Login or Register വേണ്ടി
Login

മഹിന്ദ്ര എസ് 101 ന്‌ കെ യു വി 100 എന്ന്‌ പേരിടാനൊരുങ്ങുന്നു?

<തിയതി> <ഉടമയുടെപേര് > പ്രകാരം പ്രസിദ്ധീകരിച്ചു

Mahindra KUV100

ജയ്‌പൂർ: മഹിന്ദ്രയുടെ പുറത്തിറങ്ങാനിരിക്കുന്ന വാഹനത്തിന്‌ കെ യു വി 100 എന്ന്‌ പേരിടാൻ ഒരുങ്ങുന്നു, എസ് 101 എന്നായിരുന്നു വാഹനത്തെ വിളിച്ചിരുന്നത്. ഓട്ടോകാർ ഇന്ത്യ പറയുന്നതനുസരിച്ച് വാഹനത്തിന്‌ എക്‌സ് യു വി 100 (നേരത്തെ സൂചിപ്പിച്ചിരുന്ന പേര്‌) എന്ന പേരിന്‌ പകരം കെ യു വി 100 എന്ന പേര്‌ നൽകാൻ കാരണം ഇതാണ്‌, ഈ ഇന്ത്യൻ വാഹന നിർമ്മതാക്കൾക്ക് എക്‌ യു വി എന്ന ബ്രാൻഡ് നേം ഒരു ചെറിയ വില കുറഞ്ഞ വാഹനത്തിനിടാൻ താൽപ്പര്യം ഇല്ല കൂടാതെ പലയിടങ്ങളിലും എക്‌സ് യു വി എന്ന പേരിൽ അറിയപ്പെടുന്ന എക്‌സ് യു വി 500 മായി മറ്റൊരു വാഹനവും ആശയക്കുഴപ്പം ഉണ്ടാക്കരുതെന്നും കമ്പനിക്ക് നിർബന്ധമുണ്ട്. 2015 ഡിസംബർ 18 ന്‌ വാഹനത്തിന്റെ കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തുന്നതായിരിക്കും. വാഹനം ഒരു ബി സെഗ്‌മെന്റ് ക്രോസ്സോവർ/ എസ് യു വി ആയതിനാൽ കെ യു വി 100 എന്ന പേർ “കോംപാക്‌ട്” എന്ന വാക്കിൽ നിന്നുത്ഭവിച്ചതാകാണെന്ന്‌ വിശ്വസിക്കുന്നു.

അധികം മറയ്‌ക്കാത്ത നിലയിൽ ഒരു പരസ്യത്തിന്‌ വേണ്ടി ഷൂട്ട് ചെയ്യുന്നതിനിടയിലാണ്‌ വാഹനം അടുത്തിടെ ശ്രദ്ധയില്പ്പെട്ടത്. റൂഫ് റെയിലുകൾ, ക്ക്ലാഡിങ്ങ്, സ്ലോപ്പിങ്ങ് ബോഡി ലൈനുകൾ എല്ലാം ചേരുമ്പോൾ വാഹനത്തിന്‌ എസ് യു വി യെക്കാളേറെ ക്രോസ്സോവറിനോടാണ്‌ സാദൃശ്യം. കൂടാതെ പുറകിലെ ഡോറുകൾക്ക് ബീറ്റിൽ നിന്ന്‌ പ്രചോദനം ഉൾക്കൊണ്ട് നിർമ്മിച്ച പില്ലർ ഘടിപ്പിച്ച ഡോർ ഹാൻഡിലുകളും ഉണ്ട്. പുറകിലെ ഡോറിൽ നിന്ന്‌ തുടങ്ങി വളഞ്ഞ് പിന്നിലേക്കെത്തി അവസാനിക്കുന്ന ബ്ബോൾഡ് ബോഡി ലൈനാണ്‌ ഏറ്റവും ആകർഷകമായ സവിശേഷത. ചുറ്റിക്കെട്ടിയ ടെയിൽ ലൈറ്റ് യൂണിറ്റ് കാണാൻ വൃത്തിയുള്ളതാണ്‌. നന്നായി നിർമ്മിച്ച പുതിയ റിയർ സ്പോയിലറുകളും സില്വർ അലോയുകളും കൊള്ളാം. പുതുപുത്തൻ കുടുംബമായ 1.2 ലിറ്റെർ 3 സിലിണ്ടർ ഡീസൽ എഞ്ചിനും പെട്രോൾ എഞ്ചിനുമായിരിക്കും കെ യു വി 100 ന്‌ കരുത്തേകുക. 75 നും 80 ബി എച്ച് പി ക്കും ഇടയിൽ പവർ പ്രതീക്ഷിക്കുന്ന എഞ്ചിൻ 5 - സ്പീഡ് മാനുവൽ ട്രാൻസ്‌മിഷനോ ഓപ്‌ഷണൽ എ എം ടി യുമായൊ ആയിരിക്കും എത്തുക. ഹ്യൂണ്ടായ് ഐ 10, ഷവർലറ്റ് ബീറ്റ്, മാരുതി സെലേറിയൊ എന്നിവയ്‌ക്കെതിരായിരിക്കും വാഹനം മത്സരിക്കുക. സെഗ്‌മെന്റിലെ ആദ്യത്തെ ക്രോസ്സ് ആയ വാഹനത്തിന്‌ 4 ലക്ഷം രൂപ വില വരുമെന്ന്‌ പ്രതീക്ഷിക്കാം.

സ്രോതസ്: ഓട്ടോകാർ ഇന്ത്യ

Share via

Enable notifications to stay updated with exclusive offers, car news, and more from CarDekho!

ട്രെൻഡിംഗ് കാറുകൾ

  • ഏറ്റവും പുതിയത്
  • വരാനിരിക്കുന്നവ
  • ജനപ്രിയമായത്
Rs.8.95 - 10.52 സിആർ*
പുതിയ വേരിയന്റ്
Rs.18.90 - 26.90 ലക്ഷം*
പുതിയ വേരിയന്റ്
Rs.21.90 - 30.50 ലക്ഷം*
Rs.9 - 17.80 ലക്ഷം*
പുതിയ വേരിയന്റ്
Rs.11.82 - 16.55 ലക്ഷം*
* എക്സ്ഷോറൂം വില ന്യൂ ഡെൽഹി ൽ