സ്‌ക്രീനുകൾ ഇന്റിരിയറിന് സങ്കീർണ്ണതയും ആധുനിക രൂപവും നൽകുന്നു.

Maserati Grecale interior

ഉള്ളിൽ, നിങ്ങൾക്ക് മൂന്ന് ഡിസ്‌പ്ലേകൾ കാണാം: 12.3 ഇഞ്ച് ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേ, 12.3 ഇഞ്ച് ടച്ച്‌സ്‌ക്രീൻ, HVAC നിയന്ത്രണങ്ങൾ മറ്റൊരു 8.8 ഇഞ്ച് സ്‌ക്രീൻ. കളർ ഹെഡ്‌സ്-അപ്പ് ഡിസ്‌പ്ലേ (HUD), മെമ്മറി ഫംഗ്‌ഷനുള്ള പവർഡ് സീറ്റുകൾ, 21-സ്‌പീക്കർ സൗണ്ട് സിസ്റ്റം, പനോരമിക് സൺറൂഫ്, മൂന്ന് സോൺ ക്ലൈമറ്റ് കൺട്രോൾ, പിന്നിലെ യാത്രക്കാർക്കായി 6.5 ഇഞ്ച് ടച്ച്‌സ്‌ക്രീൻ എന്നിവ അധിക സവിശേഷതകളും ഇതിൽ  ഉൾപ്പെടുത്തിയിരിക്കുന്നു.

Maserati grecale dashboard feature three digital screens

സുരക്ഷയ്ക്കായി, കൂടുതൽ എയർബാഗുകൾ, 360-ഡിഗ്രി ക്യാമറ, ഓട്ടോമേറ്റഡ് എമർജൻസി ബ്രേക്കിംഗ് (AEB), അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, ലെയ്ൻ കീപ്പ് അസിസ്റ്റ് തുടങ്ങിയ സവിശേഷതകളുള്ള ലെവൽ-2 അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റം (ADAS) എന്നിവ ഗ്രേക്കലിൽ സജ്ജീകരിച്ചിരിക്കുന്നു.

ഇതും വായിക്കൂ: 65-മത്  ജന്മദിനത്തിൽ ഒരു പുതിയ റേഞ്ച് റോവർ SUV സ്വന്തമാക്കി സഞ്ജയ് ദത്ത് 

പവർട്രെയിൻ

Maserati grecale dashboard feature three digital screens

മസെരാറ്റി ഗ്രെക്കലിന് രണ്ട് എഞ്ചിൻ ഓപ്ഷനുകളാണുള്ളത്. GT-യുടെ അതേ എഞ്ചിൻ തന്നെയാണ് ഗ്രേക്കൽ മോഡേണ  അവതരിപ്പിക്കുന്നത്, എന്നാൽ മെച്ചപ്പെട്ട പ്രകടനത്തിനായി വ്യത്യസ്തമായ ട്യൂണിംഗ് പ്രയോഗിക്കുന്നു. വിശദമായ സ്പെസിഫിക്കേഷനുകൾ ഇനിപറയുന്നു:

സ്പെസിഫിക്കേഷനുകൾ

ഗ്രേക്കൽ GT

ഗ്രേക്കൽ മോഡേന 

ഗ്രേക്കൽ ട്രോഫിയോ

എഞ്ചിൻ

2-ലിറ്റർ നാല് സിലിണ്ടർ ടർബോ-പെട്രോൾ എഞ്ചിൻ

2-ലിറ്റർ നാല് സിലിണ്ടർ ടർബോ-പെട്രോൾ എഞ്ചിൻ

3-ലിറ്റർ V6 പെട്രോൾ എഞ്ചിൻ

പവർ

300 PS

330 PS

530 PS

ടോർക്ക്

450 Nm

450 Nm

620 Nm

ട്രാൻസ്മിഷൻ

8-speed AT

8-speed AT

8-speed AT

ഡ്രൈവ്ട്രെയിൻ

AWD

AWD

AWD

0-100 kmph

5.6 seconds

5.3 seconds

3.8 seconds

ഉയർന്ന വേഗത

240 kmph

240 kmph

285 kmph

AWD= ഓൾ വീൽ ഡ്രൈവ്  

എതിരാളികൾ 

Maserati Grecale gets a digital watch

മെഴ്‌സിഡസ്-ബെൻസ് GLE, ഓഡി Q5 തുടങ്ങിയ ആഡംബര SUVകൾക്ക് പകരമുള്ള  സ്‌പോർട്ടിയറും അൽപ്പം കൂടുതൽ പ്രീമിയം ബദലുമായ മസെരാറ്റി ഗ്രെക്കൽ പോർഷെ മാകെൻ, BMW X4 എന്നിവയുമായി മത്സരിക്കും.

ഓട്ടോമോട്ടീവ് ലോകത്ത് നിന്ന് തൽക്ഷണ അപ്‌ഡേറ്റുകൾ ലഭിക്കാൻ കാർദേഖോയുടെ വാട്സ്ആപ് ചാനൽ ഫോളോ ചെയ്യൂ.

കൂടുതൽ വായിക്കൂ: ഗ്രേക്കൽ ഓട്ടോമാറ്റിക്

പ്രസിദ്ധീകരിച്ചത്
was this article helpful ?

0 out of 0 found this helpful

Write your Comment on Maserati grecale

Read Full News

താരതമ്യം ചെയ്യുവാനും തിരഞ്ഞെടുക്കുവാനും വേണ്ടി സാമ്യമുള്ള വാഹനങ്ങൾ

* എക്സ്ഷോറൂം വില ന്യൂ ഡെൽഹി ൽ

കാർ വാർത്തകൾ

  • ട്രെൻഡിംഗ് വാർത്ത
  • സമീപകാലത്തെ വാർത്ത

trending എസ് യു വി കാറുകൾ

  • ഏറ്റവും പുതിയത്
  • വരാനിരിക്കുന്നവ
  • ജനപ്രിയമായത്
  • മഹേന്ദ്ര ബോലറോ 2024
    മഹേന്ദ്ര ബോലറോ 2024
    Rs.10 ലക്ഷംകണക്കാക്കിയ വില
    പ്രതീക്ഷിക്കുന്ന ലോഞ്ച്: നവം 2024
  • ഫോർഡ് എൻഡവർ
    ഫോർഡ് എൻഡവർ
    Rs.50 ലക്ഷംകണക്കാക്കിയ വില
    പ്രതീക്ഷിക്കുന്ന ലോഞ്ച്: മാർ്ച്, 2025
  • സ്കോഡ kylaq
    സ്കോഡ kylaq
    Rs.8.50 - 15 ലക്ഷംകണക്കാക്കിയ വില
    പ്രതീക്ഷിക്കുന്ന ലോഞ്ച്: മാർ്ച്, 2025
  • ബിഎംഡബ്യു എക്സ്6
    ബിഎംഡബ്യു എക്സ്6
    Rs.1.39 - 1.49 സിആർകണക്കാക്കിയ വില
    പ്രതീക്ഷിക്കുന്ന ലോഞ്ച്: dec 2024
  • ടാടാ സിയറ
    ടാടാ സിയറ
    Rs.25 ലക്ഷംകണക്കാക്കിയ വില
    പ്രതീക്ഷിക്കുന്ന ലോഞ്ച്: aug 2025
×
We need your നഗരം to customize your experience