2016 ഫെബ്രുവരിയിൽ മഹീന്ദ്രയുടെ ഇലക്ട്രിക്ക് വെരിന്റോ ലോഞ്ച് ചെയ്യപ്പെടുന്നു
<തിയതി> <ഉടമയുടെപേര്> <മോഡലിന്റെപേര്> ന് പ്രസിദ്ധീകരിച്ചത്
- 11 Views
- 3 അഭിപ്രായങ്ങൾ
- ഒരു അഭിപ്രായം എഴുതുക
ന്യൂ ഡൽഹി :
ഡൽഹിയിലെ ഡീസൽ നിരോധനത്തിന് ശേഷം പുറകിലായിപ്പോയ മഹീന്ദ്ര, ഓട്ടോ വേൾഡിലെ ഇലക്ട്രിക്ക് സെഗ്മെന്റിൽ ഇപ്പോൾ അഭയം തേടുകയാണ്. വിജയകരമായി ഓടിക്കൊണ്ടിരിക്കുന്ന ഇ 2 ഓയ്ക്കു ശേഷം ഫോർമുല ഇ ഇവന്റിൽ നല്ല പ്രകടനമാണ് നല്കിക്കൊണ്ടിരിക്കുന്നത് ആനന്ദ് മഹീന്ദ്ര ഫോർമുല ഇ സസ്റ്റെയിനബിലിറ്റി കമ്മിറ്റി അംഗമായി മാറിയിരിക്കുന്നു, അതുപോലെ രാജ്യത്ത് കൂടുതൽ ഇലക്ട്രിക്ക് വാഹനങ്ങൾ അവതരിപ്പിക്കാനുള്ള ആത്മവിശ്വാസവും മഹീന്ദ്രയ്ക്ക് തോന്നിതുടങ്ങിയിരിക്കുന്നു. 2012 ഓട്ടോ എക്സ്പോയിൽ അവതരിപ്പിച്ച ഇലക്ട്രിക്ക് വെരിന്റോ അധികം വൈകാതെ റോഡുകളിലും വിജയം നേടും.
റിപ്പോർട്ടുകൾ വിശ്വസനീയമാണെങ്കിൽ മഹീന്ദ്ര ഇലക്ട്രിക്ക് വെരിന്റോ 2016 ഫെബ്രുവരിയിൽ ലോഞ്ച് ചെയ്യും. ഇതിലും അവതരിപ്പിക്കാൻ പോകുന്നത് മഹീന്ദ്ര ഇ 2 ഓയിൽ എംബ്ലോയി ചെയ്തിരിക്കുന്ന അതേ ഡ്രൈവ് ട്രെയിൻ തന്നെയാണ്, ഇതു അവകാശപ്പെടുന്നത് 7- മണിക്കൂർ ഫുൾ ചാർജിൽ 80 കിലോമീറ്റർ റേഞ്ചും, മണിക്കൂറിൽ 85 കിലോമീറ്റർ ടോപ് സ്പീഡും നല്കുമെന്നാണ്. ഇതു കൂടാതെ ഡ്രൈവറെ അസിസ്റ്റ് ചെയ്യുന്ന സ്റ്റാന്റ് -സ്റ്റിൽ പിക്കപ്പും അതുപോൽ ഹിൽ ഹോൾഡ് ഫീച്ചേഴ്സും ഇതിനുണ്ട്. 2014 ഓട്ടോ എക്സ്പോയിലും പ്രദർശിപ്പിച്ച ഇത് മഹീന്ദ്രയുടെ എല്ലാ ഇലക്ട്രിക്ക് ഉല്പന്നങ്ങളിലും രണ്ടാമത്തേതാണ്. കാറുകൾക്ക് സബ്സിഡികൾ നല്കുന്ന ഫെയിം (ഫാസ്റ്റർ അഡോപ്ഷൻ ആന്റ് മാനുഫാക്ച്ചറിങ്ങ് ഓഫ് ഇലക്ട്രിക്ക് വെഹിക്കിൾസ്) സ്കീമിൽ നിന്ന് ഇലക്ട്രിക്ക് വെരിന്റോയ്ക്കും ബെനഫിറ്റ് ലഭിച്ചിട്ടുണ്ട്.
‘ഫെയിം ഇന്ത്യ എക്കോ ഡ്രൈവ്’ എന്നു വിളിക്കുന്ന ഗ്രീൻ റാലി ഡ്രൈവിന്റെ ഭാഗമായി 2015 ജനുവരി 5 നു ന്യൂ ഡൽഹിയിൽ ഇന്ത്യ ഗേറ്റ് മുതൽ ഐ ജി ഐ എയർപോർട്ടിന്റെ ടെർമിനൽ 3 വരെ ഈ കാർ ഓടിക്കും. ഗവൺമെന്റ് ഓഫ് ഇന്ത്യയും സൊസൈറ്റി ഓഫ് ഇന്ത്യൻ ഓട്ടോ മൊബൈൽ മാനുഫാക്ച്ചേഴ്സും (എസ് ഐ എ എം) , എസ് ഐ എ എമ്മും, ഡൽഹി ഇന്റർനാഷണൽ എയർപോർട്ടും (ഡൈൽ) ഒന്നിക്കുന്ന മിൻസ്ട്രി ഓഫ് ഹെവി ഇൻഡസ്ട്രീസ് ആന്റ് പബ്ലിക്ക് എന്റർ പ്രൈസസിന്റെ ഒരു തുടക്കമാണ് ഇത്. ഇലക്ട്രിക്ക് മാക്സിമോ, 10 ഇ 2 ഓസ്, ഇ- വെരിന്റോയും ഇതിൽ പങ്കെടുക്കുന്നു.
ചീഫ് എക്സിക്യൂട്ടീവ് ഓഫ് മഹീന്ദ്ര റിവോ ഇലക്ട്രിക്ക് വെഹിക്കിൾസ് , അരവിന്ദ് മാത്യു ഇങ്ങനെ പറയുകയുണ്ടായി“ഞങ്ങൾ രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലുള്ള സമാനമായ മോഡലുകളും എക്സ്പ്ലോറു ചെയ്യുന്നുണ്ട് .” “ 40,000 കാറുകൾ ഞങ്ങൾക്ക് വില്ക്കാൻ കഴിഞ്ഞാൽ വില കുറയും” അദ്ദേഹം കൂട്ടിച്ചേർത്തു.