ഇന്ത്യയെ ലക്ഷ്യമാക്കിയുള്ള ടൊയോറ്റ വയോസ് 2015 തായ്‌ലന്റ് മോട്ടോർ ഷോ ലൈവിൽ പ്രദർശിപ്പിച്ചു

published on dec 02, 2015 07:45 pm by manish for ടൊയോറ്റ വിയസ്

  • 13 Views
  • ഒരു അഭിപ്രായം എഴുതുക

ജയ്പൂർ:

ടൊയോറ്റയുടെ സി സെഗ്‌മെന്റ് സെഡാൻ എൻട്രിയായ വയോസ് നടന്നുകൊണ്ടിരിക്കുന്ന തായ്‌ലന്റ് മോട്ടോർഷോയിൽ പ്രദരിശിപ്പിച്ചു. 2016 ഫെബ്രുവരിയിൽ ഡെൽഹി ഓട്ടോ എക്‌സ്പോയിലൂടെയായിരിക്കും വാഹനം ഇന്ത്യൻ വിപണിയിൽ എത്തുകയെന്ന് പ്രതീക്ഷിക്കാം. മാരുതി സിയസ്, ഹോണ്ട സിറ്റി, ഹ്യൂണ്ടായ് വെർണ തുടങ്ങിയവയ്‌ക്കെതിരെയായിരിക്കും വാഹനം മത്സരിക്കുക. ഇറ്റിയോസിൽ ഉപയോഗിക്കുന്ന 1.5 പെട്രോൾ യൂണിറ്റൊ കൊറോള ഓൾടിസിന്റെ 1.4 ലിറ്റർ ഡി - 4ഡി ഡീസൽ എഞ്ചിനൊ ആയിരിക്കും വാഹനത്തിലുണ്ടാവുക. ഈ സി - എസ്ഗ്‌മെന്റ് സെഡാന്‌  7.5 ലക്ഷത്തിനും 10 ലക്ഷത്തിനും ഇടയിൽ വില വരുമെന്നാണ്‌ എല്ലാ സാധ്യതകളും സൂചിപ്പിക്കുന്നത്. 4,410 മി മി നീളം, 1,700 മി മി വീതി, 1,475 മി മി ഉയരം എന്നിവയാണ്‌ വാഹനത്തിന്റെ വലിപ്പത്തിന്റെ കണക്കുകൾ.

ഇന്ത്യയിൽ കമ്പനിക്ക് നിർമ്മാണ ശാലയുള്ള ബാംഗ്ലൂരിൽ വച്ച് ടൊയോറ്റ വയോസ് ടെസ്റ്റ് ചെയ്യുന്നത് ശ്രദ്ധയിൽപ്പെട്ടിരുന്നു.6000 ആർ പി എമ്മിൽ 107.5 ബി എച് പി കരുത്തും 4,200 ആർ പി എമ്മിൽ 141 എൻ എം ടോർക്കും തരാൻ കഴിയുന്ന നീതിയിൽ നവീകരിച്ച എഞ്ചിനുകളാണ്‌ തായ്‌ലന്റ് വേരിയന്റിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. സ്റ്റാൻഡേർഡ് ഓപ്‌ഷനായി 4- സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി സംയോജിപ്പിച്ചു കൊണ്ടാണ്‌ എഞ്ചിൻ എത്തുന്നത്.

ഒരു സ്മാർട്ട് എൻട്രി സിസ്റ്റെം, ഓട്ടോമാറ്റിക് കാലാവസ്ത നിയന്ത്രകം, പ്രൊജെക്‌ടർ ഹെഡ്‌ലാമ്പുകൾ, എ ബി എസ്, പുഷ് സ്റ്റാർട് ബട്ടൺ സിസ്റ്റെം, ഡ്വൽ എയർ ബാകുകൾ, എക്കൊ മീറ്റർ, തെഫ്റ്റ് ഡിറ്ററന്റ് സിസ്റ്റെം പിന്നെ ഒരു ഇമ്മോബിലൈസർ എന്നീ സവിശേഷതകളോടെയായിരിക്കും വാഹനം ഇന്ത്യയിൽ എത്തുന്നത്. ഇന്ത്യൻ വേരിയന്റിൽ ഉൾക്കൊള്ളിക്കാൻ പോകുന്ന സംവിധാനങ്ങളെപ്പറ്റി കമ്പനി ഇതുവരെ ഉറപ്പു പറഞ്ഞിട്ടില്ല.

പ്രസിദ്ധീകരിച്ചത്
was this article helpful ?

0 out of 0 found this helpful

Write your Comment ഓൺ ടൊയോറ്റ വിയസ്

Read Full News

കാർ വാർത്തകൾ

  • ട്രെൻഡിംഗ് വാർത്ത
  • സമീപകാലത്തെ വാർത്ത

trendingസെഡാൻ കാറുകൾ

  • ഏറ്റവും പുതിയത്
  • വരാനിരിക്കുന്നവ
  • ജനപ്രിയമായത്
×
We need your നഗരം to customize your experience