ലൂയിസ് ഹാമില്‍ട്ടണ്‍ 2015 ഫോര്‍മുല 1 ചാമ്പ്യനായി.
<തിയതി> <ഉടമയുടെപേര് > പ്രകാരം പ്രസിദ്ധീകരിച്ചു
- 15 Views
- ഒരു അഭിപ്രായം എഴുതുക
ടെക്സസിലെ അവേശകരമായ വിജയത്തിനു ശേഷം ലൂയിസ് ഹാമില്‍ട്ടണ്‍ 2015 ലെ ഫോര്‍മുലാ 1 ചാമ്പ്യനായി. വെട്ടെലിനേക്കാള്‍ 9 പോയിന്‍റ്റും പിന്നെ തന്‍റ്റെ ടീം മേറ്റ് ആയ റോസ്‌ബെര്‍ഗിനെക്കാള്‍ 2 പോയിന്‍റ്റുമാന് ഈ മെഴ്‌സിഡസ് ഡ്രൈവറിനു വേണ്ടിയിരുന്നത്. 75 പോയിന്‍റ്റ് ലഭ്യമായിരിക്കെത്തന്നെ തൊട്ടടുത്ത എതിരാളിയെക്കാള്‍ 76 പോയിന്‍റ്റോടെ അദ്ധേഹം കൃത്യമായി ചെയ്തതും അതുതന്നെ. മത്സര വിജയത്തിനു ശേഷം ടീമങ്കങ്ങളുടെ അഭിനന്ദന പ്രവാഹങ്ങള്‍ക്കിടയിലും വികാരഭരിതനായ ചാമ്പ്യന്‍ പറഞ്ഞു "ഞാനതിപ്പൊള്‍ അനുഭവിക്കുന്നു സുഹൃത്തുക്കളെ ഞാനതനുഭവിക്കുന്നു", പിന്നെ താന്‍ കീഴ്‌പ്പെടുത്തിയ വെട്ടെലിന്‍റ്റെയും റോസ്‌ബെര്‍ഗിന്‍റ്റെയും അഭിനന്ദനങ്ങള്‍ ഏറ്റു വാങ്ങിയതിന് ശേഷം ഹാമില്‍ട്ടണ്‍ മെഴ്‌സിഡസിന്‍റ്റെ മെക്കാനിക്കുകളുടെ ഇടയിലേക്ക് ചാടി. മൂന്നൊ അതിലധികമൊ തവണ ചാമ്പ്യന്‍ഷിപ്പ് നേടുന്ന പത്താമത്തെ ഡ്രൈവറാണദ്ധേഹം. പിന്നെ അടുത്തടുത്ത വര്‍ഷങ്ങളില്‍ ഈ വിജയം നേടുന്ന ആദ്യത്തെ ബ്രിട്ടിഷ് ഡ്രൈവറും.
പോളില്‍ നിന്ന് അല്‍പ്പം വൈകി തുടങ്ങിയ നിക്കൊ റോസ്ബെര്‍ഗിന് ആ പിഴവുമൂലം രണ്ടാം സ്ഥാനത്തെത്തിച്ചേരാനേ കഴിഞ്ഞുള്ളു, പതിമൂന്നാം സ്ഥാനത്തായിരുന്ന സെബാസ്റ്റ്യന്‍ വെട്ടെല്‍ കഠിന ശ്രമത്തിലൂടെ മൂന്നാം സ്ഥാനത്തേക്കെത്തി. ഇനിയും മൂന്നു മത്സരങ്ങള്‍ ബാക്കി നില്‍ക്കെത്തന്നെ ഓസ്റ്റിനിലെ 4 മത്സരങ്ങളില്‍ നിന്ന് മൂന്ന് വിജയത്തോടെ ഹാമില്‍ട്ടണ്‍ നായക സ്ഥാനം ഉറപ്പിച്ചു കഴിഞ്ഞു. മത്സരത്തിനു ശേഷം ലൂയിസ് ഹാമില്‍ട്ടണ്‍ തന്‍റ്റെ വിജയം കണ്ണീരിലും ഷാംപെയിനിലും ആഘോഷിച്ചു. നിക്കൊ റോസ്ബെര്‍ഗും ഫെറാറിയുടെ സെബസ്റ്റ്യന്‍ വെട്ടെലും പിന്നെ എല്‍ട്ടണ്‍ ജോണുമാണ് വേദിയില്‍ ഒപ്പമുണ്ടായിരുന്നത്.