മഹിന്ദ്ര ഇലക്‌ട്രിക് വെരിറ്റൊ 2016 ഓട്ടോ എക്‌സ്പോയിൽ എത്തുന്നു
published on ജനുവരി 22, 2016 04:02 pm by sumit വേണ്ടി
- 10 കാഴ്ചകൾ
- ഒരു അഭിപ്രായം എഴുതുക
ഇലക്‌ട്രിക് വെരിറ്റൊ 2016 ഓട്ടോ എക്‌സ്പോയിൽ അവതരിപ്പിക്കാൻ മഹിന്ദ്ര തയ്യാറെടുത്തു കഴിഞ്ഞു. കെ യു വി 100 ന്റെ ലോഞ്ചോടെ വിപണിയിൽ ലഭിച്ച ഊർജ്ജം തുടരാൻ ഓട്ടോ ഷോയിലും തന്നെയാണ് അവർ തയ്യാറെടുക്കുന്നത്.
ഉപയോഗിക്കുന്ന ഇന്ധനത്തിന്റെ കാര്യത്തിലും എഞ്ചിൻ കപ്പാസിറ്റിയുടെ കാര്യത്തിലും നിയന്ത്രണങ്ങൾ വന്നുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിന്റെ ഭാവി മിക്കവാറും ഇലക്‌ട്രിക് വാഹനങ്ങളായിരിക്കും. ഈ ആശയം മഹിന്ദ്ര വളരെ നന്നായി മനസ്സിലാക്കിയതിനാലാവാം അവർ ഇലക്‌ട്രിക് കാർ വിപണിയിലേക്ക് ഇത്ര വേഗം കുതിക്കുന്നത്. നിലവിൽ വിറ്റഴിക്കുന്ന ഇ 2 ഒ യ്ക്കൊപ്പം വിപണിയിലേക്ക് അവർ വെരിറ്റോയെക്കൂടി എത്തിക്കുകയാണ്. 2014 ഓട്ടോ എക്‌സ്പോയിൽ വാഹനം ഇതിനുമുൻപ് പ്രദർശിപ്പിച്ചിരുന്നു.
മഹിന്ദ്ര ഇ 2 ഒ യിലുപയോഗിക്കുന്ന തേ ഡൈവ്ട്രെയിൻ എഞ്ചിൻ തന്നെ വെരിറ്റൊ ഇലക്‌ട്രിക്കിലും ഉപയോഗിക്കുവാനാണ് സാധ്യത. 7 മണിക്കൂർ ചാർജ് ചെയ്‌താൽ മണിക്കൂറിൽ 85 കി മി വേഗതയിൽ തുടർച്ചയായി 80 കി മി ദൂരം സഞ്ചരിക്കുവാൻ ഈ എഞ്ചിൻ വാഹനത്തെ സഹായിക്കും.
ഇലക്‌ട്രിക് വാഹനങ്ങളുടെ പാർട്ടുകൾ നിർമ്മിക്കുന്നതിനായി മഹിന്ദ്ര അടുത്തിടെ ടാറ്റ മോട്ടോഴ്‌സും മാരുതി സുസുകിയുമായും കൈകോർത്തിരുന്നു. വാഹനം ഓടിക്കുവാനുള്ള ചിലവ് കുറയ്‌ക്കുന്നതിനൊപ്പം നിലവാരം വർദ്ധിപ്പിക്കുന്നതിനും വേണ്ടി കഠിനപ്രയത്നത്തിലാണ് തങ്ങളെന്ന് മഹിന്ദ്ര രേവയുടെ ചീഫ് അരവിന്ദ് മാത്യു പറഞ്ഞു. ഈ ശ്രമങ്ങൾ വാഹനം സ്വന്തമാക്കുവാനുള്ള ചിലവ് കുറയ്‌ക്കുന്നതിലേക്ക് നയിക്കും. വെരിറ്റി സെഡാൻ മിനി ട്രക്ക് മാക്‌സിമൊ തുടങ്ങിയവയുടെ ഇലക്‌ട്രിക് വേർഷനുകൾ ഉടൻ തന്നെ വിപണിയിലെത്തുമെന്നു അദ്ധേഹം പറഞ്ഞു. ഇലക്‌ട്രിക് വാഹനങ്ങൾ ഉപയോഗിക്കുന്നതിന് വേണ്ടി ക്യാബ് അഗ്രിഗേറ്റേഴ്‌സ് ആയ ഒലയുമായും മറ്റും കമ്പനി ഇപ്പോഴും ചർച്ചയിലാണ്.
- Renew Mahindra Verito Car Insurance - Save Upto 75%* with Best Insurance Plans - (InsuranceDekho.com)
- Loan Against Car - Get upto ₹25 Lakhs in cash
0 out of 0 found this helpful